Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പാമ്പ് ഇണചേരുന്നത് കണ്ടാല് നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്
പാമ്പുകളെ കാണാത്തവരായി ആരുമുണ്ടാകില്ല. ഹിന്ദുവിശ്വാസപ്രകാരം ദൈവീക പരിവേഷമുള്ള ജീവിയാണ് പാമ്പ്. അതിനാല്ത്തന്നെ നിരവധി ക്ഷേത്രങ്ങള് നാഗാരാധനയ്ക്കായി ഇന്ത്യയില് പലയിടത്തുമുണ്ട്. ജ്യോതിഷപ്രകാരവും പാമ്പിന് വളരെ പ്രത്യേകതകളുണ്ട്. ജാതകത്തില് സര്പ്പദോഷം, കാളസര്പ്പദോഷം എന്നിവയുള്ള വ്യക്തികള്ക്ക് ജീവിതത്തില് ധാരാളം കഷ്ടതകള് നേരിടേണ്ടിവരുന്നു.
പാമ്പുകളെ കാണുന്നതും വിശ്വാസമനുസരിച്ച് ചില സൂചനകളാണ്. ചിലപ്പോള് അവ വരാനിരിക്കുന്ന നല്ല ശകുനങ്ങളെയും ജീവിതത്തിലെ മോശം ശകുനങ്ങളെയും സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. നിങ്ങള് ഒരു പാമ്പിനെ കാണുകയാണെങ്കില് അവയുമായി ബന്ധപ്പെട്ട ശകുനങ്ങളെയും ദുശ്ശകുനങ്ങളെയും കുറിച്ച് ഈ ലേഖനത്തില് വായിച്ചറിയാം.

പാമ്പ് മരത്തില് നിന്ന് ഇറങ്ങുന്നത് കണ്ടാല്
ഒരു വ്യക്തി എപ്പോഴെങ്കിലും മരത്തില് നിന്ന് ഒരു പാമ്പ് ഇറങ്ങുന്നത് കണ്ടാല് ജ്യോതിഷ പ്രകാരം അത് വളരെ നല്ല ശകുനമാണ്. ഇത്തരത്തില് ഒരു പാമ്പിനെ കാണുമ്പോഴെല്ലാം, അത് കാണുന്ന വ്യക്തി പെട്ടെന്ന് വലിയ സമ്പത്ത് നേടാന് പോകുന്നു എന്നാണ് ഇതിനര്ത്ഥം. അതേസമയം, ചില സുപ്രധാന ജോലികള്ക്കായി പോകുമ്പോള്, പാമ്പ് വലതുവശത്ത് നിന്ന് പാത മുറിച്ചു കടക്കുകയാണെങ്കില്, അതും ശുഭകരമാണ്. ഇങ്ങനെ സംഭവിച്ചാല് നിങ്ങള് ചെയ്യാനുദ്ദേശിക്കുന്ന ഏത് ജോലിയിലും വിജയം ഉറപ്പാണെന്ന് മനസ്സിലാക്കാം.

ചത്ത പാമ്പിനെ കണ്ടാല്
നിങ്ങള് എപ്പോഴെങ്കിലും ചത്ത പാമ്പിനെ കണ്ടാല് അത് വളരെ മോശം ശകുനമായി കണക്കാക്കാം. വരാനിരിക്കുന്ന ചില വലിയ കുഴപ്പങ്ങളുടെ സൂചനയാണിതെന്ന് പറയപ്പെടുന്നു. അതിനാല്, ചത്ത പാമ്പിനെ എപ്പോഴെങ്കിലും കണ്ടാല്, ഉടന് തന്നെ പരമേശ്വരനെ ദര്ശിക്കണം. ഇതോടൊപ്പം, അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്ക്ക് ശിവന് വെള്ളവും പാലും പൂക്കളും സമര്പ്പിച്ച് ക്ഷമ ചോദിക്കണം.

നല്ല ശകുനം
ഒരു പാമ്പ് മരത്തില് കയറുന്നത് നിങ്ങള് എപ്പോഴെങ്കിലും കാണുകയാണെങ്കില്, ഒട്ടും ഭയപ്പെടരുത്. വരും കാലങ്ങളില് വളരെ നല്ല എന്തെങ്കിലും സംഭവിക്കുന്നതിന്റെ സൂചനയാണിതെന്ന് പറയപ്പെടുന്നു. ഇത് കരിയറുമായോ കുടുംബവുമായോ ബന്ധപ്പെട്ടിരിക്കാം. അല്ലെങ്കില് ഒരു ദൗത്യം പൂര്ത്തിയാക്കാന് നിങ്ങള് ദീര്ഘനാളായി ശ്രമിച്ചിട്ടും വിജയം നേടാനായില്ലെങ്കില്, ഒരു പാമ്പ് മരത്തില് കയറുന്നത് കണ്ടാല് ആ ജോലിയില് നിങ്ങള്ക്ക് ഉടന് വിജയം നല്കുമെന്ന് മനസ്സിലാക്കുക.

പാമ്പ് ഇണചേരുന്നത് കണ്ടാല്
ജ്യോതിഷ പ്രകാരം, ഒരാള് പാമ്പ് ഇണചേരുന്നത് ചെയ്യുന്നത് കണ്ടാല് അത് ദോഷകരമാണ്. ഇതുപോലൊന്ന് കണ്ടാല്, നിങ്ങള് ഉടന് അവിടെ നിന്ന് പോകണമെന്ന് പറയപ്പെടുന്നു. അല്ലാത്തപക്ഷം സര്പ്പത്തിന്റെ ഇണചേരലില് തടസ്സമുണ്ടാവുകയും വ്യക്തിക്ക് ജീവിതത്തില് ശുഭകരമല്ലാത്ത കാര്യങ്ങള് നടക്കുമെന്നും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
