For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഉറവിടം ഇതാണ്; ഐശ്വര്യത്തിനും ഭാഗ്യത്തിനും പിന്തുടരേണ്ടത്‌

|

വാസ്തുവില്‍ വിശ്വസിക്കുന്നവരാണ് പലരും, എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം നമ്മള്‍ എന്തൊക്കെ ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. വാസ്തുപ്രകാരം വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലാവരും അവരുടെ വീടിന്റെ അന്തരീക്ഷം മനോഹരവും സുഗന്ധവുമുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. വീട്ടിലും ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം എന്ന് തന്നെയാണ് എല്ലവരുടേയും ആഗ്രഹം. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ഐശ്വര്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

Maintain Positivity At Hom

വീട്ടിലെ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ദിവസവും ചെയ്യാന്‍ സാധിക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രധാന വാതിലില്‍ നിന്ന് തന്നെ നമുക്ക് വാസ്തുവിന്റെ പോസിറ്റീവ് ഊര്‍ജ്ജത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കും. കാരണം ഒരു വീടിന്റെ പ്രധാന വാതില്‍ എപ്പോഴും വീ്ട്ടിലേക്കുള്ള ഊര്‍ജ്ജത്തിനുള്ള പ്രവേശന സ്ഥലമാണ്. അതുകൊണ്ട് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന് വേണ്ടി നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വീട്ടിലെ വാതില്‍ ശ്രദ്ധിക്കണം

വീട്ടിലെ വാതില്‍ ശ്രദ്ധിക്കണം

പുറത്തേക്ക് തുറക്കുന്ന ഒരു വാതില്‍ നെഗറ്റീവ് ഉൗര്‍ജ്ജത്തെ വീട്ടില്‍ നിന്ന് അകറ്റുന്നതാണ്. അതിനാല്‍, പ്രധാന വാതില്‍ എപ്പോഴും ഘടികാരദിശയില്‍ തുറക്കുന്നതിന് വേണം ശ്രദ്ധിക്കാന്‍. വാതില്‍ പൂര്‍ണ്ണമായും തുറക്കുന്നില്ലെങ്കില്‍ പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജത്തിന് വീട്ടിലേക്ക് കടക്കാന്‍ സാധിക്കുകയില്ല. പ്രധാന വാതിലിനടുത്തുള്ള വരാന്തയില്‍ ഉരുട്ട് മൂടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വെളിച്ചം സ്ഥാപിക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഒഴുക്കിനെ ഉത്തേജിപ്പിക്കുകയും പരിസരത്ത് സന്തുലിതാവസ്ഥയും ഐക്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക

വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക

സ്ഥലം ശൂന്യമാക്കിയും വൃത്തിയാക്കിയും ഒരാള്‍ക്ക് ഒരു വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാവുന്നതാണ്. മോശം അവസ്ഥയിലാണ് നിങ്ങളുടെ വീട് എന്നുണ്ടെങ്കില്‍ അവിടെ പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം സൃഷ്ടിക്കുകയും പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പൊട്ടിയതോ തകര്‍ന്നതോ ആയ വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. അലമാരയും മറ്റും വൃത്തിയാക്കി സൂക്ഷിക്കുക. മേലില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുള്ള വസ്തുക്കള്‍ വീട്ടില്‍ നിന്ന് മാറ്റുക. വീട് വൃത്തിയായി സൂക്ഷിക്കുക, ചിലന്തിവലകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. കുറച്ച് സ്പൂണ്‍ കടല്‍ ഉപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തറ തുടയ്ക്കുക. ഉപ്പുവെള്ളം ഉപയോഗിച്ച് വീട് തുടയ്ക്കുന്നത് നെഗറ്റീവ് വൈബ്രേഷനുകളുടെ ഫലങ്ങള്‍ കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

 വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

എപ്പോഴും വീട് നിര്‍മ്മിക്കുമ്പോള്‍ അത് വാസ്തുവിന് അടുത്ത് നില്‍ക്കുന്ന തരത്തിലുള്ളാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പുരാതന വാസ്തുവിദ്യയെല്ലാം ആനുപാതികവും ഘടനയുടെ ആസൂത്രണവും ആയിരുന്നു, അത് ഭൂമിയുടെ കാന്തികക്ഷേത്രവും നിറങ്ങളുടെ യോജിപ്പുമായി എപ്പോഴും സമന്വയിപ്പിക്കുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ്അത് പലപ്പോഴും ഏകദേശ കണക്കായി മാറി. അതുകൊണ്ട് തന്നെ കൃത്യമായ നിര്‍മ്മിതിയെങ്കില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സാധിക്കുന്നുണ്ട്. ഇനി വാസ്തു അനുസരിച്ച് പോസിറ്റീവ് ഊര്‍ജ്ജത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

