Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
International Women's Day 2022: സ്ത്രീകളെ ആദരിച്ച് വനിതാ ദിനത്തില്‍ ഗൂഗിള്‍
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ് എന്ന് നമുക്കെല്ലാം അറിയാം. മാര്‍ച്ച് 8 എന്നത് വെറുത ചരിത്രത്തില്‍ രേഖപ്പെടുത്തി പോവേണ്ട ഒരു ദിനമല്ല. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇന്നും പുറകിലേക്ക് വലിക്കുന്ന സ്ത്രീകളെ കൈപിടിച്ച് ഉയര്‍ത്തി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിനാണ് നാം ഓരോരുത്തരും ശ്രമിക്കുന്നതും ശ്രമിക്കേണ്ടതും. ഈ വനിതാ ദിനത്തില്‍ ഗൂഗിള്‍ ഒരു പ്രത്യേക ഡൂഡിലുമായി എത്തിയിരിക്കുകയാണ്. ഡൂഡില്‍ ആര്‍ട്ട് ഡയറക്ടര്‍ തോക്ക മേര് ആണ് ഇന്നത്തെ ഡൂഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഈ ഗൂഗിള്‍ ഡൂഡിലൂടെ ആദരിക്കപ്പെടുന്നത് ഒന്നോ രണ്ടോ പ്രശസ്തരായ സ്ത്രീകളെ മാത്രമല്ല, ഈ ആനിമേറ്റു ചെയ്യപ്പെട്ട ഡൂഡില്‍ ഓരോ സ്ത്രീയെയും സമൂഹത്തില്‍ അവര്‍ വഹിക്കുന്ന വൈവിധ്യമാര്‍ന്ന റോളുകളെക്കുറിച്ചും അവയെ തിരിച്ചറിയുന്നതിനും അവര്‍ക്ക് കരുത്ത് പകരുന്നതിനും വേണ്ടിയുള്ളതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഒരു വീട്ടമ്മയോ, ശാസ്ത്രജ്ഞയോ മറ്റേതെങ്കിലും പ്രൊഫഷണലോ ആകട്ടെ. ഇത്തരം കാര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ ്ഈ ദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ആദരം അര്‍പ്പിച്ചിരിക്കുന്നത്.
ഇന്നത്തെ വനിതാ ദിനത്തില്‍ സൂചിപ്പിക്കുന്നത് വിവിധ രാജ്യത്ത് വിവിധ സംസ്കാരങ്ങളിലൂടെ കടന്ന് പോവുന്ന സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേക്ക് ഉള്ള ഒരു എത്തിനോട്ടത്തെയാണ്. ഈ ഡൂഡിലിന്റെ പ്രത്യേകതയും അത് തന്നെയാണ്. കാരണം അത് ലോകമെമ്പാടും നമ്മെ കൊണ്ടുപോകുന്നു എന്നതാണ് സത്യം. കാരണം ഇത് ഒരു ആനിമേറ്റഡ് സ്ലൈഡ്ഷോയാണ്. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന അമ്മ മുതല്‍ അടുത്ത തലമുറയ്ക്ക് തന്റെ കഴിവുകള്‍ പഠിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് വരെ ഈ ഡൂഡില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇതില്‍ ചിത്രീകരിച്ചിരിക്കുന്ന ഓരോ ചിത്രവും സ്ത്രീകള്‍ തങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ കമ്മ്യൂണിറ്റികള്‍ക്കും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഗൂഗിള്‍ വനിതാ ദിനാശംസകള്‍ ഡൂഡിലിലൂടെ അറിയിച്ചു.



Click it and Unblock the Notifications
