Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ഗരുഡപുരാണം; ജീവിതത്തില്‍ എന്നും ദൈവാനുഗ്രഹം, സന്തോഷവും സമൃദ്ധിയും; ഈ കാര്യങ്ങള്‍ ചെയ്യൂ
വിഷ്ണുപുരാണത്തിന്റെ ഭാഗമാണ് ഗരുഡപുരാണം. ഗരുഡപുരാണത്തില്‍ വിഷ്ണുവും പക്ഷികളുടെ രാജാവായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് വിവരിക്കുന്നത്. ഈ പുരാണത്തിലെ രണ്ടാമത്തെ ഭാഗം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പ്രത്യേകിച്ച് ശവസംസ്കാര ചടങ്ങുകള്‍, പുനര്‍ജന്മത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവ പറയുന്നു. വീട്ടില്‍ ഒരു കുടുംബാംഗം മരിച്ചാല്‍ ഗരുഡപുരാണം ചൊല്ലണമെന്ന് പറയപ്പെടുന്നു. ഇത് ആത്മാവിന് മോക്ഷം നല്‍കുമെന്നും അത് ലൗകിക ജീവിതം ഉപേക്ഷിച്ച് മരണത്തിന്റെ ലോകത്തേക്ക് നീങ്ങുമെന്നും വിശ്വസിക്കപ്പെടുന്നു.
ഗരുഡപുരാണത്തില്‍ ജീവിതത്തെ സംബന്ധിച്ച പല കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങള്‍ പിന്തുടരുകയാണെങ്കില് ജീവിതത്തില്‍ ഒരിക്കലും ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. ഒരു മനുഷ്യന് സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന് ദിവസവും ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യണമെന്ന് ഗരുഡപുരാണം പറയുന്നു. ഈ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ദൈവാനുഗ്രഹം ലഭിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും കൈവരും. അത്തരം ചില പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വായിച്ചറിയൂ.

ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക
ഗരുഡപുരാണം അനുസരിച്ച്, നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദരിദ്രര്‍ക്ക് നല്‍കണമെന്ന് പറയുന്നുയ. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യം നേടാനാകും. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങളില്‍ നിലനില്ക്കും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവുകയും ചെയ്യുന്നു.

പശുക്കളെ പരിപാലിക്കുക
ഗരുഡപുരാണം അനുസരിച്ച് പശുക്കളെ പരിപാലിക്കുന്നത് പുണ്യം നല്കുന്ന പ്രവൃത്തിയാണ്. ദിവസേന പശുസേവ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും നന്മകളും കൈവരുന്നു.

കുലദൈവത്തെ ആരാധിക്കുക
പിതൃക്കളെയും കുലദൈവങ്ങളെയും ആരാധിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. കുലദൈവങ്ങളെയും പൂര്‍വ്വികരെയും ആരാധിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല. പൂര്‍വ്വികരുടെയും കുലദൈവങ്ങളുടെയും അനുഗ്രഹം ഇവരുടെമേല്‍ എപ്പോഴും നിലനില്ക്കും.

നിവേദ്യം അര്‍പ്പിക്കുക
വീട്ടില്‍ തയ്യാറാക്കുന്ന സാത്വിക ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദൈവത്തിന് നിവേദ്യമായി സമര്‍പ്പിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് അന്നപൂര്‍ണ മാതാവിന്റെ അനുഗ്രഹം ലഭിക്കുകയും ജീവിതത്തില്‍ ഭാഗ്യം നിലനില്ക്കുകയും ചെയ്യും.

തുളസി ആരാധന
നിങ്ങളുടെ വീട്ടില്‍ പതിവായി തുളസിയെ ആരാധിക്കുക. തുളസിയെ പൂജിക്കുന്ന വീട്ടില്‍ ലക്ഷ്മി ദേവി എപ്പോഴും കുടികൊള്ളുന്നു, അത്തരമൊരു വീട്ടില്‍ ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ല.

ജീവികള്‍ക്ക് ഭക്ഷണം നല്‍കുക
വീട്ടില്‍ ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും നല്‍കണമെന്നാണ് പ്രമാണം. ഇതുകൂടാതെ, പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക. അരിമാവ് ഉരുളകള്‍ ഉണ്ടാക്കി മത്സ്യത്തിന് ഭക്ഷണം നല്‍കുക. ഉറുമ്പുകള്‍ക്ക് പഞ്ചസാരയോ അരിമാവോ നല്‍കുക. ഇത്തരം പ്രവൃത്തികളും വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച് മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ വിജയവും സന്തോഷവും സമൃദ്ധിയും ലഭിക്കും.



Click it and Unblock the Notifications