കിടപ്പുമുറി പടിഞ്ഞാറെങ്കില്‍ പെണ്‍കുഞ്ഞുണ്ടാവുംകിടപ്പുമുറി പടിഞ്ഞാറെങ്കില്‍ പെണ്‍കുഞ്ഞുണ്ടാവും

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

കിഴക്ക് ഭാഗത്തുള്ള ജനല്‍ വീടിനുള്ളില്‍ പരമാവധി സൂര്യപ്രകാശം കൊണ്ടുവരുന്ന വിധത്തില്‍ ആയിരിക്കണം, അത് വീടിന് അഭിവൃദ്ധി നല്‍കുന്നു. കാരണം, സൂര്യന്‍ ആത്മാവാണ് ഇത് ചിങ്ങമാസത്തിന്റെ ഗ്രഹമാണ്. വീട്ടില്‍ പോസിറ്റീവിറ്റിയും ഊര്‍ജ്ജവും നിറക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും ഈ ജനലുകള്‍. അതുകൊണ്ട് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പുറത്താക്കി നിങ്ങള്‍ക്ക് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കാന്‍ സാധിക്കുകയുള്ളൂ.

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

കേതുവിന്റെ വടക്കുകിഴക്കന്‍ ദിശ അനുസരിച്ച്, പ്രധാന വാതിലിന്റെ പ്രവേശന കവാടത്തിന് സമീപം മുന്‍നിര ഗോവണി ഉണ്ടായിരിക്കുന്നത് അനുകൂലമായി കണക്കാക്കുന്നില്ല, കാരണം ഇത് ഭ്രമത്തിന്റെ അടയാളമാണ്, ഇത് ഭാഗ്യമില്ലാത്ത ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ മുന്നോട്ട് പോയാല്‍ വീട്ടിലെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സാധിക്കുന്നുണ്ട്.

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വ്യാഴത്തിന്റെ ദിശയായതിനാല്‍ പൂജാമുറിക്ക് ഏറ്റവും അനുയോജ്യമായ ദിശയാണ് വടക്ക് കിഴക്ക്. ഇത് കൂടാതെ വടക്കും കിഴക്കും രണ്ട് ദിശകളും പ്രവേശന കവാടത്തിന് വളരെ ഉചിതമായിരിക്കും ഇവിടെ ഷൂ റാക്കുകള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിച്ചേക്കാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ പ്രവേശന കവാടത്തില്‍ 3 -ല്‍ കൂടുതല്‍ വാതിലുകള്‍ ഉണ്ടായിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്, കാരണം ഇത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

ഇത് കൂടാതെ ചുവരില്‍ നദിയുടെയോ സമുദ്രത്തിന്റെയോ മനോഹരമായ ചിത്രങ്ങള്‍, അല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തിന്റെയും കടല്‍ത്തീരത്തിന്റെയും കലാസൃഷ്ടികള്‍ സ്ഥാപിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ധാരാളം ഭാഗ്യങ്ങള്‍ നല്‍കുന്നു എന്നാണ് വാസ്തു പറയുന്നത്. ഇത് കൂടാതെ വീടിന്റെ അടുക്കളയുടെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അഗ്‌നിദേവന്‍ (അഗ്‌നി) തെക്ക് കിഴക്ക് ദിശയിലാണ് ഭരണം നടത്തുന്നത്, അതിനാല്‍ അടുക്കള സ്ഥിതിചെയ്യേണ്ടത് അവിടെയാണ്. പാചകം ചെയ്യുന്ന വ്യക്തി കിഴക്കോട്ട് അഭിമുഖീകരിക്കുന്ന ദിശയില്‍ ആയിരിക്കണം പാകം ചെയ്യേണ്ടത്.

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വാസ്തുവിന് അനുസൃതമായ നിര്‍മ്മിതി

വ്യാഴം വടക്കുകിഴക്കന്‍ ദിശയെ ഭരിക്കുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ ചിത്രങ്ങള്‍ കിഴക്കോട്ട് അഭിമുഖമായിരിക്കണം. കൂടാതെ മരണപ്പെട്ടവരുടെ ഫോട്ടോകള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് കൂടാതെ അക്രമ സംഭവങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്രന്‍ വടക്ക്-പടിഞ്ഞാറ് ദിശയെ ഭരിക്കുന്നു, അതിനാല്‍ വീടിന്റെ ആ വശം പാഴാക്കിയ വസ്തുക്കള്‍ വലിച്ചെറിയാന്‍ ഉപയോഗിക്കരുത്. ഇത് വീട്ടമ്മമാര്‍ക്ക് ദോഷം വരുത്തി വെക്കുന്നു.

വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂവീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

English summary

Follow These Remedies Morning To Maintain Positivity At Home According To Vastu

Here in this article we are discussing about follow these remedies to maintain positivity at home according to vastu. Take a look.
X
Desktop Bottom Promotion