For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

|

സനാതന ധര്‍മ്മത്തില്‍ ധാരാളം വേദങ്ങളും പുരാണങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ വേദങ്ങളിലും പുരാണങ്ങളിലും എഴുതിയിരിക്കുന്നതെല്ലാം മനുഷ്യനന്മയ്ക്കായി പറഞ്ഞിട്ടുള്ളതാണ്. ഗരുഡപുരാണത്തിന് ഹിന്ദുമതത്തില്‍ മഹാപുരാണം എന്ന പദവിയുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മഹാവിഷ്ണു തന്നെ തന്റെ വാഹനമായ ഗരുഡനോട് പറഞ്ഞിട്ടുള്ളതാണെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡദേവന്‍. അതുകൊണ്ടാണ് ഗരുഡപുരാണത്തില്‍ വിഷ്ണുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. അതുപോലെ, ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളും ഗരുഡപുരാണത്തില്‍ സമാഹരിച്ചിട്ടുണ്ട്. വേദവ്യാസന്‍ തന്നെ വിഭജിച്ച ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട 18 പുരാണങ്ങളില്‍ ഒന്നാണിത്.

Most read: സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയുംMost read: സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയും

ഗരുഡപുരാണത്തില്‍ ജീവന്റെയും മരണത്തിന്റെയും രഹസ്യങ്ങളും സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യങ്ങള്‍ എന്നീ ആശയങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇതുകൂടാതെ വിജ്ഞാനം, ശാസ്ത്രം, മതം, നയം, സന്തോഷകരമായ ജീവിതം എന്നിവയുടെ ചില പ്രധാന നിയമങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിക്ക് തന്റെ ദൗര്‍ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാന്‍ കഴിയുന്ന ചില കാര്യങ്ങളും ഗരുഡപുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ ശീലങ്ങള്‍ നിങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം മാറാന്‍ തുടങ്ങുന്നു. ഒരു വ്യക്തിക്ക് തന്റെ ദൗര്‍ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാന്‍ കഴിയുന്ന, ഗരുഡ പുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വിമോചനത്തിന്റെ പാത കാണിക്കുന്നു

വിമോചനത്തിന്റെ പാത കാണിക്കുന്നു

ഗരുഡപുരാണത്തെ വൈഷ്ണവപുരാണം എന്നാണ് പറയാറ്. അത് മഹാവിഷ്ണുവിന്റെ ഭക്തിയിലേക്ക് ആളുകളെ നയിക്കുകയും വിമോചനത്തിന്റെ പാത കാണിക്കുകയും ചെയ്യുന്നു. ഈ പുരാണത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഗരുഡന്‍ ആദ്യം മഹാവിഷ്ണുവില്‍ നിന്ന് കേള്‍ക്കുകയും പിന്നീട് കശ്യപ മഹര്‍ഷിയോട് പറയുകയും ചെയ്തതാണ്. ഗരുഡപുരാണത്തില്‍ ആകെ 19,000 ശ്ലോകങ്ങളുണ്ട്. ഗരുഡപുരാണത്തില്‍ സ്വര്‍ഗ്ഗ-നരകവും മരണാനന്തര അവസ്ഥകളും മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, ജീവിതത്തില്‍ വിജയിക്കാനുള്ള തന്ത്രങ്ങളും മറ്റ് നിരവധി കാര്യങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്.

ശുചിയോടെ ഇരിക്കുക

ശുചിയോടെ ഇരിക്കുക

ഗരുഡപുരാണത്തില്‍, ഒരു വ്യക്തി ശുചിയായി ഇരിക്കണമെന്ന് പറയുന്നുണ്ട്. ശുചിത്വം പാലിക്കാതിരുന്നാല്‍ ലക്ഷ്മി ദേവി കോപിക്കപ്പെടുന്നുവെന്നും വീട്ടില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവന ശാസ്ത്രീയമായി നോക്കിയാല്‍ പോലും തികച്ചും ശരിയാണ്. കാരണം വൃത്തികെട്ടവനാകുകയോ അഴുക്കിന് നടുവില്‍ ജീവിക്കുകയോ ചെയ്യുന്നതിലൂടെ രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യുന്നു. രോഗിയായ ഒരാള്‍ക്ക് ഒരു ജോലിയും നന്നായി ചെയ്യാന്‍ കഴിയില്ല. ഏത് ജോലിയും കൃത്യമായി ചെയ്യാത്തപ്പോള്‍ വിജയം ഒരിക്കലും നേടാനുമാവില്ല. ഇതോടൊപ്പം രോഗശാന്തിക്കായി ധാരാളം പണം ചിലവഴിക്കേണ്ടിയും വരും.

