Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭൂമിയിലെ ജീവിതം അവസാനിക്കാറായി; ഈ 7 ലക്ഷണം പറയും നിങ്ങളുടെ മരണം
മനുഷ്യന് ദൈവം നല്കിയ വിലയേറിയ രണ്ട് വസ്തുക്കളാണ് ജനനവും മരണവും. ഒരിക്കല് ജനിച്ചാല് ആ വ്യക്തിക്ക് മരണവും ഉറപ്പാണ്. പക്ഷേ ഇപ്പോഴും മരിക്കുന്നതിനെ ആളുകള് ഭയപ്പെടുന്നു. ഹിന്ദുമതത്തില് 18 പുരാണങ്ങളിലൊന്നാണ് ഗരുഡ പുരാണം. ഇതില് ഒരു വ്യക്തിയുടെ ജനനവും മരണവും മരണാനന്തര ജീവിതവും സംബന്ധിച്ച എല്ലാ വിവിരങ്ങളും നല്കിയിരിക്കുന്നു.
ഗരുഡ പുരാണമനുസരിച്ച്, തന്റെ ജീവിതത്തില് ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തി ശിക്ഷിക്കപ്പെടുന്നത്. ഗരുഡ പുരാണമനുസരിച്ച്, ഒരു വ്യക്തിയുടെ മരണം അടുക്കാന് തുടങ്ങുമ്പോള് ചില അടയാളങ്ങള് അവര് കാണാന് തുടങ്ങുന്നുവെന്ന് പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് ജീവിതം അവസാനിക്കാന് പോകുന്നതായി കാട്ടിത്തരുന്ന ചില സൂചനകളുണ്ട്. ഗരുഡപുരാണം പറുന്ന ആ സൂചനകള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഹസ്തരേഖ അപ്രത്യക്ഷമാകാന് തുടങ്ങുന്നു
ഗരുഡ പുരാണമനുസരിച്ച്, ഒരു വ്യക്തിയുടെ അവസാനം അടുക്കുമ്പോള്, അവരുടെ കൈയ്യിലെ രേഖകള് അപ്രത്യക്ഷമാകാന് തുടങ്ങും.

പൂര്വ്വികരെ സ്വപ്നം കാണുന്നു
ഗരുഡ പുരാണമനുസരിച്ച്, ഈ ഭൂമിയില് നിശ്ചയിച്ച സമയം പൂര്ത്തിയാക്കാന് തുടങ്ങുമ്പോള്, ഒരു വ്യക്തിക്ക് മരണത്തിന് കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് സ്വപ്നങ്ങളിലൂടെ സൂചനകള് ലഭിക്കുന്നു. നിങ്ങളുടെ പൂര്വ്വികര് സ്വപ്നത്തില് പ്രത്യക്ഷപ്പെടാന് തുടങ്ങുന്നു. പൂര്വ്വികര് കരയുകയോ സ്വപ്നത്തില് ഓടിപ്പോകുകയോ ചെയ്യുന്നതായി തോന്നുമ്പോള്, മരണം നിങ്ങളുടെ അടുത്തെത്തി എന്ന് മനസ്സിലാക്കാം.

നിങ്ങള്ക്ക് ചുറ്റും ഒരു ശക്തി അനുഭവപ്പെടുന്നു
നിങ്ങള്ക്ക് ചുറ്റും ഒരു നെഗറ്റീവ് ശക്തി അനുഭവപ്പെടുമ്പോള് നിങ്ങള്ക്ക് മോശമായ എന്തെങ്കിലും കാര്യം സംഭവിക്കാന് പോകുന്നുവെന്ന് മനസ്സിലാക്കണം.

നിഗൂഢമായ കാര്യങ്ങള് ദൃശ്യമാകുന്നു
ഒരു വ്യക്തി മരണത്തിലേക്ക് കൂടുതല് അടുക്കാന് തുടങ്ങുമ്പോള്, അവര് നിഗുഢമായ നിരവധി കാര്യങ്ങള് കാണാന് തുടങ്ങുന്നു. ഒരു വ്യക്തി തീഗോളങ്ങള് കാണുകയും വെള്ളപ്പൊക്കത്തില് അകപ്പെടുകയും ഭൂമിയില് സ്ഫോടനങ്ങള് കാണുകയും ആകാശത്ത് പതിവായി പ്രകാശം മിന്നിത്തെളിയുകയും ചെയ്യുന്നത് കാണും. ഇവ കണ്ടാല് നിങ്ങളുടെ ജീവിത സമയം പൂര്ത്തിയാകാന് പോകുന്നതായി മനസ്സിലാക്കണം.

മോശം പ്രവൃത്തികള് ഓര്മ്മയിലെത്തുന്നു
ഗരുഡ പുരാണമനുസരിച്ച് ഒരു വ്യക്തിയുടെ മരണം അടുക്കുമ്പോള്, അവന് തന്റെ മോശം കാര്യങ്ങള് ഓര്മ്മിക്കാന് തുടങ്ങുന്നു. പെട്ടെന്ന് മനസ്സില് മാറ്റങ്ങള് ആരംഭിക്കുന്നു. മുന്കാലങ്ങളില് ചെയ്ത മോശം പ്രവൃത്തികള് വ്യക്തിയുടെ മനസ്സില് മിന്നിമറയുകയും അവന് പശ്ചാത്തപിക്കാന് തുടങ്ങുകയും ചെയ്യുന്നു. അവരുടെ മനസ്സ് കുറച്ച് സമയത്തേക്ക് എല്ലാം ഉപേക്ഷിക്കാന് തുടങ്ങുന്നു.

യമരാജന് നല്കുന്ന സൂചനകള്
രോമങ്ങള് വെളുത്തതായിത്തീരാന് തുടങ്ങുന്നു. പല്ലുകള് കൊഴിയുന്നു. കണ്ണുകളുടെ പ്രകാശം കുറഞ്ഞുവരുന്നു. കൈകാലുകളുടെ സ്വാധീനം കുറയുന്നു.

വിശപ്പില്ലായ്മ
മരണം അടുത്തെത്താറായാല് ഒരു വ്യക്തിക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല. പതിവായി രോഗബാധിതരാകുമ്പോള് അത്തരം ലക്ഷണം സാധാരണമാണ്. എന്നാല്, യാതൊരു കാരണമില്ലാതെ ഭക്ഷ്യവസ്തുക്കള് നിരസിക്കുന്നതും അവയ്ക്ക് രുചി തോന്നാതെ വരികയും ചെയ്യുന്നത് മരണം അടുത്തെത്തിയ ലക്ഷണമാണ്.



Click it and Unblock the Notifications
