For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

International Women's Day 2022: സ്ത്രീകളെ ആദരിച്ച് വനിതാ ദിനത്തില്‍ ഗൂഗിള്‍

|

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ് എന്ന് നമുക്കെല്ലാം അറിയാം. മാര്‍ച്ച് 8 എന്നത് വെറുത ചരിത്രത്തില്‍ രേഖപ്പെടുത്തി പോവേണ്ട ഒരു ദിനമല്ല. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇന്നും പുറകിലേക്ക് വലിക്കുന്ന സ്ത്രീകളെ കൈപിടിച്ച് ഉയര്‍ത്തി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിനാണ് നാം ഓരോരുത്തരും ശ്രമിക്കുന്നതും ശ്രമിക്കേണ്ടതും. ഈ വനിതാ ദിനത്തില്‍ ഗൂഗിള്‍ ഒരു പ്രത്യേക ഡൂഡിലുമായി എത്തിയിരിക്കുകയാണ്. ഡൂഡില്‍ ആര്‍ട്ട് ഡയറക്ടര്‍ തോക്ക മേര്‍ ആണ് ഇന്നത്തെ ഡൂഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Google Doodle Celebrates International Womens day

ഈ ഗൂഗിള്‍ ഡൂഡിലൂടെ ആദരിക്കപ്പെടുന്നത് ഒന്നോ രണ്ടോ പ്രശസ്തരായ സ്ത്രീകളെ മാത്രമല്ല, ഈ ആനിമേറ്റു ചെയ്യപ്പെട്ട ഡൂഡില്‍ ഓരോ സ്ത്രീയെയും സമൂഹത്തില്‍ അവര്‍ വഹിക്കുന്ന വൈവിധ്യമാര്‍ന്ന റോളുകളെക്കുറിച്ചും അവയെ തിരിച്ചറിയുന്നതിനും അവര്‍ക്ക് കരുത്ത് പകരുന്നതിനും വേണ്ടിയുള്ളതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഒരു വീട്ടമ്മയോ, ശാസ്ത്രജ്ഞയോ മറ്റേതെങ്കിലും പ്രൊഫഷണലോ ആകട്ടെ. ഇത്തരം കാര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ ്ഈ ദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ആദരം അര്‍പ്പിച്ചിരിക്കുന്നത്.

ഇന്നത്തെ വനിതാ ദിനത്തില്‍ സൂചിപ്പിക്കുന്നത് വിവിധ രാജ്യത്ത് വിവിധ സംസ്‌കാരങ്ങളിലൂടെ കടന്ന് പോവുന്ന സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേക്ക് ഉള്ള ഒരു എത്തിനോട്ടത്തെയാണ്. ഈ ഡൂഡിലിന്റെ പ്രത്യേകതയും അത് തന്നെയാണ്. കാരണം അത് ലോകമെമ്പാടും നമ്മെ കൊണ്ടുപോകുന്നു എന്നതാണ് സത്യം. കാരണം ഇത് ഒരു ആനിമേറ്റഡ് സ്ലൈഡ്ഷോയാണ്. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന അമ്മ മുതല്‍ അടുത്ത തലമുറയ്ക്ക് തന്റെ കഴിവുകള്‍ പഠിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് വരെ ഈ ഡൂഡില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇതില്‍ ചിത്രീകരിച്ചിരിക്കുന്ന ഓരോ ചിത്രവും സ്ത്രീകള്‍ തങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ കമ്മ്യൂണിറ്റികള്‍ക്കും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഗൂഗിള്‍ വനിതാ ദിനാശംസകള്‍ ഡൂഡിലിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര വനിതാ ദിനം: കരുത്തോടെ പൊരുതി ക്യാന്‍സറിനെ തോല്‍പ്പിച്ച് സേതുലക്ഷ്മിഅന്താരാഷ്ട്ര വനിതാ ദിനം: കരുത്തോടെ പൊരുതി ക്യാന്‍സറിനെ തോല്‍പ്പിച്ച് സേതുലക്ഷ്മി

 സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ

English summary

Google Doodle Celebrates International Women's day 2022 with animated illustration

Google doodle celebrates international women's day 2022 with animated illustration. Take a look.
X
Desktop Bottom Promotion