For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

|

ഇന്ത്യയില്‍ 'ഗംഗ' എന്നത് വെറുമൊരു നദി മാത്രമല്ല, ചിന്തിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ പ്രാധാന്യം ഇതിനുണ്ട്. ഗംഗയെ ദേവതയായി ആരാധിക്കപ്പെടുന്നു എന്നതിന് പുറമേ, രാജ്യത്തുടനീളമുള്ള ഒരു വലിയ ജനസാന്ദ്രതയുടെ ജീവരേഖ കൂടിയാണ് ഇത്. ഗംഗാ ദസറയില്‍ ഗംഗ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവെന്നാണ് വിശ്വാസം. ഹിന്ദു പുരാണങ്ങള്‍ ഗംഗാനദി ഭൂമിയില്‍ എത്തിയ ദിനം ഗംഗാ ദസറ ആയി ആഘോഷിക്കുന്നു. ഭഗീരഥ മഹാരാജാവ് തന്റെ പൂര്‍വ്വികരെ രക്ഷിക്കാനും മോക്ഷം നേടാനും തന്റെ കഠിനമായ തപസ്സിലൂടെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നുവെന്നാണ് ഐതിഹ്യം. ഗംഗാനദിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അതിശയകരവും രസകരവുമായ ചില വസ്തുതകള്‍ ഇതാ.

Most read: വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

ഗംഗയുടെ മഹത്വം

ഗംഗയുടെ മഹത്വം

ഗംഗ ഹിമാലയ പര്‍വതങ്ങളില്‍ നിന്ന് 2,525 കിലോമീറ്റര്‍ വടക്കേ ഇന്ത്യയിലും ബംഗ്ലാദേശിലും ബംഗാള്‍ ഉള്‍ക്കടലിലേക്കുമായി ഗംഗാ നദി ഒഴുകുന്നു. ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയില്‍ നിന്നാണ് ഗംഗാ നദി ഉത്ഭവിക്കുന്നത്. 3,892 മീറ്റര്‍ (12,769 അടി) ഉയരത്തിലാണ് ഹിമാനി സ്ഥിതി ചെയ്യുന്നത്. ഗംഗാ നദി ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ബ്രഹ്‌മപുത്ര നദിയുമായി പങ്കിടുന്ന ബംഗാള്‍ പ്രദേശത്തെ വലിയ ഡെല്‍റ്റ ഭൂരിഭാഗവും ബംഗ്ലാദേശിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഗംഗ അതിന്റെ ഭൂരിഭാഗവും ഇന്ത്യന്‍ പ്രദേശത്തിലൂടെയാണ് ഒഴുകുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളില്‍ 34-ാമത്തെ നദിയാണിത്. നദിയുടെ ശരാശരി ആഴം 16 മീറ്റര്‍ (52 അടി), പരമാവധി ആഴം, 30 മീറ്റര്‍ (100 അടി).

ജീവരേഖ

ജീവരേഖ

ഗംഗയിലേക്ക് ഒഴുകുന്ന പ്രധാന നദികളാണ് രാംഗംഗ, ഗോമതി, ഘാഗ്‌ര, ഗണ്ഡകി, കോശി, മഹാനന്ദ, യമുന, സോണ്‍, പുന്‍പുന്‍ എന്നിവ. ഫലഭൂയിഷ്ഠമായ മണ്ണുള്ള ഗംഗാതടം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. ഗംഗയും അതിന്റെ പോഷകനദികളും ഒരു വലിയ പ്രദേശത്തിന് വര്‍ഷം മുഴുവന്‍ ജലസേചന സ്രോതസ്സ് നല്‍കുന്നു. അരി, കരിമ്പ്, പയര്‍, എണ്ണക്കുരു, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവ ഈ പ്രദേശത്ത് കൃഷി ചെയ്യുന്നു. ഗംഗാനദീതടം 1 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ ഏതൊരു നദീതടത്തിലും വച്ച് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് ഇവിടെയാണ്. ഇതിന്റെ കരയില്‍ 400 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്നു.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

പുരാണത്തിലെ ഗംഗ

പുരാണത്തിലെ ഗംഗ

ഋഗ്വേദത്തില്‍ ഗംഗയുടെ പേര് രണ്ട് തവണ മാത്രമേ കാണപ്പെടുന്നുള്ളൂ, പിന്നീടാണ് ഗംഗയ്ക്ക് ഒരു ദേവത എന്ന നിലയില്‍ വലിയ പ്രാധാന്യം ലഭിച്ചത്. 'വിഷ്ണു പുരാണ'മനുസരിച്ച്, മഹാവിഷ്ണുവിന്റെ പാദങ്ങളിലെ വിയര്‍പ്പില്‍ നിന്നാണ് ഗംഗ സൃഷ്ടിക്കപ്പെട്ടത്. അതിനാല്‍, വിഷ്ണുവിന്റെ പാദത്തില്‍ നിന്ന് ഒഴുകുന്നവള്‍-വിഷ്മുപാദി എന്നും ഗംഗ അറിയപ്പെടുന്നു. ഗംഗ പര്‍വ്വതരാജന്റെ മകളാണെന്നും ശിവന്റെ പത്‌നിയായ പാര്‍വതിയുടെ സഹോദരിയാണെന്നും മറ്റൊരു പുരാണ കഥ പറയുന്നു.

പുണ്യനദി

പുണ്യനദി

ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗാനദിയെ പുരാതന ഗ്രന്ഥങ്ങളിലും മറ്റും ഗംഗാദേവിയായി ചിത്രീകരിച്ചിരിക്കുന്നു. ഗംഗയില്‍ ആചാരപരമായ സ്‌നാനം ഹിന്ദു തീര്‍ത്ഥാടനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പൂര്‍വ്വികരുടെ ചിതാഭസ്മം ഗംഗാനദിയില്‍ ഒഴുക്കുന്നതും പുണ്യമായി കണക്കാക്കപ്പെടുന്നു.

