Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ദുരൂഹതകൾ നമ്മളോരോരുത്തരുടേയും പൂർവ്വജന്മ രഹസ്യം
നമുക്കെല്ലാം ഓരോ പൂർവ്വ ജന്മ കഥകളുണ്ട് എന്നാണ് വിശ്വാസം. ഇവയിൽ ചിലത് വിശ്വസനീയവും ചിലത് വിശ്വസിക്കാൻ പറ്റാത്തതും ആയിരിക്കും. ചില കാര്യങ്ങൾ അല്ലെങ്കില്‍ ചില സ്ഥലങ്ങൾ ചില വസ്തുക്കൾ ഇവയെല്ലാം കാണുമ്പോൾ നമുക്ക് വീണ്ടും കാണുന്നത് പോലെയായിരിക്കും തോന്നുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിൽ എന്ന് ഒരിക്കലെങ്കിലും നിങ്ങളിലാരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. പൂർവ്വ ജന്മം എന്നാല്‍ അത് എന്തുമാവാം. ചില അനുഭവങ്ങൾ വരുമ്പോൾ അത് നിങ്ങളുടെ പൂർവ്വ ജന്മത്തെ ഉറപ്പിക്കാവുന്നതാണ്.
നിങ്ങൾക്ക് ഏതെങ്കിലും വ്യക്തിയോടോ സ്ഥലത്തോടോ ഒരു പ്രത്യേക ഇഷ്ടമോ സ്നേഹമോ അനുകമ്പയോ തോന്നുന്നുണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ പൂർവ്വ ജന്മത്തെ തന്നെയാണ്. പൂർവ്വ കാല ബന്ധത്തിന്റെ പേരില്‍ എന്താണ് നിങ്ങൾക്ക് ഇത് സൂചിപ്പിക്കുന്നത് എന്നും എന്താണ് ഇത് തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ എന്നും നമുക്ക് നോക്കാം.

മറക്കാനാവാത്ത അനുഭവം
ചിലർക്ക് ആദ്യം പോവുന്ന ഒരു സ്ഥലമാണെങ്കില്‍ പോലും പലപ്പോഴും അത് പണ്ട് കണ്ടതു പോലെ ഉണ്ടാവുന്നു. എന്നാൽ എന്താണ് ഇതിന് പിന്നില്‍ എന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് അവരുമായി കണക്ഷൻ ഉണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിലരില്‍ ഇത് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായി കാലങ്ങളോളം നിലനിൽക്കുന്നു.

പോസിറ്റീവ് കണക്ഷൻ
ആദ്യമായി ഒരു വ്യക്തിയെ കണ്ട് മുട്ടുന്ന കാലം മുതൽ തന്നെ പലരിലും ഒരു പോസിറ്റീവ് കണക്ഷന്‍ ഉണ്ടാവുന്നു. ഇത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങൾക്ക് ആ വ്യക്തിയുമായി പൂർവ്വ ജന്മത്തിൽ എപ്പോഴോ ഒരു ബന്ധം ഉണ്ടായിരുന്നു എന്നതാണ്. പണ്ട് മുതല്‍ക്കേ പരിചയമുള്ളത് പോലെ തന്നെയായിരിക്കും നിങ്ങളുടെ പെരുമാറ്റവും.

സ്വപ്നങ്ങൾ യഥാർത്ഥ്യം പോലെ
പലപ്പോഴും നിങ്ങൾ കാണുന്ന സ്വപ്നം പോലും യാഥാർത്ഥ്യമായതു പോലെ തോന്നുന്ന അവസ്ഥയുണ്ടാവുന്നു. സ്വപ്നത്തിൽ പോലും നിങ്ങൾക്ക് ഒരു പരിചയമില്ലെങ്കിൽ പോലും പരിചയമുള്ളത് പോലെയുള്ള അവസ്ഥ തോന്നുന്നു. ഇതിനെ നിങ്ങൾക്ക് ആ വ്യക്തിയോ സ്ഥലമോ ആയിട്ടുള്ള മുജ്ജന്മ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

