Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ഗരുഡപുരാണം; സ്ത്രീയും പുരുഷനും ഒരിക്കലും ചെയ്യരുത് ഈ 4 കാര്യങ്ങള്‍, ബഹുമാനവും അന്തസ്സും നശിക്കും
18 മഹാപുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണം കണക്കാക്കപ്പെടുന്നു. ലോകത്തെയും പരലോകത്തെയും കുറിച്ചുള്ള പല സുപ്രധാന വിവരങ്ങളും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തിനു ശേഷമുള്ള അവസ്ഥകളും ഇതില്‍ വിവരിക്കുന്നു. ഇതുകൂടാതെ, പൊതുസമൂഹത്തെ ആത്മീയതയുടെ പാത പിന്തുടരാന് പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങളും ഈ മഹാപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളിലും, ജീവിതം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എന്നാല്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം മഹാവിഷ്ണുവിന്റെ വായില്‍ നിന്നാണ് വന്നതെന്ന് ഒരു വിശ്വാസമുണ്ട്.
പക്ഷിരാജാവായ ഗരുഡന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍, നാരായണന് ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, യാഗം, തപസ്സ് മുതലായവയെക്കുറിച്ച് വളരെ വിശദമായി പറഞ്ഞുനല്കിയിട്ടുണ്ട്. ഇതോടൊപ്പം മരണസമയത്തും മരണശേഷവും ഉള്ള അവസ്ഥകളും ഗരുഡപുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗം, നരകം, പിതൃലോകം എന്നിവ കൂടാതെ, ഒരു ആത്മാവ് രണ്ടാമത്തെ ശരീരം എടുക്കുന്ന പ്രക്രിയയും ഇതില്‍ പങ്കുവച്ചിട്ടുണ്ട്.

ഈ കാര്യങ്ങള്‍ ചെയ്യരുത്
മനുഷ്യജീവിതം സന്തോഷകരമാക്കുക എന്നത് മാത്രമാണ് ഗരുഡപുരാണത്തിന്റെ ലക്ഷ്യം. ഗരുഡപുരാണത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ നാല് കാര്യങ്ങള്‍ പുരുഷനോ സ്ത്രീയോ ഒരിക്കലും ചെയ്യാന്‍ പാടില്ല. ഈ 4 കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബഹുമാനവും അന്തസ്സും നഷ്ടപ്പെടും. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ആ കാര്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഇണയില്‍ നിന്ന് അകന്നുനില്‍ക്കരുത്
ഗരുഡപുരാണം അനുസരിച്ച്, സ്ത്രീയായാലും പുരുഷനായാലും ഇണയില്‍ നിന്ന് ളരെക്കാലം അകന്നു നില്‍ക്കരുത്. ഇത് ദാമ്പത്യ ജീവിതത്തെ മാത്രമല്ല, കുടുംബത്തിലും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാന്‍ ഇരുവരും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കുന്നതാണ് നല്ലത്.

മോശം സ്വഭാവത്തോടെ ജീവിക്കരുത്
സ്വഭാവം നശിച്ചാല്‍ ഒന്നും ബാക്കിയില്ല എന്നാണ് പറയുന്നത്. അതുകൊണ്ട് ഓരോ പുരുഷനും സ്ത്രീയും അവരുടെ സ്വഭാവം നന്നായി സൂക്ഷിക്കേണ്ടത്. ഇതുകൂടാതെ, സ്വഭാവം മോശമായ ഒരു വ്യക്തിയുമായി ഒരിക്കലും നിങ്ങള്‍ സൗഹൃദം സ്ഥാപിക്കാനും പാടില്ല. അത്തരം ആളുകള്‍ വളരെ വേഗത്തില്‍ നിങ്ങളെയും ചീത്തയാക്കുന്നു. ഇത്തരക്കാര്‍ ജീവിതത്തില്‍ വളരെ പെട്ടെന്ന് പരാജയം അനുഭവിക്കുമെന്നും പറയപ്പെടുന്നു.

മറ്റുള്ളവരെ അപമാനിക്കരുത്
ഓരോ വ്യക്തിയും മറ്റുള്ളവരെ ബഹുമാനിക്കണമെന്ന് ഗരുഡപുരാണത്തില്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ ആരെയെങ്കിലും അപമാനിച്ചാല്‍, ഭാവിയില്‍ അവര്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ എല്ലാവരോടും നല്ലരീതിയില്‍ സംസാരിക്കുകയും എല്ലാവരേയും ബഹുമാനിക്കുകയും ചെയ്യുക.

അന്യവീട്ടില്‍ അധികകാലം വസിക്കരുത്
ജീവിതത്തില്‍ ബഹുമാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും മറ്റുള്ളവരുടെ വീട്ടില്‍ അധികനേരം നില്‍ക്കരുത്. മറ്റുള്ളവരുടെ വീടുകളില്‍ താമസിക്കുന്നത് ഒരു വ്യക്തിയെ അസ്വസ്ഥനാക്കുകയും അവന്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു. ഒരു അന്യവീട്ടില്‍ അധികകാലം താമസിക്കുന്നത് വ്യക്തിക്ക് അസൗകര്യം ഉണ്ടാക്കുകയും നിങ്ങളുടെ ബഹുമാനം കുറയ്ക്കുകയും ചെയ്യുന്നു. അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സ്വന്തം വീട്ടില്‍ കഴിയുന്നതാണ് നല്ലത്.



Click it and Unblock the Notifications
