Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഗരുഡപുരാണം: ദാരിദ്ര്യവും കഷ്ടപ്പാടും കാരണം ജീവിതം വഴിമുട്ടും, ഈ 6 തെറ്റ് ഒരിക്കലും ചെയ്യരുത്
18 പുരാണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗരുഡപുരാണം. ഈ പുരാണത്തിലെ എല്ലാ പാഠങ്ങളും ചില പുതിയ ആശയങ്ങള്‍ നല്കുന്നു. അത് ജീവിതത്തെക്കുറിച്ചുള്ള ഒരു മെച്ചപ്പെട്ട കാഴ്ചപ്പാട് നിങ്ങള്‍ക്ക് നല്കുന്നു. എല്ലാ മനുഷ്യന്റെ ഉള്ളിലും ദൈവം ഉണ്ടെന്ന് അത് ഉറപ്പിക്കുന്നു. ഗരുഡനും വിഷ്ണുവും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തിന്റെ അടിത്തറ. ഗരുഡപുരാണം ജീവിതത്തിന്റെയും മരണത്തിന്റെയും എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. പുനര്‍ജന്മവും മനുഷ്യാത്മാക്കളെയും നരകത്തെയും ഭയാനകമായ ശിക്ഷകളെയും കുറിച്ചുള്ള വിവരങ്ങള്‍ അത് നിങ്ങള്‍ക്ക് നല്കുന്നു. ഇതോടൊപ്പം ജീവിതം പൂര്‍ണമായി ജീവിക്കാനും ശരിയായ പാതയില്‍ നടക്കാനുമുള്ള വഴികളും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
മഹാവിഷ്ണു പറഞ്ഞ ചില കാര്യങ്ങള്‍ പിന്തുടര്ന്നാണ് ഒരു വ്യക്തിയുടെ ജീവിതം വിജയകരവും സന്തോഷകരവുമാകും. നിങ്ങളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ചില കാര്യങ്ങള്‍ ഗരുഡ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു വ്യക്തി ചെയ്യുന്ന ചില തെറ്റുകള്‍ ദാരിദ്ര്യത്തിന് കാരണമാകുമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളും ഈ തെറ്റുകള്‍ ചെയ്താല്‍, നിങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങും. അതിനാല്‍, അത്തരം ശീലങ്ങള്‍ അറിഞ്ഞ് ഇന്നുതന്നെ അവയില്‍ നിന്ന് അകലം പാലിക്കുക. അബദ്ധത്തില്‍ പോലും ചെയ്യാന്‍ പാടില്ലാത്ത ആറ് കാര്യങ്ങളെക്കുറിച്ച് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്തൊക്കെയാണ് ആ ശീലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മറ്റുള്ളവരുടെ സമ്പത്ത് തട്ടിയെടുക്കുന്നത്
ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരുടെ ഭൂമിയോ സമ്പത്തോ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ജീവിതത്തില്‍ ഒരിക്കലും സന്തുഷ്ടരായിരിക്കില്ല. ലക്ഷ്മി ദേവി ഇത്തരക്കാരോട് കോപിക്കുന്നു. ഇതുകൂടാതെ, പാവപ്പെട്ടവരെയോ അശരണരെയോ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നവരുടെ സ്വത്തുക്കളും വളരെ വേഗത്തില്‍ നശിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. ഇത്തരക്കാര്‍ ക്രമേണ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു.

വീട് വൃത്തിയാക്കാതെ വയ്ക്കുന്നത്
വൃത്തിയില്ലാത്ത വീട്ടില്‍ ലക്ഷ്മി ദേവി വസിക്കില്ലെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നത് ശീലമാക്കുക. രാവിലെ വൃത്തിയായി കുളിച്ച് പൂജ ചെയ്യുക. കൂടാതെ, രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് അടുക്കളയും വൃത്തിയാക്കുക. അടുക്കളയില്‍ രാത്രി വൃത്തിഹീനമായ പാത്രങ്ങള്‍ കഴുകാതെ വച്ചാലും ലക്ഷ്മി ദേവി കോപിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനി ദോഷഫലങ്ങളും നേരിടേണ്ടി വന്നേക്കാം.

ദേഷ്യപ്പെടുന്ന സ്വഭാവം
ഗരുഡപുരാണം അനുസരിച്ച്, കോപാകുലനായ ഒരു വ്യക്തിയുടെ ജീവിതം ഒരിക്കലും സന്തോഷകരമായിരിക്കില്ല. എല്ലാ കാര്യത്തിനും കോപപ്പെടുന്ന ഇത്തരക്കാര്‍ ഭാര്യയോടോ കുട്ടികളോടോ ഒക്കെ ദേഷ്യപ്പെടും. ഇത്തരക്കാരുടെ വീട്ടിലെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം അവരുടെ പെരുമാറ്റമാണ്.

നഖം കടിക്കുന്ന ശീലം
നഖം കടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. നിങ്ങള്‍ക്കും ഇത്തരം ശീലങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ അത് ഉപേക്ഷിക്കുക. ഇത്തരം ഒരു ശീലം മൂലം ജീവിതത്തില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത്
ഗരുഡപുരാണം അനുസരിച്ച്, മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ലക്ഷ്മീദേവിയെ കോപിപ്പിക്കുന്നു, കാരണം ലക്ഷ്മീദേവി ശുചിത്വത്തിന് മുന്‍ഗണന നല്‍കുകയും ശുദ്ധിയുള്ള സ്ഥലങ്ങളില്‍ വസിക്കുകയും ചെയ്യുന്നു. രാവിലെ നിങ്ങള്‍ കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഇങ്ങനെ ചെയ്താല്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും.

വൈകി എഴുന്നേല്‍ക്കുന്നത്
ഇന്നത്തെ സമൂഹത്തില്‍ ആളുകള്‍ രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്നത് ഒരു പതിവാണ്. പുലര്‍ച്ചെ വൈകി എഴുന്നേല്‍ക്കുന്നത് ഒരു മോശം ശീലമാണെന്ന് ഗരുഡപുരാണം പറയുന്നു. അങ്ങനെ ഉണരുന്നവര്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയും ജീവിതത്തില്‍ ഒരിക്കലും മുന്നിലെത്തില്ലെന്നും പറയപ്പെടുന്നു. നിങ്ങളുടെ പുരോഗതിയുടെ പാതയില്‍ അലസത കാര്യമായ തടസ്സം സൃഷ്ടിക്കുന്നു. ജീവിതത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരും.



Click it and Unblock the Notifications