Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം; ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിന് ഐശ്വര്യം, കുടുംബത്തിന്റെ വിളക്ക്
സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഇതില്‍ മനുഷ്യജീവിതം മുതല്‍ മരണാനന്തര ജീവിതം വരെ പ്രതിപാദിച്ചിട്ടുണ്ട്. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഈ പുരാണത്തിന്റെ അടിസ്ഥാനം. ഗരുഡപുരാണത്തില്‍ മരണാനന്തര അവസ്ഥകളും എല്ലാ ലോകങ്ങളിലെയും നിഗൂഢമായ കാര്യങ്ങളെയും കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ നയങ്ങള്‍, നിയമങ്ങള്‍, ജപം, തപസ്സ്, യാഗം എന്നിവയും മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇത് മാത്രമല്ല, ഗരുഡപുരാണത്തില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും കര്‍ത്തവ്യങ്ങളും അവരെക്കുറിച്ചുള്ള പ്രത്യേക കാര്യങ്ങളും പറയുന്നുണ്ട്.
ഹിന്ദുമതത്തില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഇവ രണ്ടും പരസ്പര പൂരകമാണെന്ന് പറയപ്പെടുന്നു. ഭാര്യയുടെ ഗുണങ്ങളും ദോഷങ്ങളും ഭര്‍ത്താവിന്റെ ജീവിതത്തെ ബാധിക്കുന്നു. ഭര്‍ത്താവിനെ ഭാഗ്യവാന്മാരാക്കാന് കഴിയുന്ന ഭാര്യമാരുടെ ചില ഗുണങ്ങള്‍ ഗരുഡപുരാണത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിന് അത് വളരെ ഭാഗ്യമായി കണക്കാക്കുന്നു. ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിനും വീടിനും ഐശ്വര്യമാണെന്ന് ഗരുഡപുരാണം പറയുന്നു.

ഗരുഡപുരാണത്തിലെ വാക്യം
ഗരുഡപുരാണത്തില്‍, ഭാര്യയുടെ ഗുണങ്ങള്‍ ഒരു ശ്ലോകത്തിലൂടെ വിവരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്. എങ്ങനെ ഒരു ഉത്തമ ഭാര്യയെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഈ ശ്ലോകത്തിലൂടെ അറിയാനാകും.
സാ ഭാര്യയോ ഗൃഹേ ദക്ഷ സാ ഭാര്യയോ പ്രിയംവദാ
സാ ഭാര്യയോ പതിപ്രാണാ സാ ഭാര്യയോ പതിവ്രതഃ
അര്‍ത്ഥം: വീട്ടുജോലിയില്‍ വൈദഗ്ധ്യമുള്ളവളും മധുരമായി സംസാരിക്കുന്നവളും ഭര്‍ത്താവിനെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നവളും ഭര്‍ത്താവിനെ അനുസരിക്കുന്നവളും നല്ലവളും, അവര്‍ സദ്ഗുണസമ്പന്നയായ ഭാര്യയാണ്.

പരിശുദ്ധിയുള്ളവള്‍
ഗരുഡപുരാണം അനുസരിച്ച് ഭര്‍ത്താവിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും ഭര്‍ത്താവിനെ മാത്രം സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യം നല്‍കുന്നവരാണ്. മറ്റൊരു പുരുഷനെക്കുറിച്ചുള്ള ചിന്ത പോലും മനസ്സില്‍ വരാത്ത സ്ത്രീകളെ ഭാഗ്യവതികളായി കണക്കാക്കുന്നു. അത്തരം ഭാര്യമാരുള്ള വീട്ടില്‍ എല്ലായ്പ്പോഴും ഐശ്വര്യമുണ്ടാകും.

മധുരമായ ശബ്ദമുള്ളവള്‍
ഗരുഡപുരാണം അനുസരിച്ച്, ചെറിയ സമ്പാദ്യത്തില്‍ ഗൃഹഭരണം നടത്തുന്ന സ്ത്രീകള്‍ ഭാഗ്യവതികളാണ്. അത്തരം സ്ത്രീകളില്‍ ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ആത്മനിയന്ത്രണമുള്ള, മധുരമായി സംസാരിക്കുന്ന, ഭര്‍ത്താവിനെ ബഹുമാനിക്കുന്ന സ്ത്രീകള്‍ പുരുഷന്മാര്ക്ക് ഒരു അനുഗ്രഹമാണ്. അത്തരം സ്ത്രീകളുള്ള വീട്ടില്‍ എപ്പോഴും ലക്ഷ്മീദേവിയുടെ അനുഗ്രഹം നിലനില്ക്കും.

ബഹുമാനമുള്ളവള്
വീട്ടിലെത്തുന്ന അതിഥികളോട് ആതിഥ്യമര്യാദ കാണിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ വളരെ ഭാഗ്യമുള്ളവരാണ്. എല്ലാ കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന, അവരോട് മധുരമായി സംസാരിക്കുകയും മുതിര്‍ന്നവരോട് സംയമനം പാലിക്കുകയും ചെയ്യുന്ന അത്തരമൊരു ഭാര്യ, ഭര്‍ത്താവിന് വളരെ പ്രിയപ്പെട്ടവളായിരിക്കും. സമൂഹം അവളെ ഉത്തമ ഭാര്യയായി കാണുന്നു. അത്തരം സ്ത്രീകളുള്ള വീട് ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ഭാഗ്യമായി മാറുന്നു.

സംയമനം പാലിക്കുന്നവള്‍
ഓരോ ഭാര്യയും എപ്പോഴും തന്റെ ഭര്‍ത്താവിനോട് മൃദുവായ ഭാഷയില്‍ വേണം സംസാരിക്കാന്‍. ഭര്ത്താക്കന്മാരോട് നിയന്ത്രിതമായ ഭാഷയില്‍ സംസാരിക്കുന്ന ഭാര്യമാര്‍ ഭര്ത്താക്കന്മാര്ക്ക് വളരെ പ്രിയപ്പെട്ടവരായി മാറുന്നു. ഇത് ഭര്ത്താക്കന്മാര്ക്കും ഭാര്യമാര്‍ക്കും ബാധകമാണ്. എല്ലാ കാര്യങ്ങളിലും ഭാര്യയുടെ ഉപദേശം അനുസരിക്കുകയും ഭാര്യമാരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന ഭര്ത്താക്കന്മാരുള്ള ഭവനങ്ങളില്‍ പരസ്പര സൗഹാര്‍ദ്ദം നിലനില്ക്കും. അവിടെ എല്ലായ്പ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാവുകയും ചെയ്യുന്നു.

അനുസരണയുള്ളവള്‍
ഭര്‍ത്താവിന്റെ എല്ലാ കല്പ്പനകളും അനുസരിക്കുന്ന ഭാര്യ ഏതൊരു ഭര്‍ത്താവിനും പ്രിയപ്പെട്ടവളാണ്. പുരാണഗ്രന്ഥങ്ങളില്, അത്തരമൊരു ഭാര്യയെ വിശുദ്ധയായ ഭാര്യ എന്ന് വിളിക്കുന്നു. ഭര്‍ത്താവിന്റെ തെറ്റായ വാക്കുകള്‍ പോലും അംഗീകരിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഭര്‍ത്താവ് എന്തെങ്കിലും തെറ്റ് ചെയ്യാന്‍ പോകുകയാണെങ്കില്‍ അവരെ തടഞ്ഞ് ശരിയായ വഴി കാണിക്കേണ്ടത് ഭാര്യയുടെ കൂടി കടമയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
