Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: ആയുസ്സ് കുറയ്ക്കും, മരണം വേഗത്തില്‍ തേടിയെത്തും; ഈ 5 ശീലം ആപത്ത്
ഹിന്ദുമതത്തിലെ ഒരു പ്രധാന ഗ്രന്ഥമാണ് ഗരുഡപുരാണം. 18 മഹാപുരാണങ്ങളില്‍ ഒന്നാണിത്. ജനനം, മരണം, മരണാനന്തരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗരുഡപുരാണത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മഹാവിഷ്ണുവും ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഇതില്‍ വിവരിക്കുന്നത്. സാധാരണഗതിയില്‍ ഓരാളുടെ മരണശേഷം 13 ദിവസം വീട്ടില്‍ ഗരുഡപുരാണം ചൊല്ലാറുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢമായ കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തെക്കുറിച്ചുള്ള അറിവ് ഒരു വ്യക്തിയുടെ ജീവിതം ലളിതവും എളുപ്പവുമാക്കുന്നു.
സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യങ്ങള്‍, അറിവ്, ശാസ്ത്രം, ധാര്‍മ്മികത, നിയമങ്ങള്‍, മതം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗരുഡപുരാണത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. നാം നിത്യേന ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ ആയുസ്സ് കുറയ്ക്കുന്നുവെന്ന് ഗരുഡപുരാണം പറയുന്നു. അത്തരം ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ആരോഗ്യം ഒരു അനുഗ്രഹമാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ആരോഗ്യം നല്ലതല്ലെങ്കില്‍ ജീവിതം തന്നെ പാഴായിപ്പോകും. ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തിയുടെ ആയുസ്സ് കുറയ്ക്കുന്ന ചില പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം. നിങ്ങളും ഇത്തരം തെറ്റുകള്‍ വരുത്തുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.

വൈകി എഴുന്നേല്‍ക്കുന്നത്
ഗരുഡപുരാണം അനുസരിച്ച്, സൂര്യപ്രകാശം ഭൂമിയില്‍ എത്തിയതിന് ശേഷം ഉറക്കമുണരുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. വൈകി എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ അധികനേരം ഉറങ്ങുന്ന ആളുകള്‍ക്ക് പ്രഭാതത്തിലെ ജീവന് നല്കുന്ന വായു സ്വീകരിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, എല്ലാ രോഗങ്ങളും അവരെ വലയം ചെയ്യുന്നു. എന്നിരുന്നാലും, ഇന്നത്തെക്കാലത്ത് ആളുകളുടെ ദിനചര്യകള്‍ താറുമാറായിരിക്കുന്നു. ഉറങ്ങാനും എഴുന്നേല്‍ക്കാനും ഒരു നിശ്ചിത സമയമില്ല.

പഴകിയ മാംസം കഴിക്കുന്നത്
ഗരുഡപുരാണം അനുസരിച്ച് പഴകിയതോ കേടായതോ ആയ മാംസം കഴിക്കുന്നത് വിഷം പോലെയാണ്. ഇത് ഒരു വ്യക്തിയുടെ ആയുസ്സ് കുറയ്ക്കാന്‍ കാരണമായേക്കാം. പഴകിയ മാംസങ്ങളും ഉണങ്ങിയ മാംസങ്ങളും അപകടകരമായ ബാക്ടീരിയകള്‍ വികസിപ്പിച്ചേക്കാം. ഇത്തരത്തിലുള്ള മാംസം കഴിക്കുമ്പോള്‍ പല രോഗങ്ങളും ആളുകളെ വലയം ചെയ്യുന്നു.

സൂര്യോദയത്തിനു ശേഷമുള്ള ശാരീരിക ബന്ധം
ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്നത്, രാവിലെ സൂര്യോദയത്തിന് ശേഷം പുരുഷന്മാരും സ്ത്രീകളും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നാണ്. ഇത് ശരീരത്തെ തളര്‍ത്തുകയും അവരുടെ ഉള്ളില്‍ പല രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിക്കുന്നത്
സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിക്കാന്‍ പാടില്ലെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. ഇത് ഒരു മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്ന ശീലമാണ്. രാത്രിയില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കൂടാതെ, രാത്രിയിലോ അതിനു മുമ്പോ പാല് കുടിച്ചതിന് ശേഷവും നിങ്ങള്‍ തൈര് കഴിക്കരുത്. ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ശ്മശാനത്തിലെ പുക ശ്വസിക്കുന്നത്
ശ്മശാനത്തില്‍ മൃതദേഹം കത്തിച്ചതിന് ശേഷം തീയില്‍ നിന്ന് വരുന്ന പുകയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. അത് വായുവില്‍ കലര്‍ന്ന് നിങ്ങളുടെ ശരീരത്തില്‍ പറ്റിനില്‍ക്കും. അതുകൊണ്ട് ശവസംസ്കാരം കഴിഞ്ഞ് അധികം നേരം അവിടെ നില്‍ക്കാതെ വീട്ടില്‍ വന്ന് കുളിച്ച് വസ്ത്രങ്ങള്‍ നന്നായി കഴുകണം.



Click it and Unblock the Notifications