ഗംഗ' എന്ന വാക്കിന്റെ അര്‍ത്ഥം 'ഒഴുകുക' എന്നാണ്. ഇന്ത്യയുടെ പര്യായമാണ് ഗംഗ, അത് രാജ്യത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ധാര്‍മ്മികതയുടെ അടിസ്ഥാനങ്ങളില്‍ ഒന്നാണ്.

Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ഇന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളില്‍ പലതും - ഋഷികേശ്, ഹര്‍ദ്വാര്‍, പ്രയാഗ്, കാശി എന്നിവ ഗംഗയുടെ തീരത്താണ്. ഹിമാലയത്തില്‍, കേദാര്‍നാഥ്, ബദരീനാഥ്, ഗോമുഖ് എന്നിവ ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും തീരത്തുള്ള ചില പുണ്യസ്ഥലങ്ങളാണ്. കുംഭമേള നടക്കുന്ന നാല് സ്ഥലങ്ങളില്‍ രണ്ടെണ്ണമായ ഹരിദ്വാര്‍, പ്രയാഗ് എന്നിവ ഗംഗയിലാണ് സ്ഥിതി ചെയ്യുന്നത്.

പുരാവസ്തു ഗവേഷകരുടെ ഇഷ്ടകേന്ദ്രം

പുരാവസ്തു ഗവേഷകരുടെ ഇഷ്ടകേന്ദ്രം

ഗംഗയുടെ പോഷകനദികളിലൊന്നായ സോണ്‍ നദിയുടെ തീരത്ത്, പുരാവസ്തു ഗവേഷകര്‍ 11,000 വര്‍ഷം പഴക്കമുള്ള ഒരു ത്രികോണാകൃതിയിലുള്ള കല്ല് കണ്ടെത്തിയിരുന്നു. ഇത് ഒരു യന്ത്രത്തിന്റെ ഏറ്റവും പഴയ പ്രതിനിധാനങ്ങളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഇത് ശക്തിയുടെയോ ദേവിയുടെയോ ആരാധനയ്ക്കായി ഉപയോഗിച്ചതാണെന്ന കരുതപ്പെടുന്നു.

ഫ്രഞ്ച് തത്ത്വചിന്തകനായ ഫ്രാന്‍സിസ് എം. വോള്‍ട്ടയര്‍ ഗംഗാ നദിയെ കണ്ട് ഭയചകിതനായി പറഞ്ഞു- 'എല്ലാം ഗംഗയുടെ തീരത്ത് നിന്നാണ് നമ്മിലേക്ക് വന്നതെന്ന് എനിക്ക് ബോധ്യമുണ്ട് - ജ്യോതിശാസ്ത്രം, ജ്യോതിഷം, ആത്മീയത മുതലായവ. ഇത് വളരെ പ്രധാനമാണ്. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പൈതഗോറസ് ജ്യാമിതി പഠിക്കാന്‍ സമോസില്‍ നിന്ന് ഗംഗയിലേക്ക് പോയിരുന്നു എന്നും പറയപ്പെടുന്നു.

Most read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

ഗംഗാജലം

ഗംഗാജലം

ഗംഗാജലം ദേവന്മാരുടെ അമൃത് ആയി കണക്കാക്കപ്പെട്ടിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ എപ്പോഴും തന്റെ കൂടെ ഗംഗാജലം വഹിച്ചിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇംഗ്ലണ്ടിലേക്കുള്ള മൂന്ന് മാസത്തെ യാത്രയില്‍ നാവികര്‍ക്കായി ഗംഗാജലം മാത്രമാണ് ഉപയോഗിച്ചിരുന്നത്. 1896-ല്‍ ഒരു ബ്രിട്ടീഷ് ബാക്ടീരിയോളജിസ്റ്റ് ഗംഗാജലം കോളറ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗംഗാ ഡോള്‍ഫിന്‍

ഗംഗാ ഡോള്‍ഫിന്‍

ശുദ്ധജല ഡോള്‍ഫിനുകളും നദീതട സ്രാവുകളും ഉള്ള ഒരേയൊരു ജലാശയം ഗംഗാ നദീതടത്തിലാണ്. ശുദ്ധജല ഡോള്‍ഫിനുകളും നദീതട സ്രാവുകളും ഒരുമിച്ചുള്ള മറ്റൊരു നദീതട സംവിധാനം ലോകത്തില്ല. 2009-ല്‍ ഗംഗാ ഡോള്‍ഫിന്‍ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിക്കപ്പെട്ടു. ഗംഗ, ബ്രഹ്‌മപുത്ര നദികളിലെ നഗര കേന്ദ്രങ്ങള്‍ക്ക് സമീപം ഗംഗാ ഡോള്‍ഫിന്‍ ധാരാളമായി നിലനിന്നിരുന്നു. മലിനീകരണവും അണക്കെട്ട് നിര്‍മ്മാണവും കാരണം ഇവ ഇപ്പോള്‍ ഗുരുതരമായ ഭീഷണിയിലാണ്. ഗംഗാ സ്രാവ് (ഗ്ലിഫിസ് ഗംഗെറ്റിക്കസ്) ഗംഗാജലത്തില്‍ വസിക്കുന്ന ഒരു അപൂര്‍വ ശുദ്ധജല സ്രാവാണ്.

Most read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

English summary

Ganga Dussera 2022: Interesting Facts About River Ganga in Malayalam

The belief is that the holy Ganges descended from the heavens on Ganga Dussehra. Here are some interesting facts about river ganga.
Story first published: Tuesday, June 7, 2022, 13:25 [IST]
X
Desktop Bottom Promotion