For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാന്ധിജയന്തി 2023: നിങ്ങള്‍ക്കറിയുമോ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍

|

ഒക്ടോബര്‍ 2ന് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം രാജ്യം ആഹ്‌ളാദപൂര്‍വ്വം കൊണ്ടാടുന്നു. ഈ വര്‍ഷം മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനം ആഘോഷിക്കും. അദ്ദേഹത്തിന്റെ ജന്മദിനനമായ ഒക്ടോബര്‍ 2 ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കുന്നു. അഹിംസ, സത്യം എന്നിവയായിരുന്നു മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സംഭാവന ചെയ്യുക മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രചോദനം നല്‍കുകയും ജാതി, നിറം, മതം എന്നിവയുടെ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. വിശാലമായ ആശയങ്ങളുള്ള ഒരു ലളിതമായ മനുഷ്യനായിരുന്നു അദ്ദേഹം.

Most read: 2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍Most read: 2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍

1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് അദ്ദേഹം ജനിച്ചത്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷം നിയമം പിന്തുടര്‍ന്ന അദ്ദേഹം പിന്നീട് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പോയി 1891 ല്‍ ബിരുദം പൂര്‍ത്തിയാക്കി. അതിനുശേഷം അദ്ദേഹം ബാര്‍ കൗണ്‍സില്‍ ഓഫ് ഇംഗ്ലണ്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. കൂടാതെ ദക്ഷിണാഫ്രിക്കയിലും പോയി. അവിടെ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവന്ന ശേഷമാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയത്. ജനങ്ങളുടെ നേതാവായ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ആ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

 മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* മഹാത്മാ ഗാന്ധിയുടെ മാതൃഭാഷ ഗുജറാത്തി ആയിരുന്നു.

* രാജ്‌കോട്ടിലെ ആല്‍ഫ്രഡ് ഹൈസ്‌കൂളില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

* അദ്ദേഹത്തിന്റെ ജന്മദിനം (ഒക്ടോബര്‍ 2) ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു.

* മാതാപിതാക്കളുടെ ഇളയ കുട്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് 2 സഹോദരന്മാരും 1 സഹോദരിയുമുണ്ടായിരുന്നു.

 മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു മഹാദേവ് ദേശായി.

* ഗാന്ധിജിയും പ്രശസ്ത എഴുത്തുകാരനായ ലിയോ ടോള്‍സ്റ്റോയിയും കത്തുകളിലൂടെ പരസ്പരം സംവദിച്ചിരുന്നു.

* സത്യഗ്രഹ സമരത്തില്‍ സഹപ്രവര്‍ത്തകര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് 21 മൈല്‍ അകലെ 1100 ഏക്കര്‍ സ്ഥലത്ത് ടോള്‍സ്റ്റോയ് ഫാം എന്ന ഒരു ചെറിയ കോളനി ഗാന്ധിജി സ്ഥാപിച്ചു.

Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

 മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* 1930ല്‍ അദ്ദേഹം ദണ്ഡി മാര്‍ച്ച് നയിച്ചു, 1942ല്‍ സ്വാതന്ത്ര്യസമരകാലത്ത് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചു.

* സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല, തൊട്ടുകൂടാത്തവര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ന്യായമായ പരിഗണന നല്‍കാനും അവര്‍ക്ക് പിന്തുണയുമായും നിരവധി ഉപവാസങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹം തൊട്ടുകൂടാത്തവരെ 'ദൈവത്തിന്റെ മക്കള്‍' എന്നര്‍ത്ഥം വരുന്ന ഹരിജനങ്ങള്‍ എന്നു വിളിച്ചു.

 മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* 1930 ല്‍ അദ്ദേഹം ടൈം മാഗസിന്‍ മാന്‍ ഓഫ് ദി ഇയര്‍ ആയിരുന്നു. അദ്ദേഹം ഒരു മികച്ച എഴുത്തുകാരനായിരുന്നു, മഹാത്മാഗാന്ധിയുടെ ശേഖരിച്ച കൃതികള്‍ ഏകദേശം 50,000 പേജുകള്‍ വരും.

* സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് മഹാത്മാ ഗാന്ധി എത്ര തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാമോ? 1937, 1938, 1939, 1947 എന്നീ വര്‍ഷങ്ങളിലും ഏറ്റവും ഒടുവിലായി, 1948 ജനുവരിയില്‍ അദ്ദേഹം കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അദ്ദേഹം നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

Most read:മറക്കരുത് മഹാത്മാവിന്റെ ഈ മഹത്‌വചനങ്ങള്‍Most read:മറക്കരുത് മഹാത്മാവിന്റെ ഈ മഹത്‌വചനങ്ങള്‍

 മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പോരാടിയത് ബ്രിട്ടനെതിരേയായിരുന്നു. അതേ ബ്രിട്ടന്‍, അദ്ദേഹത്തിന്റെ മരണത്തിന് 21 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ആദരിക്കുന്ന ഒരു സ്റ്റാമ്പ് പുറത്തിറക്കി.

* മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത് മഹാത്മാ എന്ന പേരിലല്ല. നൊബേല്‍ സമ്മാനം നേടിയ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറാണ് അദ്ദേഹത്തെ ഈ പേരില്‍ ആദ്യമായി അഭിസംബോധന ചെയ്തത്.

 മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* സ്വാതന്ത്ര്യം ആഘോഷിച്ച് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗം നടത്തിയപ്പോള്‍, ഗാന്ധിജി അന്ന് അവിടെ ഉണ്ടായിരുന്നില്ല.

* മഹാത്മാഗാന്ധിയുടെ ശവസംസ്‌കാര യാത്രയ്ക്ക് 8 കിലോമീറ്ററോളം നീളത്തില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

* 1996ല്‍ മഹാത്മാഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗാന്ധി സീരീസ് ബാങ്ക് നോട്ടുകള്‍ പുറത്തിറക്കി. 1996ല്‍ 10, 500 രൂപ നോട്ടുകളുടെ സീരീസ് പുറത്തിറക്കി.

* 1959ല്‍ തമിഴ്നാട്ടിലെ മധുര നഗരത്തില്‍ ഗാന്ധി മെമ്മോറിയല്‍ മ്യൂസിയം സ്ഥാപിക്കപ്പെട്ടു. ഗാന്ധി മ്യൂസിയം എന്നും ഇത് അറിയപ്പെടുന്നു. നാഥുറാം ഗോഡ്സെ മഹാത്മാ ഗാന്ധിയെ വധിച്ചപ്പോള്‍ അദ്ദേഹം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Most read:ജനനമാസം ഒക്ടോബറാണോ? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാണ്Most read:ജനനമാസം ഒക്ടോബറാണോ? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാണ്

English summary

Gandhi Jayanti 2023: Interesting facts about the father of the nation in malayalam

Let us have a look at some interesting facts about Mahatma Gandhi.
X
Desktop Bottom Promotion