Most read:ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തുംMost read:ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തും

നിങ്ങളുടെ ശത്രുക്കളെ തിരിച്ചറിയുക

നിങ്ങളുടെ ശത്രുക്കളെ തിരിച്ചറിയുക

നിങ്ങളെ വെറുക്കുന്നവരില്‍ നിന്ന് എപ്പോഴും അകന്നുനില്‍ക്കാനും ജാഗ്രത പാലിക്കാനും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരം ആളുകള്‍ നിങ്ങളുടെ വിജയത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ വെറുക്കുന്നവര്‍ എപ്പോഴും നിങ്ങളുടെ ശത്രുക്കളായിരിക്കണമെന്നില്ല, ചിലപ്പോള്‍ അത്തരം ആളുകള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായിരിക്കാം. അതിനാല്‍ സംയമനത്തോടെ പെരുമാറുകയും അവരില്‍ നിന്ന് സ്വയം സംരക്ഷിക്കുകയും ചെയ്യുക.

കഠിനാധ്വാനം

കഠിനാധ്വാനം

വിജയത്തിനുള്ള മൂന്നാമത്തെ ഫോര്‍മുല കഠിനമായ പരിശീലനമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും നേടണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പോസിറ്റീവ് മനോഭാവം ഉണ്ടായിരിക്കണം. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തോടെയും എന്തെങ്കിലും നേടാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും തന്റെ ദൗര്‍ഭാഗ്യം പോലും ഭാഗ്യമാക്കി മാറ്റാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍ ഒരാള്‍ തന്റെ കഴിവുകളില്‍ തുടര്‍ച്ചയായി പരിശീലനം നേടണം. സ്ഥിരമായ പരിശീലനത്തിലൂടെ ജോലിയില്‍ നിങ്ങള്‍ വൈദഗ്ദ്ധ്യം നേടുന്നു. വൈദഗ്ദ്ധ്യം നിങ്ങള്‍ക്ക് വിജയവും നല്‍കുന്നു.

Most read;അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read;അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

നല്ല ഭക്ഷണശീലം

നല്ല ഭക്ഷണശീലം

ഓരോ വ്യക്തിയും നന്നായി ദഹിക്കുന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. കാരണം, ഭക്ഷണം ശരീരത്തിന് ഊര്‍ജം നല്‍കുന്നു. രോഗങ്ങളുടെ മൂലകാരണമാണ് ഭക്ഷണം. നിങ്ങള്‍ ഭക്ഷണം മിതമായി കഴിക്കുന്നില്ലെങ്കില്‍ രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യും. രോഗങ്ങള്‍ നിങ്ങളുടെ വിജയത്തിന് തടസ്സമാകും. അതിനാല്‍ നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍, സ്വയം ആരോഗ്യത്തോടെയിരിക്കുക, മിതമായ ഭക്ഷണം കഴിക്കുക.

സംയമനം പാലിക്കുക

സംയമനം പാലിക്കുക

സംയമനത്തോടെ ജീവിക്കാനാണ് മതങ്ങള്‍ ഏതൊരാളെയും പഠിപ്പിക്കുന്നത്. നിങ്ങള്‍ക്ക് വിജയിക്കാനും വളരെയധികം ബഹുമാനം നേടാനും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ധര്‍മ്മത്തിന്റെ പാത പിന്തുടരുകയും നിങ്ങളുടെ ജീവിതത്തില്‍ വിജയം നേടുകയും വേണം.

English summary

Garuda Purana Remedies For Good Luck in Life in Malayalam

If you understand these things of Garuda Purana, no one can stop you from being successful. Here are some garuda purana remedies for good luck in life.
Story first published: Saturday, August 13, 2022, 12:37 [IST]
X
Desktop Bottom Promotion