Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഗരുഡപുരാണം; ഏഴ് തലമുറകളോളം നിലനില്ക്കും ഈ സല്‍കര്‍മ്മങ്ങളുടെ ഫലം
ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണത്തെ കണക്കാക്കുന്നു. ഇതില്‍ ജീവിതവും മരണവുമായി ബന്ധപ്പെട്ട നിരവധി നിഗൂഢ രഹസ്യങ്ങള്‍ വരെ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച് ഒരാള്‍ ജീവിതത്തില്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍, മരണാനന്തരം അയാള്‍ക്ക് സ്വര്‍ഗവാസം ലഭിക്കുന്നു. അവരുടെ ഏഴ് തലമുറകള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു. രക്ഷയുടെ പുസ്തകം എന്നാണ് ഗരുഡപുരാണം അറിയപ്പെടുന്നത്. ഇതില്‍ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മമനുസരിച്ച് ലഭിക്കുന്ന ഫലങ്ങളെപ്പറ്റിയും ഗരുഡപുരാണം പരാമര്‍ശിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ കര്‍മ്മഫലം അവന് ജീവിച്ചിരിക്കുമ്പോഴും മരണശേഷവും മറ്റൊരു ജന്മം ലഭിക്കുന്നതുവരെയും അവന്റെ ജീവിതത്തില്‍ നിലനില്‍ക്കുമെന്ന് അതില്‍ പറയുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും ചില പ്രധാന കാര്യങ്ങള്‍ പാലിക്കണമെന്നും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ, നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ ഏഴ് തലമുറകളുടെയും ജീവിതം സന്തോഷം നിറഞ്ഞതാകുന്നു. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില സല്‍പ്രവൃത്തികള്‍ ഇതാ.

ദൈവത്തിന് ഭക്ഷണം സമര്‍പ്പിക്കുക
ഭക്ഷണം തയ്യാറാക്കിയ ശേഷം അത് കഴിക്കുന്നതിനുമുമ്പ്, ആദ്യം നിങ്ങളുടെ ഇഷ്ട ദേവതയ്ക്ക് നിവേദ്യമായി അര്‍പ്പിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ നിങ്ങളുടെ വീട്ടില്‍ വസിക്കുന്നു, അന്നപൂര്‍ണ ദേവിയുടെ കൃപയാല്‍ അത്തരം വീടുകള്‍ എല്ലായ്പ്പോഴും സമ്പത്തും ധാന്യങ്ങളും കൊണ്ട് സമൃദ്ധമായിരിക്കും.

മതഗ്രന്ഥങ്ങളിലുള്ള അറിവ്
ഓരോ വ്യക്തിക്കും മതഗ്രന്ഥങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഇതിനായി നിങ്ങള്‍ അവ വായിക്കണം. മതഗ്രന്ഥങ്ങളില്‍ ജീവിതം വിജയകരവും ലളിതവുമാക്കുന്നതിനുള്ള വഴികള്‍ പ്രതിപാദിച്ചിട്ടുണ്ട്. അവിയല്‍ ധാര്‍മ്മികതയുടെയും നിയമങ്ങളുടെയും നിഗൂഢമായ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

ദാനധര്‍മ്മങ്ങള്‍ ചെയ്യുക
ഹിന്ദുമതത്തില്‍ ദാനകര്‍മ്മങ്ങള്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ദാനം ചെയ്യുന്നതിന്റെ ഫലം ഒരു വ്യക്തിയുടെ ഏഴു തലമുറകള്‍ക്ക് വരെ ലഭിക്കും. അതുകൊണ്ട് കാലാകാലങ്ങളില്‍ നിങ്ങളുടെ കഴിവിനനുസരിച്ച് വിശക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും ദാനം ചെയ്യുക.

ആരാധന
ഓരോ വ്യക്തിയും ആരാധനയ്ക്കൊപ്പം തന്റെ കുലദൈവത്തെയും ആരാധിക്കണം. പ്രത്യേക ദിവസങ്ങളില്‍ അവരെ ആരാധിക്കുന്നത് കുടുംബത്തില്‍ സന്തോഷം കൊണ്ടുവരും. ഗരുഡപുരാണം അനുസരിച്ച്, കുലദേവതയെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ഏഴ് തലമുറകള്‍ക്ക് പുണ്യം ലഭിക്കും. ഇതുകൂടാതെ ചതുര്ദശി, പൂര്‍ണിമ, അഷ്ടമി, അമാവാസി ദിവസങ്ങളില്‍ പൂജ ചെയ്യുകയും വ്രത അനുഷ്ഠിക്കുകയും ചെയ്യണം.

വൃക്ഷത്തൈ നടുക
ഓരോ വ്യക്തിയും തന്റെ ജീവിതകാലത്ത് മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിലൂടെ നരകത്തിലെ പീഡനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. ഈ മരങ്ങളുടെയും ചെടികളുടെയും ഫലങ്ങളും തണലുകളും വരും തലമുറകള്‍ക്കും ഗുണം ചെയ്യുന്നു.

ഗംഗാസ്നാനം
ഗംഗയില്‍ കുളിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും കഴുകി കളയുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഹിന്ദുമതത്തിലും പുരാണങ്ങളിലും ഗംഗാസ്നാനത്തിന് പ്രത്യേക പ്രാധാന്യമുള്ളത്. പൗര്‍ണ്ണമി നാളില്‍ ഒരു വ്യക്തി നിര്‍ബന്ധമായും ഗംഗയില്‍ സ്നാനം ചെയ്യണം. ഇതിലൂടെ നിങ്ങളുടെ പാപങ്ങള്‍ നീങ്ങുകയും നരകത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
