Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഗരുഡപുരാണം; സമാധാനം നശിക്കും, പ്രശ്നങ്ങളില്‍ ചെന്നുചാടും; ഈ കാര്യങ്ങള്‍ എത്രയുംവേഗം ചെയ്ത് തീര്‍ക്കണം
ഹിന്ദുമതത്തില്‍ 4 വേദങ്ങളും 18 മഹാപുരാണങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡപുരാണവും അതിലൊന്നാണ്. വൈഷ്ണവ വിഭാഗവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണിത്. മരണാനന്തര മോക്ഷം പ്രദാനം ചെയ്യുന്ന ഗ്രന്ഥമായാണ് ഗരുഡപുരാണത്തെ കണക്കാക്കപ്പെടുന്നത്. വീട്ടിലെ ആരുടെയെങ്കിലും മരണശേഷം ഇത് പാരായണം ചെയ്യണമെന്ന് വിശ്വസിക്കുന്നു. ഭഗവാന് വിഷ്ണു, തന്റെ പ്രിയപ്പെട്ട വാഹനമായ പക്ഷികളുടെ രാജാവായ ഗരുഡ ദേവനോട് സംസാരിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. ഈ വിവരണം ഗരുഡപുരാണത്തില്‍ കാണാം. ഇതില്‍ ഭക്തി, ജ്ഞാനം, ധര്‍മ്മം, നിസ്വാര്‍ത്ഥത, ജോലി, ധാര്‍മ്മികത എന്നിവയെക്കുറിച്ച് പറയുന്നുണ്ട്. യാഗം, ദാനം, തപസ്സ്, തീര്‍ത്ഥാടനം തുടങ്ങിയ മംഗള കര്‍മ്മങ്ങളെക്കുറിച്ച് സാധാരണക്കാരെ പ്രചോദിപ്പിക്കുന്ന നിരവധി ലൗകിക, പാരത്രിക കാര്യങ്ങളുടെ വിവരണങ്ങളും ഇതിലുണ്ട്. ഇതോടൊപ്പം ആയുര്‍വേദം, ശാസ്ത്രം, ധാര്‍മ്മികത തുടങ്ങിയ വിഷയങ്ങളും വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഗരുഡപുരാണത്തില്‍ പ്രത്യേകമായി, മരണവും സ്വര്‍ഗ്ഗ-നരകവുമായി ബന്ധപ്പെട്ട നിഗൂഢമായ കാര്യങ്ങള്‍ വിശദീകരിക്കുന്നു.
ഇതില്‍ മഹാവിഷ്ണു ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അക്കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയം കൈവരിക്കുകയും സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തികള്‍ എത്രയും വേഗം തീര്‍പ്പാക്കണം. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍, നിങ്ങള്‍ക്ക് വലിയ കുഴപ്പങ്ങളില്‍ അകപ്പെടേണ്ടി വന്നേക്കാം. അത്തരം പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

വായ്പ തിരിച്ചടയ്ക്കുക
കടബാധ്യത എത്രയും വേഗം നീങ്ങുന്നുവോ അത്രയും നല്ലതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് നിങ്ങളുടെ വായ്പകള്‍ എത്രയും വേഗം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. കടങ്ങള്‍ ദീര്‍ഘകാലം നിങ്ങളുടെ കൂടെ നിര്‍ത്തിയാല്‍ അത് ബന്ധങ്ങള്‍ തകര്‍ക്കുന്നതിനും മറ്റ് പല പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് ഗരുഡപുരാണം പറയുന്നു.

തെറ്റിന് ക്ഷമ ചോദിക്കുക
നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അതിന് ക്ഷമ ചോദിക്കാന്‍ വൈകരുത്. നിങ്ങള്‍ തെറ്റ് ചെയ്ത ആളോട് എത്രയും വേഗം മാപ്പ് പറയണം. ഇത് പരസ്പരമുള്ള വിദ്വേഷം നീക്കുകയും ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

ശത്രുത അവസാനിപ്പിക്കുക
ആരോടെങ്കിലും ശത്രുതയോ അപകര്‍ഷതാബോധമോ ഉണ്ടായിരിക്കുന്നത് ഒരിക്കലും നല്ലതല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ആരോടെങ്കിലും ശത്രുതയുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക.

അഗ്നി
എവിടെയെങ്കിലും തീപിടിത്തമുണ്ടായാല്‍, അത് കെടുത്താന്‍ കാത്തിരിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഉടന്‍ തന്നെ അത് കെടുത്താന്‍ ശ്രമിക്കുക.

രോഗചികിത്സ
രോഗബാധിതരും അധികകാലം കാത്തിരിക്കരുത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. അല്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ സമയം വൈകുംതോറും വര്‍ദ്ധിക്കുന്നതായിരിക്കും.

ഈ പ്രവര്‍ത്തികളിലൂടെ ജീവിതത്തിലുടനീളം സന്തോഷം
നിങ്ങള്‍ ദിവസവും ഭക്ഷണം കഴിക്കുന്നു. എന്നാല്‍ വിശക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും നിങ്ങളുടെ ഭക്ഷണത്തിന്റെ കുറച്ച് ഭാഗം നല്കിയാല് അത് വളരെയധികം പുണ്യം നല്കുന്ന പ്രവൃത്തിയാണ്. നിങ്ങളുടെ കഴിവിന് അനുസരിച്ച് ദരിദ്രര്‍ക്ക് ഭക്ഷണം ദാനം ചെയ്യണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് ചെയ്യുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്ക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും.

പശുവിനെ പരിപാലിക്കുക
ഗരുഡപുരാണത്തില്‍ പശുവിനെ സേവിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. ദിവസവും പശുവിനെ സേവിക്കുന്നവര്‍ക്ക് പുണ്യഫലങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ വീട്ടില്‍ ഒരു പശുത്തൊഴുത്ത് ഉണ്ടാക്കി പശുവിനെ വളര്‍ത്തുക. ഇതും നിങ്ങളുടെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തിയാണ്.

പൂര്‍വ്വികരുടെയും കുലദൈവങ്ങളുടെയും അനുഗ്രഹം
പൂര്‍വ്വികരുടെയും കുലദൈവങ്ങളുടെയും അനുഗ്രഹം കൊണ്ട് മാത്രമാണ് ഒരു വ്യക്തി സന്തോഷകരമായ ജീവിതം നയിക്കുന്നത്. അതുകൊണ്ട് കുലദൈവങ്ങളെയും പിതൃക്കളെയും ആരാധിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഒരു പ്രശ്നവും നേരിടേണ്ടിവരില്ല. പൂര്‍വ്വികരുടെയും കുലദൈവങ്ങളുടെയും അനുഗ്രഹം അത്തരക്കാരുടെ മേല്‍ എപ്പോഴും നിലനില്ക്കും.

മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം
മിണ്ടാപ്രാണികളെ സേവിക്കുന്നത് പുണ്യപ്രവൃത്തിയാണ്. വീട്ടില്‍ ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും നല്‍കണമെന്നാണ് പുണ്യഗ്രന്ഥങ്ങള്‍ പറയുന്നത്. ഇതുകൂടാതെ, പക്ഷികള്‍ക്കും നിങ്ങള്‍ ഭക്ഷണവും വെള്ളവും നല്‍കുക. അരിമാവ് ഉരുളകളാക്കി മത്സ്യത്തിന് നല്‍കുക. ഉറുമ്പുകള്‍ക്ക് പഞ്ചസാരയോ അരിമാവോ നല്‍കുക. ഇത്തരം കാര്യങ്ങളും പുണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications











