For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

|

ഒരു പേരില്‍ എന്താണ് ഉള്ളതെന്ന് പലരും ചോദിക്കുന്നു. എന്നാല്‍, ഒരു പേരില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് ജ്യോതിഷം പറയുന്നു. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് വളരെ ശ്രദ്ധയോടെ പേരിടുന്നു. ഒരു ദേവന്റെയോ രാജകുമാരന്റെയോ വിജയിച്ച വ്യക്തികളുടെ പേര് ഇടുന്നത് ഒരു പതിവാണ്. ഇടുന്ന പേരിന്റെ അടിസ്ഥാനത്തില്‍ അവരുടെ മക്കളുടെ ഭാഗ്യം തിളങ്ങണം എന്ന ചിന്ത മാത്രമാണ് ഇതിന് പിന്നില്‍.

Also read: കുഭം രാശിയില്‍ ശനിയുടെ അസ്തമയം; ഈ 3 രാശിക്ക് ദോഷദുരിതമുക്തിയും ഭാഗ്യഫലങ്ങളുംAlso read: കുഭം രാശിയില്‍ ശനിയുടെ അസ്തമയം; ഈ 3 രാശിക്ക് ദോഷദുരിതമുക്തിയും ഭാഗ്യഫലങ്ങളും

സ്വന്തം പേര് ഇഷ്ടപ്പെടാത്തതുകൊണ്ടോ അല്ലെങ്കില്‍ ആ പേര് അവരുടെ സ്വഭാവത്തില്‍ വ്യത്യാസം കാണിക്കുന്നത് കൊണ്ടോ ചിലര്‍ അവരുടെ പേര് മാറ്റുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നിരവധി വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും, നക്ഷത്രങ്ങളെയും രാശിചിഹ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള പേരുകള്‍ ജ്യോതിഷത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. പേര് ഒരു വ്യക്തിയുടെ ജീവിതത്തിലും സ്വഭാവത്തിലും അഗാധമായ സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഭൂരിഭാഗം ആളുകളുടെയും ജാതകം അനുസരിച്ച് പേര് നല്‍കുന്നത്. ഇന്ന് നമ്മള്‍ ഇവിടെ സംസാരിക്കാന്‍ പോകുന്നത് പെണ്‍കുട്ടികളുടെ പേര് ആരംഭിക്കുന്ന ചില അക്ഷരങ്ങളെക്കുറിച്ചാണ്. ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ വിവാഹം കഴിച്ച് ചെല്ലുന്ന വീട് സ്വര്‍ഗമാകുമെന്ന് പറയപ്പെടുന്നു.

ബി അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെണ്‍കുട്ടികള്‍

ബി അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെണ്‍കുട്ടികള്‍

ബി അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെണ്‍കുട്ടികള്‍ വളരെ ഭാഗ്യമുള്ളവരായി കണക്കാക്കപ്പെടുന്നു. അവര്‍ക്ക് ഒരിക്കലും ഒന്നിനും കുറവുണ്ടാകില്ല. ഇവര്‍ വിവാഹം കഴിച്ച് ചെല്ലുന്ന വീടിന്റെ വിധി തന്നെ മാറിമറിയുന്നു എന്നാണ് പറയപ്പെടുന്നത്. അവര്‍ വേഗത്തില്‍ മറ്റുള്ളവരുടെ ഹൃദയം കീഴടക്കും. അവര്‍ സ്വയം സന്തോഷിക്കുകയും അടുത്തുള്ള ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ഡി അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

ഡി അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

ഡി അക്ഷരത്തില്‍ പേരു തുടങ്ങുന്ന പെണ്‍കുട്ടികള്‍ ഭയമില്ലാത്തവരും എല്ലാ ജോലികളും വളരെ കാര്യക്ഷമമായി ചെയ്യുന്നവരുമാണ്. അവര്‍ വളരെ കലാമൂല്യമുള്ളവരാണ്. വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേക വിജയം നേടുന്നു. ഉത്തരവാദിത്തങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാണ് അവര്‍. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള പെണ്‍കുട്ടികള്‍ അവരുടെ അമ്മായിയമ്മമാര്‍ക്കും വളരെ ഭാഗ്യമാണ്. ഈ പെണ്‍കുട്ടികളുടെ ഭര്‍ത്താവിന്റെ ഭാഗ്യം വര്‍ധിപ്പിക്കുന്നവരാണ്. അവര്‍ക്ക് ഒരിക്കലും ദാരിദ്ര്യത്തിന്റെ മുഖം കാണേണ്ടതായി വരില്ല.

