For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍വിരല്‍ കണ്ടാല്‍ അറിയാം അവളുടെ സ്വഭാവം

|

വിരലുകളുടെ വലുപ്പം മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പറയുന്നു എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. ഇതിന്റെ ഫലമായി കൈരേഖ മനസ്സിലാക്കുന്നതിലൂടെ ഏതൊരു വ്യക്തിക്കും അവരുടെ വ്യക്തിത്വത്തെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അതിശയകരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ജ്യോതിഷത്തില്‍, കൈനോട്ടത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്.

ഈ ദിവസം കടം കൊടുത്താല്‍ മുച്ചൂടും ദാരിദ്ര്യംഈ ദിവസം കടം കൊടുത്താല്‍ മുച്ചൂടും ദാരിദ്ര്യം

ഒരു വ്യക്തിയുടെ ശരീരഭാഗങ്ങളുടെ ഘടന നോക്കിയാല്‍ ആളുകള്‍ക്ക് അവരുടെ പെരുമാറ്റം, ഭയം, ഭാവി എന്നിവയുള്‍പ്പെടെ ഏത് വ്യക്തിയെക്കുറിച്ചും കാര്യമായ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. കൈവിരലുകളുടെ ആകൃതി മനുഷ്യന്റെ സ്വഭാവവും വെളിപ്പെടുത്തുന്നു. ഈ കാര്യം സ്ത്രീകള്‍ക്ക് കൂടുതല്‍ കൃത്യമാണ്. സ്ത്രീകളുടെ വിരലുകള്‍ അവരുടെ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നമുക്ക് അറിയാം.

കട്ടിയുള്ളതും ചെറുതുമായ വിരലുകള്‍

കട്ടിയുള്ളതും ചെറുതുമായ വിരലുകള്‍

കട്ടിയുള്ളതും ചെറുതുമായ വിരലുകളുള്ള സ്ത്രീകള്‍ കാര്യങ്ങളെല്ലാം വളരെയധികം രസകരമായി കൈകാര്യം ചെയ്യുന്നവരാണ്. ഈ സ്ത്രീകള്‍ സന്തോഷത്തോടെ ജീവിക്കുന്നതിലും സന്തോഷം പ്രചരിപ്പിക്കുന്നതിലും വിശ്വസിക്കുന്നവരായിരിക്കും. എന്നിരുന്നാലും, അത്തരം സ്ത്രീകള്‍ അവരുടെ ജോലിയോട് അല്‍പം നിരുത്തരവാദപരമായ പെരുമാറ്റമാണ് എന്നിരുന്നാലും, അവരുടെ ബുദ്ധിപരമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കട്ടിയുള്ളതും ചെറുതുമായ വിരലുകള്‍

കട്ടിയുള്ളതും ചെറുതുമായ വിരലുകള്‍

ഈ സ്ത്രീകള്‍ അവരുടേതായ ജീവിതം നയിക്കുന്നു. അത്തരത്തിലുള്ള ഒരു സ്ത്രീ സ്വന്തം രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതും സ്വന്തം താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കുന്നവരും ആയിരിക്കും. ഇവര്‍ക്ക് നല്ലൊരു ഹൃദയമുണ്ട് എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത. അവര്‍ എല്ലായിടത്തും സ്‌നേഹം പകരുന്നു. അവര്‍ ഒരിക്കലും ആരേയും വഞ്ചിക്കുകയില്ല. കട്ടിയുള്ളതും ചെറുതുമായ വിരലുകളുള്ള സ്ത്രീകളെ എല്ലാവരും വിശ്വസിക്കുന്നുണ്ട്. അത്തരം സ്ത്രീകള്‍ അവരുടെ ജോലിക്കും ജീവിതത്തിലെ മറ്റ് പ്രധാന കാര്യങ്ങള്‍ക്കും അല്പം കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി കണക്കാക്കപ്പെടുന്നു.

