Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
അന്ന മാണിക്ക് ജന്മദിനത്തില് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
അന്ന മാണി, മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഭൗതിക ശാസ്ത്രഞ്ജ. ഇന്ത്യന്‍ കാലാവസ്ഥാ പഠനത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ വ്യക്തിത്വത്തിന് ഉടമയാണ് അന്നമാണി. അന്നമാണിയുടെ 104-ാം ജന്മ ദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ആദരവുമായി എത്തി. മലയാളിയായ ഇന്ത്യന്‍ ഭൗതിക ശാസ്ത്രഞ്ജയും കാലാവസ്ഥാ ശാസ്ത്രഞ്ജയുമായിരുന്നു അന്ന മാണി. ഇവര്‍ ഭാരതീയ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം അന്ന മാണി വഹിച്ചിട്ടുണ്ട്. 1918 ഓഗസ്റ്റ് 23-ന് തിരുവിതാംകൂറില്‍ ആണ് അന്ന മാണി ജനിച്ചത്.

മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഭൗതിക ശാസ്ത്രത്തിലും കെമിസ്ട്രിയിലും ബിരുദം നേടി. പിന്നീട് ബ്രിട്ടണിലെ ഇംപീരിയല്‍ കോളജില്‍ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തുകയും എന്നാല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ചില സാങ്കേതിക തടസ്സങ്ങളാല്‍ അന്ന മാണിക്ക് ഡോക്ടറേറ്റ് നല്കുന്നതില് പ്രശ്നങ്ങള്‍ നേരിട്ടു. ബ്രിട്ടണിലെ പഠനത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്ത്യന്‍ കാലാവസ്ഥാ പഠനകേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 1976-ല്‍ അന്ന മാണി ഡെപ്യൂട്ടി ഡയറക്ടറായാണ് ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തത്. 1987-ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ കെ ആര് രാമനാഥന് മെഡല്‍ അന്ന മാണി സ്വന്തമാക്കി. അന്തരീക്ഷ ഓസോണ്‍ രംഗത്ത് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന മാണിക്ക് സയന്‍സ് അക്കാദമി അവാര്‍ഡ് നല്‍കിയത്.
കാലാവസ്ഥാ പ്രവചനത്തില്‍ അന്ന മണിയുടെ സംഭാവനകള്‍ വളരെ വലുതാണ്. ഇവരുടെ പല ഗവേഷണങ്ങള്‍ കാലാവസ്ഥാ പ്രവചനത്തില്‍ പല വിധത്തിലുള്ള സംഭാവനകള്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, സൗരവികിരണം, ഓസോണ്‍, കാറ്റില്‍ നിന്നുള്ള ഊര്ജ്ജോപകരണങ്ങള് എന്നിവയെക്കുറിച്ച് നിരവധി പ്രബന്ധങ്ങളും ഇവരുടേതായുണ്ട്. ഇത് കൂടാതെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിന് രാജ്യത്തിന്റെ പുരോഗതിയിലേക്ക് വഴിതിരിച്ചു. 1940-ല്‍ അന്ന മാണി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണത്തിന് സ്കോളര്‍ഷിപ്പ് നേടുകയും ചെയ്തിരുന്നു. അതിന് ശേഷാണ് ബ്രിട്ടണിലേക്ക് പോയത്.

ഇന്ത്യയില്‍ കാലാവസ്ഥാ പ്രവചനത്തിനായി അടിസ്ഥാനപരമായ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇവര്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. 100-ലധികം കാലാവസ്ഥാ ഉപകരണങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്. ഊര്‍ജ്ജത്തെക്കുറിച്ചും അന്ന മാണി നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനിലും അന്ന മാണി പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2001 ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് വെച്ചാണ് അന്ന മാണി അന്തരിച്ചത്. അന്ന മാണിക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് ഈ ദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ക്രിയേറ്റ് ചെയ്തത്.
Pic courtesy: Wikipedia



Click it and Unblock the Notifications