Also read:ദോഷമുക്തി നല്‍കുന്ന മകരസംക്രാന്തി; രോഗങ്ങള്‍ നീങ്ങും കഷ്ടപ്പാടുകള്‍ കുറയും, പ്രതിവിധി ഇത്Also read:ദോഷമുക്തി നല്‍കുന്ന മകരസംക്രാന്തി; രോഗങ്ങള്‍ നീങ്ങും കഷ്ടപ്പാടുകള്‍ കുറയും, പ്രതിവിധി ഇത്

ഇ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

ഇ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

ഇ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍ വിവാഹശേഷം മറ്റൊരു വീട്ടിലേക്ക് പോകുമ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ വിധി തന്നെ മാറ്റിമറിക്കുന്നു. അവര്‍ ഭര്‍തൃവീട്ടില്‍ ലക്ഷ്മിയുടെ രൂപമായി കണക്കാക്കുന്നു. അവര്‍ കയറിച്ചെല്ലുന്ന വീട്ടില്‍ ഒരിക്കലും സമ്പത്തിനും സ്വത്തിനും കുറവുണ്ടാകില്ല.

ജി അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

ജി അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

അതുപോലെ ജി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെണ്‍കുട്ടികളും ഭാഗ്യമുള്ളവരാണ്. വിവാഹം കഴിഞ്ഞ് അവര്‍ മറ്റൊരു വീട്ടില്‍ കയറിയാല്‍ ഉടന്‍ അവിടെ പണവും സമ്പത്തും വന്നുചേരാന്‍ തുടങ്ങും. ആ വീട്ടില്‍ പണത്തിന് ഒരിക്കലും ഒരു കുറവുമുണ്ടാകില്ല. അവളുടെ ഭര്‍ത്താവിനും വളരെയധികം പ്രയോജനം ലഭിക്കുന്നു. അവരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുന്നു.

Also read:ധനു രാശിയില്‍ ബുധന്‍; ഇന്നുമുതല്‍ ഈ 6 രാശിക്കാരുടെ സമയം തെളിയും, ഭാഗ്യനേട്ടങ്ങള്‍Also read:ധനു രാശിയില്‍ ബുധന്‍; ഇന്നുമുതല്‍ ഈ 6 രാശിക്കാരുടെ സമയം തെളിയും, ഭാഗ്യനേട്ടങ്ങള്‍

കെ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

കെ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

കെ അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കും വളരെ ഭാഗ്യമുണ്ട്. അവര്‍ വിവാഹം കഴിച്ച് ചെല്ലുന്ന വീട്ടില്‍ പണത്തിനും ഭക്ഷണത്തിനും മുട്ടുണ്ടാവില്ല. കെ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള പെണ്‍കുട്ടികളെ ലക്ഷ്മീദേവിയുടെ രൂപമായി കണക്കാക്കപ്പെടുന്നു. അവര്‍ക്ക് ലക്ഷ്മി ദേവിയുടെയും കുബേരന്റെയും പ്രത്യേക കൃപയുണ്ട്. അവര്‍ വിവാഹം കഴിച്ച് മറ്റൊരു വീട്ടില്‍ ചെല്ലുമ്പോള്‍ ആ വീട്ടിലെ ഐശ്വര്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. അമ്മായിയമ്മമാരുടെ ഹൃദയം കീഴടക്കുന്നതില്‍ അവര്‍ വളരെ സമര്‍ത്ഥരാണ്. എല്ലാവരും അവരെ ഇഷ്ടപ്പെടുന്നു. അവര്‍ കൈവയ്ക്കുന്ന ഏത് ജോലിയിലും അവര്‍ വിജയം നേടുന്നതായിരിക്കും.

