For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് ഗ്രഹങ്ങള്‍ ഒരുമിക്കും ആകാശ വിസ്മയം

|

നമ്മുടെ സൗരയൂഥത്തിലെ അഞ്ച് പ്രധാന ഗ്രഹങ്ങളാണ് ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഇവ എല്ലാം കൂടി ആകാശത്ത് ഒരു ആകാശ വിസ്മയം തീര്‍ക്കുകയാണ്. ഇവയെ നമുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നു. നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്ന അപൂര്‍വ ഗ്രഹങ്ങളുടെ സംയോജനത്തിനായി നമുക്ക് കണ്‍ തുറക്കാം. ഇവയെല്ലാം ഒരേ നിരയില്‍ കാണപ്പെടുന്നു എന്നത് തന്നെയാണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ പ്രത്യേകതയും. തെളിഞ്ഞ ആകാശത്ത്, പുലര്‍ച്ചെയാവുന്നതിന് മുമ്പ് ഗ്രഹങ്ങള്‍ തിളങ്ങുന്നത് കാണാം. ബുധനെ കാണാനുള്ള ഒരു പ്രത്യേക അവസരം കൂടിയാണ് ഇത് എന്നതാണ് സത്യം. സാധാരണയായി സൂര്യന്റെ പ്രകാശത്താല്‍ പലപ്പോഴും ബുധന്‍ ഉള്‍പ്പടെയുള്ള പല ഗ്രഹങ്ങളേയുംു നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കകുകയില്ല.

 Planets align in night sky

വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ ഗ്രഹസംഗമം ഏറ്റവും തിളക്കത്തോടെ കാണാന്‍ ആരംഭിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും തിങ്കളാഴ്ച വരെ ഈ ദൃശ്യം കാണാന്‍ സാധിക്കും. ഇത് അവസാനമായി സംഭവിച്ചത് 2004 ആയിരുന്നു. ഇപ്പോള്‍ നടക്കുന്നതിന് ശേഷം ഇത് 2040 വരെ വീണ്ടും കാണാനാകില്ല, റിപ്പോര്‍ട്ട് പറയുന്നു. ഗ്രഹങ്ങള്‍ നമ്മുടെ സൗരയൂഥത്തില്‍ മുത്തുകള്‍ കോര്‍ത്തിട്ടിരിക്കുന്ന ഒരു ചരട് പോലെയാണ് കാണപ്പെടുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞനും സൊസൈറ്റി ഫോര്‍ പോപ്പുലര്‍ അസ്‌ട്രോണമിയിലെ ചീഫ് സ്റ്റാര്‍ഗേസറുമായ പ്രൊഫ ലൂസി ഗ്രീന്‍ ആണ് ഇതിനെക്കുറിച്ച് പറയുന്നത്. ഗ്രഹങ്ങള്‍ സൂര്യനില്‍ നിന്ന് സ്ഥിതി ചെയ്യുന്ന ക്രമത്തില്‍ ഇത് പ്രത്യക്ഷപ്പെടുക എന്നത് ഒരു വിസ്മയം തന്നെയാണ്. വെള്ളിയാഴ്ച, ശുക്രനും ചൊവ്വയ്ക്കും ഇടയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ചന്ദ്രക്കലയും ഈ നിരയില്‍ ഉണ്ടായിരുന്നു എന്നത് തന്നെയാണ് വെള്ളിയാഴ്ചയിലെ പ്രത്യേകത.

എങ്ങനെ കാണാന്‍ സാധിക്കും?

 Planets align in night sky

എങ്ങനെ ഈ ഗ്രഹവിന്യാസം കാണാന്‍ സാധിക്കും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. മോശം കാലാവസ്ഥയില്‍ ഇത് പലപ്പോഴും നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാവണം എന്നില്ല. എന്നാല്‍ ഇതിന് നിങ്ങള്‍ക്ക് ഒരു ദൂരദര്‍ശിനി ഉപയോഗിക്കാവുന്നതാണ്. മാസത്തിലെ മറ്റ് ദിവസങ്ങളിലും 5 ഗ്രഹങ്ങളുടെ സംയോജനം കാണാന്‍ സാധിക്കും. എന്നാല്‍ ഈ ആകാശ വിസ്മയം അവയില്‍ നിന്നെല്ലാം അല്‍പം വ്യത്യാസപ്പെട്ടതാണ്. 5 ഗ്രഹങ്ങളുടെ വിന്യാസത്തില്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവ ജൂണ്‍ 24 ന് രാവിലെയാണ് സംഭവിക്കുന്നത്. ഇത് ജൂണ്‍ 27 വരെ പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കും. അപൂര്‍വ ഗ്രഹയോഗം എപ്പോള്‍ കാണണം എന്നത് സംബന്ധിച്ച പല കാര്യങ്ങളും നമുക്ക് നോക്കാം. ഗ്രഹ വിന്യാസം 2022 കാണാനുള്ള ഏറ്റവും നല്ല സമയം 2022 ജൂണ്‍ 24 ന് രാവിലെയായയിരുന്നു. എന്നാല്‍ തിങ്കാഴ്ചവരേയും ഇത് കാണാന്‍ സാധിക്കും എന്നുള്ളത് തന്നെയാണ് പ്രത്യേകത.

വാസ്തുപ്രകാരം കുടുംബ ചിത്രം വെക്കുന്ന ദിക്ക് പോലും ശ്രദ്ധിക്കണംവാസ്തുപ്രകാരം കുടുംബ ചിത്രം വെക്കുന്ന ദിക്ക് പോലും ശ്രദ്ധിക്കണം

ഓഫീസ് ഡെസ്‌ക്കില്‍ ഈ ചെടികള്‍ വെക്കൂ: ജോലിയില്‍ നേട്ടങ്ങള്‍ഓഫീസ് ഡെസ്‌ക്കില്‍ ഈ ചെടികള്‍ വെക്കൂ: ജോലിയില്‍ നേട്ടങ്ങള്‍

Read more about: planet ഗ്രഹം
English summary

5 Planets align in night sky for first time in 18 years; Know When, Where and How To Watch It in Malayalam

5 Planets Align For 1st Time After 18 Yrs In Rare Planetary Conjunction. Know When, Where and How To Watch It in malayalam.
X
Desktop Bottom Promotion