Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
വിവാഹം എന്നത് ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. കാരണം ഇതിനുശേഷം ഒരു പെണ്ണിന്റെയും ആണിന്റെയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. വിവാഹശേഷം രണ്ടുപേരും ഒരു രഥത്തിന്റെ ഇരുചക്രങ്ങളായി മാറുന്നു. ഇരുവരും ചേര്‍ന്ന് വീട്ടുകാര്യങ്ങള്‍ കാര്യക്ഷമമായി നടത്തുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വേണം. രണ്ട് ചക്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഇളക്കം തട്ടിയാല്‍, അതിന്റെ ഫലം ദാമ്പത്യ ജീവിതത്തിലുടനീളം ദൃശ്യമാകും.
ഗരുഡപുരാണത്തില്‍ ഒരു പങ്കാളിയുടെ കടമകളെക്കുറിച്ചും മേന്മകളെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള കാര്യങ്ങളും മരണാനന്തരജീവിതവും ഗരുഡപുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ ജീവിതം സന്തോഷകരവും എളുപ്പമുള്ളതുമാകും. ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഗരുഡ പുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ജീവിതപങ്കാളിയുടെ ചില സ്വഭാവങ്ങള്‍ കാരണം നിങ്ങളുടെ ദാമ്പത്യജീവിതം ദുസ്സഹമാകുന്ന ചില സാഹചര്യങ്ങളുണ്ടെന്ന് ഗരുഡ പുരാണത്തില്‍ പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്ക് ഒരുമിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടാകുന്നു എന്നും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരം സ്വഭാവമുള്ള ഇണയോടൊപ്പം ഒരു കുടക്കീഴില് ജീവിക്കുമ്പോള്‍ ജീവിതം നരകത്തേക്കാള്‍ മോശമായിരിക്കുമെന്നും ഇണയെ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും പറയുന്നു. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അപമാനിക്കുന്ന ജീവിതപങ്കാളി
നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ അപമാനിക്കുകയും നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റാതിരിക്കുകയും ചെയ്താല്‍ അത്തരമൊരു ജീവിത പങ്കാളിയുമൊത്തുള്ള ജീവിതം നരകതുല്യമാകുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അത്തരമൊരു പങ്കാളിയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ഒരു നിമിഷം പോലും ചിന്തിക്കേണ്ടതില്ലെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍, ഇണയുമായി അകലം പാലിക്കുന്നതാണ് ഉചിതം.

മാതാപിതാക്കളെ അനാദരിക്കുന്ന പങ്കാളി
നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാത്ത, അവരെ ആവര്‍ത്തിച്ച് അപമാനിക്കുന്ന ഭാര്യ നിങ്ങള്‍ക്ക് ശാപമാണ്. അത്തരമൊരു ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നതാണ് ബുദ്ധി. അത്തരമൊരു ഇണയുമൊത്ത് ജീവിക്കുന്നതിലൂടെ വീട്ടില്‍ എല്ലായ്പ്പോഴും അഭിപ്രായവ്യത്യാസവും തര്‍ക്കങ്ങളും ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയില്ല.

ബഹുമാനമില്ലാത്ത പങ്കാളി
ഗരുഡപുരാണം പ്രകാരം പങ്കാളിയെ ബഹുമാനിക്കാത്ത, കര്‍ത്തവ്യങ്ങള്‍ നിറവേറ്റാത്ത പങ്കാളിയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അത്തരം പുരുഷന്മാര് ഒരു സ്ത്രീയുടെ ജീവിതം നരകമാക്കുന്നു. അതുകൊണ്ട് അത്തരമൊരു ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.

ചതിക്കുന്ന പങ്കാളി
വിവാഹ ബന്ധത്തിന്റെ പ്രധാന കണ്ണിയാണ് 'വിശ്വാസം'. വിവാഹബന്ധം നിലനില്‍ക്കുന്നത് തന്നെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ്. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ ചതിക്കുകയും അപരിചിതയായ ഒരു സ്ത്രീയില്‍ ആകൃഷ്ടനാകുകയോ അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യ അപരിചിതനായ ഒരു പുരുഷനോട് സൗഹൃദം സ്ഥാപിക്കുകയോ ചെയ്താല്‍, നിങ്ങളുടെ ജീവിതം നരകതുല്യമാകുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിത പങ്കാളിയുമായി വേര്‍പിരിയുന്നതാണ് നല്ലത്. ഇത്തരമൊരു ജീവിതപങ്കാളിയോടൊപ്പമുള്ള ജീവിതം നിങ്ങളുടെ ജീവിതത്തെയും അപകടത്തിലാക്കുന്നു.



Click it and Unblock the Notifications
