Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
വിക്രംസാരാഭായ്ക്ക് ആദരമർപ്പിച്ച് ഗൂഗിള്‍ ഡൂഡിൽ
ലോക പ്രശസ്തനായ ഇന്ത്യൻ ശാസ്ത്രഞ്ജനാണ് വിക്രം സാരാഭായ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇന്ന് ഇദ്ദേഹത്തിന്റെ 100-ാമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഇദ്ദേഹത്തിന് ആദരമർപ്പിച്ച് ഡൂഡിൽ പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ഗുജറാത്തിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും അതിന് ശേഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും ആയിരുന്നു. പിന്നീട് വിദ്യാഭ്യാസത്തിന് ശേഷം ഫിസിക്സ് ഫ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.

അതിന് ശേഷം ഇദ്ദേഹത്തിന് ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ ജോലി ലഭിക്കുകയും ചെയ്തു. പിന്നീട് ശൂന്യാകാശ യാത്രകളെക്കുറിച്ചും വാർത്താവിനിമയത്തെക്കുറിച്ചും എല്ലാം ഇദ്ദേഹം ശ്രദ്ധിച്ച് കൊണ്ടേ ഇരുന്നു.
ബഹിരാകാശ ഗവേഷണത്തിന് പുതിയൊരു മാനം നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശിൽപി ഇദ്ദേഹംാണ്. പിന്നീട് അദ്ദേഹത്തോടുള്ളബഹുമാനാർത്ഥമാണ് വിക്രാംസാരാഭായ് സ്പേസ് സെന്റർ എന്ന് പേര് നല്‍കിയത്.
ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെയെല്ലാം ശിൽപിയും ഡോ. വിക്രം സാരാഭായ് ആണ്. ഇദ്ദേഹത്തിന്റെ കീഴിൽ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നകിന് വേണ്ടി നല്ലൊരു സംഘത്തെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് 1976-ൽ അദ്ദേഹം ടെലിവഷൻ പരീക്ഷണം നടത്തുകയുണ്ടായി. ഈ സംവിധാനം ഉപയോഗിച്ച് 2400-ലധികം പിന്നോക്ക ഗ്രാമങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി.

കുടുംബജീവിതത്തിലെ മലയാളി ബന്ധവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കി. പ്രശസ്ത നർത്തകിയായ മൃണാളിന് സാരാഭായിയൊണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ മല്ലികാ സാരാഭായി പ്രശസ്ത നർത്തകിയാണ്. 1971-ലാണ് ഈ അപൂർവ്വപ്രതിഭ ലോകത്തോട് വിടപറഞ്ഞത്. കോവളത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നു. 1966-ൽ ഇദ്ദേഹത്തിന് പത്മഭൂഷൺ നൽകി ലോകം ആദരിച്ചു. ഇതിന് ശേഷം 1972-ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണവും നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.



Click it and Unblock the Notifications
