For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CDS Bipin Rawat : വിട വാങ്ങിയത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി

|

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റര്‍ ബുധനാഴ്ച തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരില്‍ തകര്‍ന്നുവീണു. കനത്ത മൂടല്‍ മഞ്ഞിനിടെ നടന്ന ദാരുണമായ അപകടത്തില്‍ എംഐ 17 വി 5 ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേര്‍ കൊല്ലപ്പെട്ടു. സൂലൂര്‍ IAF ബേസില്‍ നിന്ന് വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോകുമ്പോഴായിരുന്നു Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനെക്കുറിച്ച് അറിയപ്പെടാത്ത കുറച്ച് വസ്തുതകള്‍ ഇതാ.

Most read: Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

* പരേതനായ ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബര്‍ 30-ന് ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി (സിഡിഎസ്) നിയമിതനായി. 2020 ജനുവരി 01 മുതല്‍ അദ്ദേഹം ചുമതലയേറ്റു.

* സിഡിഎസ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 57-ാമത്തെയും അവസാനത്തെയും ചെയര്‍മാനായും ഇന്ത്യന്‍ ആര്‍മിയുടെ 26-ാമത് ആര്‍മി സ്റ്റാഫ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

* 1958 മാര്‍ച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയില്‍ ജനിച്ച റാവത്തിന്റെ കുടുംബം ഒന്നിലധികം തലമുറകളായി ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

* നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ റാവത്ത് 1978 ഡിസംബര്‍ 16 ന് 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് കമ്മീഷന്‍ ചെയ്തു.

Most read:2021 ഡിസംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

* ബിപിന്‍ റാവത്ത് വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫോര്‍ട്ട് ലെവന്‍വര്‍ത്തില്‍ കമാന്‍ഡും ജനറല്‍ സ്റ്റാഫ് പരിശീലനവും അദ്ദേഹം പൂര്‍ത്തിയാക്കി.

* ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലും ഖടക്‌വാസല നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും അദ്ദേഹം പഠിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഫന്‍സ് സ്റ്റഡീസില്‍ എം ഫില്‍ നേടിയിട്ടുണ്ട്. മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സ്റ്റഡീസ് എന്നിവയില്‍ ഡിപ്ലോമയും റാവത്ത് പൂര്‍ത്തിയാക്കി. മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വചിന്തയില്‍ ഡോക്ടറേറ്റും (പിഎച്ച്ഡി) നേടി.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

* ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം, യുഎന്നില്‍ ഉള്ള കാലത്ത് രണ്ട് തവണ ഫോഴ്‌സ് കമാന്‍ഡറുടെ അഭിനന്ദനം ഏറ്റുവാങ്ങി. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ സ്വോര്‍ഡ് ഓഫ് ഓണര്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. മ്യാന്‍മറിലെ 2015-ലെ അതിര്‍ത്തി കടന്നുള്ള ഓപ്പറേഷനാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്, അവിടെ ഇന്ത്യന്‍ സൈന്യം എന്‍എസ്സിഎന്‍-കെ വിമതരെ വിജയകരമായി നേരിട്ടു. 2016-ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ആസൂത്രണത്തില്‍ ജനറല്‍ റാവത്തും ഉള്‍പ്പെട്ടിരുന്നു.

* ദേശീയ സുരക്ഷയെയും നേതൃത്വത്തെയും കുറിച്ച് ജനറല്‍ റാവത്ത് നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്, അവ വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചിട്ടുണ്ട്.

Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍

* ജനറല്‍ റാവത്ത് തന്റെ സൈനിക ജീവിതത്തില്‍ ലെഫ്റ്റനന്റ് ജനറല്‍, മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍, കേണല്‍, ലെഫ്റ്റനന്റ് കേണല്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

* 40 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍, പരമവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയ്ക്കൊപ്പം ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമായി നിരവധി പുരസ്‌കാരം നേടി.

English summary

General Bipin Rawat: Interesting Facts About India's First Chief of Defence Staff in Malayalam

CDS General Bipin Rawat: Here are a few little-known facts about the late four-star general of the Indian Army Bipin Rawat in malayalam. Read on.
Story first published: Thursday, December 9, 2021, 9:49 [IST]
X