Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നിങ്ങളുടെ കൈയ്യില്‍ മത്സ്യചിഹ്നമുണ്ടോ; നിങ്ങള്‍ അല്പം സ്പെഷ്യലാണ്
ഹസ്തരേഖാശാസ്ത്രം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലരും ഇതിനെ വേണ്ട പോലെ കണക്കാക്കുന്നില്ല എന്നുള്ളതാണ് സത്യം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നാളും ജാതകവും രാശിയും ഹസ്തരേഖാശാസ്ത്രവും എല്ലാം വിശ്വാസങ്ങളില്‍ വരുന്നതാണ്. എന്നാല്‍ കൈയ്യിലെ ചില രേഖകള്‍ നോക്കി നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സ്വഭാവം, ജോലി, ഭാഗ്യം, നിര്‍ഭാഗ്യം എന്നിവയെല്ലാം നമുക്ക് കൈയ്യിലെ രേഖകള്‍ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ കൈയ്യിലെ ചില ചിഹ്നങ്ങള്‍ നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

നിങ്ങളുടെ കൈയ്യിലുള്ള ചില രേഖകള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ കൈയ്യിലെ മത്സ്യ ചിഹ്നം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇനി പറയുന്ന ചിഹ്നങ്ങള്‍ നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ എന്തൊക്കെയാണ് അത് സൂചിപ്പിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

സൂര്യപര്വ്വത്തിലെ മത്സ്യ ചിഹ്നം
സൂര്യ പര്‍വ്വത്തിലെ മത്സ്യചിഹ്നം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇവര്‍ ഉയരത്തില്‍ എത്തും എന്നാണ്. ഇവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നാല്‍ പിന്നീട് ഇവരെ പിടിച്ചാല്‍ കിട്ടില്ല എന്നുള്ളതാണ് സത്യം. ആശയവിനിമയം, പ്രസംഗം, ബിസിനസ്സ് കഴിവുകള്‍ എന്നിവയിലെല്ലാം ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. അവളുടെ ജീവിതത്തില്‍ പ്രശസ്തിയും സമ്പത്തും നേടാന്‍ അവര്‍ക്ക് മത്സ്യ ചിഹ്നം സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

ശനിപര്വ്വത്തില് മത്സ്യ ചിഹ്നം
ശനിയുടെ പര്‍വത്തില്‍ മത്സ്യ ചിഹ്നം ഉണ്ടെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല എന്നുള്ളതാണ്. ഇവര്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിന് തയ്യാറായിരിക്കും. സമൂഹത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും എന്നതാണ് സത്യം. സന്തോഷകരമായ കുടുംബ ജീവിതത്തിന് ഇവര്‍ക്ക് യോഗം കാണുന്നു. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ തീരുമാനിക്കുന്നത് അനുസരിച്ചാണ് കാര്യങ്ങള്‍ പോവുന്നത്. കലയുമായി ബന്ധപ്പെട്ട് എപ്പോഴും മുന്നിട്ട് നില്‍ക്കുന്നവരായിരിക്കും ഇവര്‍.

മറ്റ് ചിഹ്നങ്ങള്‍
എന്നാല്‍ ഇത് കൂടാതെ കൈയ്യിലുണ്ടാവുന്ന മറ്റ് ചിഹ്നങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇതില്‍ വരുന്ന ഒന്നാണ് ക്ഷേത്രഗോപുര ചിഹ്നം. ക്ഷേത്രത്തിന്റെ ഗോപുര ചിഹ്നം നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ ഇവര്‍ ഭാഗ്യവാന്മാരാണ് എന്നാണ് വിശ്വാസം. ഇത് കൂടാതെ ഇവര്‍ക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നില്ല. ഗുരുതാരണവന്മാരുടെ അനുഗ്രഹം ഇവരിലുണ്ടാവും എപ്പോഴപം. ഇവര്‍ സമൂഹത്തിന്റെ ഉയരത്തില്‍ എത്തുകയും ജീവിതത്തില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നവാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല.

സ്വസ്ഥിക് ചിഹ്നം
നിങ്ങളുടെ കൈയ്യിലുണ്ടാവുന്ന സ്വസ്ഥിക് ചിഹ്നം ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ഏത് പരീക്ഷണത്തേയും തരണം ചെയ്യുന്നതിനും ഇതിലെല്ലാം വിജയിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കണ്ടെത്തുന്നവരാണ്. പല കാര്യങ്ങളിലും ഇവര്‍ക്ക് പ്രതിഭ തെളിയിക്കുന്നതിന് സാധിക്കുന്നുണ്ട്. വിധി രേഖയുടെ അടുത്തായാണ് ഈ ചിഹ്നം സാധാരണ ഉണ്ടാവാറുള്ളത്. ഒരിക്കലും എടുക്കുന്ന തീരുമാനത്തില്‍ ഇവര്‍ രണ്ടാമത് ചിന്തിക്കേണ്ടതായി വരുന്നില്ല.

താമര ചിഹ്നം
നിങ്ങളുടെ കൈയ്യില്‍ താമര ചിഹ്നം ഉണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. കാരണം ലക്ഷ്മീ സാന്നിധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ലക്ഷ്മീദേവിയുട സാന്നിധ്യം ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സമ്പത്തും ഭാഗ്യവും ഇവരെ എപ്പോഴും തേടിയെത്തുന്നുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഇവര്‍ക്ക് രണ്ട് വട്ടം ചിന്തിക്കേണ്ടതായി വരുന്നില്ല. താമര ചിഹ്നം കൈയ്യിലുണ്ടാവുന്നത് ഭാഗ്യമാണ് എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷമുള്ള ഒരു ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്.



Click it and Unblock the Notifications
