For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമം

പണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമം

|

ദാനം സത്പ്രവൃത്തിയാണ്. പാത്രമറിഞ്ഞു ഭിക്ഷ നല്‍കുക എന്നു കൂടി പറയും. അതായത് അര്‍ഹിയ്ക്കുന്നവര്‍ക്കു ദാനം നല്‍കുക എന്നതാണ് പ്രധാനം.

ഉള്ളവന്‍ ഇല്ലാത്തവനു നല്‍കുന്നത് ശ്രേഷ്ഠം തന്നെയാണ്. നാം നല്‍കുന്നത് നല്ല മനസോടെയാകണം. നല്‍കുന്നത് ഇരട്ടിയായി തിരിച്ചു വരുമെന്നു പറയും. ദാനധര്‍മങ്ങള്‍ പാപം തീര്‍ക്കാനും പുണ്യത്തിനും ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും ദോഷങ്ങള്‍ തീര്‍ക്കാനുമെല്ലാം ഏറെ മികച്ചതാണെന്നു പറയാം.

ചില പ്രത്യേക ദിവസങ്ങളില്‍ ചില പ്രത്യേക കാര്യങ്ങള്‍ ദാനം ചെയ്യുന്നത് ചില പ്രത്യേക ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഇതെക്കുറിച്ചു കൂടുതലറിയൂ. എന്തൊക്കെ വസ്തുക്കള്‍ ഏതെല്ലാം ദിവസങ്ങളില്‍ ദാനം ചെയ്താണ് ഫലം ലഭിയ്ക്കുകയെന്നറിയൂ. ജ്യോതിഷ പ്രകാരവും ഇത്തരം ദാനങ്ങള്‍ ദോഷങ്ങള്‍ തീര്‍ക്കാന്‍ ഉത്തമമാണ്.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ചന്ദ്രനു പ്രധാനമായ ദിനമാണ്. ഇന്നേ ദിവസം വെളുത്ത നിറത്തിലെ വസ്തുക്കള്‍ ദാനം ചെയ്യുന്ത് ഉത്തമമാണെന്നു പറയാം. വെള്ളി, കല്‍ക്കണ്ടം, പാല്‍, വെളുത്ത വസ്ത്രം, അരി, പഞ്ചസാര എന്നിവ തിങ്കളാഴ്ച ദാനം ചെയ്യാന്‍ ഉത്തമമാണ്.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ദിവസം ചൊവ്വാ ഗ്രഹത്തിന്റെ ദിവസമാണ്. പൊതുവ ദോഷ ഗ്രഹം എന്ന ഗണത്തില്‍ പെടുന്ന ഒന്നാണിത്. ഇന്നേ ദിവസം ചുവന്ന നിറത്തിലെ വസ്തു ദാനം ചെയ്യുന്നത് നല്ലതാണ്. ര്ക്തചന്ദനം, ചെമ്പ്, ചുവന്ന വസ്ത്രം. തുവരപ്പരിപ്പ്, ശര്‍ക്കര എന്നിവ ഇന്നേ ദിവസം ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്. ജാതക വശാല്‍ ചൊവ്വാദോഷമുളളവര്‍ പ്രത്യേകിച്ചും.

ബുധനാഴ്ച

ബുധനാഴ്ച

ബുധ ഗ്രഹത്തിന്റെ ദിനമാണ് ബുധനാഴ്ച. പച്ച നിറത്തിലെ വസ്തുക്കള്‍ ഇന്നേ ദിവസം ദാനം നല്‍കുന്നത് ഉത്തമമാണ്. ചെറുപയര്‍, വൃക്ഷത്തൈകള്‍, ചെടികള്‍, പച്ച നിറത്തിലെ പച്ചക്കറികള്‍, പച്ച വസ്ത്രം എന്നിവയെല്ലാം തന്നെ ദാനം ചെയ്യാന്‍ ഉത്തമമാണ്.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ദിവസം വ്യാഴ ഗ്രഹത്തിന് അനുകൂലമായ ദിവസമാണ്. വ്യാഴാഴ്ച മഞ്ഞ നിറത്തിലുളള ദാനം ചെയ്യുന്നത് സാമ്പത്തിക ഉന്നതിയ്ക്ക് ഏറെ നല്ലതാണ്. സ്വര്‍ണം, മഞ്ഞള്‍, മഞ്ഞ നിറത്തിലെ വസ്ത്രം, പരിപ്പ്, ശര്‍ക്കര, പനംകല്‍ക്കണ്ടം, കടല എന്നിവയെല്ലാം തന്നെ ദാനധര്‍മ്മത്തിന് ഉത്തമമാണ്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ദിവസം ശുക്ര പ്രീതി വരുത്തുന്നതു നല്ലതാണ്. ഭാഗ്യഗ്രഹമാണ് ശുക്രന്‍. ഇന്നേ ദിവസം വെള്ളി, അമരപ്പയര്‍, തൈര്, നാണയം, വെണ്ണ, കല്‍ക്കണ്ടം, വെളുത്തു നിറത്തിലെ വസ്ത്രം എന്നിവ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കുവാനും ഏറെ നല്ലതാണ്.

ശനി

ശനി

ശനി ദിവസം ശനി ദേവന്റേതാണ്. ശനി ദോഷമുളളവര്‍ ശനിയാഴ്ച എള്ളു ദാനം ചെയ്യുന്നതു നല്ലതാണ്. എള്ളു ചേര്‍ത്തതോ ഇതു കൊണ്ട് ഉണ്ടാക്കിയതോ ആയ പലഹാരങ്ങള്‍, കറുത്ത വസ്ത്രം, ഇരുമ്പ്, ശര്‍ക്കര എന്നിവയും ഏറെ ഉത്തമമാണ്. രാഹു ദോഷമുള്ളവര്‍ ശനിയാഴ്ച ഉഴുന്ന് ദാനം ചെയ്യുന്നതു നല്ലതാണ്. കടുക്, ചന്ദനം, നീല വസ്ത്രം എന്നിവയും ഇന്നേ ദിവസം ദാനം നല്‍കാവുന്നതാണ്. കേതു ദോഷമെങ്കില്‍ ശനിയാഴ്ച വൈകീട്ടോ ഞായറാഴ്ച രാവിലെയോ മുതിര, പാല്‍ എന്നിവ ദാനം ചെയ്യാം.

ഞായര്‍

ഞായര്‍

ഞായര്‍ സൂര്യദേവന്റെ ദിവസമാണ്. ഈ ദിവസം. ഗോതമ്പ്, ശര്‍ക്കര, ചുവന്നതോ ഓറഞ്ച് നിറത്തിലുള്ളതോ ആയ വസ്ത്രം, ചെമ്പ് എന്നിവ ദാനം ചെയ്യുന്നത് സൂര്യപ്രീതിയ്ക്ക് ഏറെ നല്ലതാണ്

English summary

Giving These Things On Each Day Is Auspicious

Giving These Things On Each Day Is Auspicious, Read more to know about
X
Desktop Bottom Promotion