Also read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യAlso read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യ

എല്‍ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

എല്‍ അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പെണ്‍കുട്ടികള്‍ ഓരോ ജോലിയും ചെയ്യുന്നതില്‍ വളരെ സമര്‍ത്ഥരാണ്. കുടുംബത്തോടൊപ്പം, പുറത്തും വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അവള്‍ സമര്‍ത്ഥയാണ്. അവരുടെ കാര്യക്ഷമതയ്ക്ക് എല്ലായിടത്തും അവള്‍ക്ക് ബഹുമാനം ലഭിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും അവര്‍ ഇഷ്ടപ്പെടുന്നു. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള പെണ്‍കുട്ടികളും സമ്പത്തിന്റെ കാര്യത്തില്‍ വളരെ ഭാഗ്യമുള്ളവരാണ്. സന്തുഷ്ട സ്വഭാവമുള്ള അവള്‍, തന്നെയും മറ്റുള്ളവരെയും സന്തോഷത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അവരുടെ സ്വഭാവം കാരണം എല്ലാവരും അവരെ ഇഷ്ടപ്പെടുന്നു.

പി അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

പി അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

പി എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന പെണ്‍കുട്ടികള്‍, അവരുടെ കഴിവും കഠിനാധ്വാനവും കൊണ്ട് മാതാപിതാക്കള്‍ക്ക് ബഹുമതികള്‍ കൊണ്ടുവരുന്നു. അത്തരം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക കഴിവുണ്ട്. പണത്തിന്റെ കാര്യത്തിലും അവര്‍ വളരെ ഭാഗ്യമുള്ളവരാണ്.

Also read:ചാണക്യനീതി; കുട്ടികളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ ഒരിക്കലും ഈ 4 കാര്യങ്ങള്‍ ചെയ്യരുത്Also read:ചാണക്യനീതി; കുട്ടികളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ ഒരിക്കലും ഈ 4 കാര്യങ്ങള്‍ ചെയ്യരുത്

എസ് അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

എസ് അക്ഷരത്തില്‍ പേരുള്ള പെണ്‍കുട്ടികള്‍

എസ് അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള പെണ്‍കുട്ടികള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ട്. അവര്‍ക്ക് ഒരിക്കലും ഒന്നിനും കുറവുണ്ടാകില്ല. അവര്‍ ഒരു ജോലി ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ അവര്‍ വിശ്രമിക്കൂ. അവരുടെ ജീവിതം സന്തോഷങ്ങള്‍ നിറഞ്ഞതായിരിക്കും. അവര്‍ വളരെ കഴിവുള്ളവരുമാണ്. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടില്‍ പോകുമ്പോള്‍, അവിടെ ഐശ്വര്യം വര്‍ധിക്കുന്നു.

ജാതകം, ഗ്രഹനില

ജാതകം, ഗ്രഹനില

എ മുതല്‍ ഇസഡ് വരെയുള്ള എല്ലാ പേരുകളും ഉള്ള പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഗുണങ്ങളുണ്ടെങ്കിലും, മുകളില്‍ സൂചിപ്പിച്ച അക്ഷരങ്ങളുടെ പേരുള്ള പെണ്‍കുട്ടികള്‍ മിക്ക അമ്മായിയമ്മമാര്‍ക്കും പ്രിയപ്പെട്ടവരാകുന്നു. എന്നിരുന്നാലും, നിങ്ങള്‍ എത്ര ഭാഗ്യവാനാണ്, ദൈവാനുഗ്രഹം നിങ്ങളുടെ മേല്‍ എത്രത്തോളമുണ്ട് എന്നതെല്ലാം നിങ്ങളുടെ ജാതകത്തെയും അതില്‍ ഇരിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ പേര് തുടങ്ങുന്നത് ഏത് അക്ഷരത്തില്‍ തന്നെയായാലും, നിങ്ങള്‍ ഭാഗ്യവാനാണെന്ന് കരുതുക.

English summary

Girls Whose Name Start With These Letters Are Very Lucky

It is believed that girls whose name starts with these letters are Lucky. Here we are going to tell about some lucky name letters.
Story first published: Saturday, January 14, 2023, 14:28 [IST]
X
Desktop Bottom Promotion