ഓര്‍മ്മകൾ
പലപ്പോഴും നല്ല ഓർമ്മകളേക്കാൾ നമ്മളെ ഭയപ്പെടുത്തുന്ന ചില ഓർമ്മകൾ നമ്മളെ വേട്ടയാടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളുടെ പൂർവ്വ ജന്മത്തെയാണ്. സ്വപ്നങ്ങളിലും ഇത്തരം ഓർമ്മകൾ നിങ്ങളെ വേട്ടയാടിക്കൊണ്ടേ ഇരിക്കും. ഓർമ്മകൾ പലപ്പോഴും നിങ്ങളെ വേട്ടയാടുന്നവയാണ്. ഇത്തരത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് പറയേണ്ടത് എന്ന കാര്യം പോലും പലപ്പോഴും നിങ്ങൾക്ക് അറിയാന്‍ സാധിക്കില്ല.

ഭയപ്പെടുത്തുന്ന അവസ്ഥ
ഭയപ്പെടുത്തുന്ന അവസ്ഥകള്‍ പലപ്പോഴും നിങ്ങൾക്ക് ചുറ്റും ഉണ്ടാവുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളിലെ പ്രതിസന്ധികളും നിങ്ങൾക്കുണ്ടായിരുന്ന പൂർവ്വ ജന്മത്തേയും ആണ്. കഴിഞ്ഞ ജന്മത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പലപ്പോഴും ഒരു ഓർമ്മ പോലെ നിങ്ങളുടെ സ്വപ്നത്തോടൊപ്പം ഉണ്ടാവുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളുടെ പൂർവ്വ ജന്മത്തെയാണ്.

മുൻകൂട്ടി കണ്ടതു പോലെ
പല കാര്യങ്ങളും പലപ്പോഴും നിങ്ങൾക്ക് സംഭവിക്കാൻ പോവുന്നതിന് മുൻപ് സംഭവിച്ചതു പോലെ തോന്നുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ടതു പോലെ തോന്നുന്നു. ഇതിനെ ദേജാവു എന്നാണ് പറയുന്നത്. കാര്യങ്ങള്‍ നടക്കാൻ പോവുന്നതിന് മുന്‍പ് തന്നെ ഇത്തരത്തില്‍ ഒരു കാര്യം സംഭവിക്കാന്‍ പോവുന്നു എന്നതിനെക്കുറിച്ച് അറിയാൻ സാധിക്കുന്നു.

വിശദീകരിക്കാൻ ആവാത്ത ഭയം
പലപ്പോഴും നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു ഭയം നിങ്ങളെ പിടികൂടുന്നു. ഇത് നിങ്ങളെ എപ്പോഴും ശല്യം ചെയ്ത് കൊണ്ടേ ഇരിക്കും. എന്നാൽ എന്താണ് ഭയം എന്ന കാര്യം പലപ്പോഴും പറയാൻ സാധിക്കുന്ന അവസ്ഥയിലും ആയിരിക്കില്ല ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നിങ്ങളുടെ മുജ്ജന്മ ബന്ധത്തെ സൂചിപ്പിക്കുന്നു.

കംഫർട്ട് ലെവൽ വേറെ
നിങ്ങളുടെ കംഫർട്ട് ലെവൽ വേറെ അവസ്ഥയില്‍ ആയിരിക്കും. മറ്റുള്ളവരെ മനസ്സിലാക്കുന്നതിനേക്കാൾ അവരവർക്ക് സ്വന്തം കാര്യങ്ങളിൽ ആയിരിക്കും താൽപ്പര്യം. എല്ലാവരിൽ നിന്നും ഒഴിഞ്ഞ് മാറി നില്‍ക്കുന്നതിനായിരിക്കും ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുക. ഇവരുടെ കംഫർട്ട് ലെവല്‍ അത് വേറെ അവസ്ഥയിൽ ആയിരിക്കും.



Click it and Unblock the Notifications