ചെറിയ വിരലുകള്‍

ചെറിയ വിരലുകള്‍

ചെറുതും തിങ്ങി നില്‍ക്കുന്നതുപോലെയുമുള്ള വിരലുകളുള്ള സ്ത്രീകള്‍ അവരുടെ പണം അനാവശ്യമായി ചെലവഴിക്കുന്നു എന്നാണ് പറയുന്നത്. എന്നിരുന്നാലും, അവര്‍ക്ക് വളരെ നല്ല ഹൃദയമുണ്ട്. ഈ സ്ത്രീകള്‍ ബന്ധങ്ങളും അവയുടെ മൂല്യവും മനസ്സിലാക്കുന്നു. അവര്‍ അങ്ങേയറ്റം മാന്യമായാണ് എല്ലാവരോടും പെരുമാറുന്നത്. എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു.

കട്ടിയുള്ള വിരലുകള്‍

കട്ടിയുള്ള വിരലുകള്‍

വിദഗ്ദ്ധരായ ഹസ്തരേഖാ ശാസ്ത്രഞ്ജരുടെ അഭിപ്രായത്തില്‍, വിരലുകള്‍ കട്ടിയുള്ള സ്ത്രീകള്‍ ജോലിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുകയും നല്ല രീതിയില്‍ ജീവിതത്തെ നോക്കിക്കാണുകയും ചെയ്യുന്നു. ഏത് കാര്യവും വളരെയധികം ഗൗരവത്തോടെ കാണുന്നു. എടുക്കുന്ന ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. കൂടാതെ, അവര്‍ ഒരു ബന്ധത്തില്‍ അതിശയകരവും സ്‌നേഹപൂര്‍വവുമായ പങ്കാളിയാക്കുന്നു. എന്നിരുന്നാലും, പണം ലാഭിക്കുന്ന പ്രവണത ഈ സ്ത്രീകളില്‍ വളരെ കുറവാണ്. അല്‍പം ആഢംബരത്തോടെ ജീവിക്കാനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്.

നീളമുള്ളതും നേര്‍ത്തതുമായ വിരലുകള്‍

നീളമുള്ളതും നേര്‍ത്തതുമായ വിരലുകള്‍

നീളമുള്ളതും നേര്‍ത്തതുമായ വിരലുകളുള്ള സ്ത്രീകള്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കാണുന്നതിനുള്ള സ്വഭാവമുണ്ട്. സാധാരണയായി, അവര്‍ കലാ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അവര്‍ക്ക് സുന്ദരവും മാന്യവുമായ ഒരു ഹൃദയമുണ്ട്. കൂടാതെ, അവര്‍ അത്ഭുതകരമായ പങ്കാളികളായി, കാമുകിയായി, ഭാര്യയായി, സുഹൃത്തായി എല്ലാം നല്ല മികച്ചതായിരിക്കും. ഏത് ബന്ധത്തിലും അല്‍പം നല്ല രീതിയില്‍ മനസ്സിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്.

ചെറുതും നേര്‍ത്തതുമായ വിരലുകള്‍

ചെറുതും നേര്‍ത്തതുമായ വിരലുകള്‍

കൈപ്പത്തി അനുസരിച്ച്, ചെറുതും നേര്‍ത്തതുമായ വിരലുകളുള്ള സ്ത്രീകള്‍ക്ക് സാധാരണയായി രോഷാകുലമായ മനോഭാവമുണ്ട്. സാധാരണഗതിയില്‍, ചെറിയ കാര്യങ്ങളില്‍ അവര്‍ക്ക് ദേഷ്യം വരുന്നു. എന്നാല്‍ ഈ സ്ത്രീകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പണം ചെലവഴിക്കുന്നു. അങ്ങനെ, അവര്‍ക്ക് അല്പം മോശമായ സ്വഭാവമുണ്ട്. വളരെയധികം കര്‍ക്കശക്കാരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

നടുവിരല്‍ വലുതായവര്‍

നടുവിരല്‍ വലുതായവര്‍

നടുവിരല്‍ എന്ന് പറയുന്നത് മധ്യമ ശനിയുടെ വിരലാണ്. നടുവിരല്‍ വലുതായുള്ള വിരലുകളുള്ള സ്ത്രീകള്‍ സത്യസന്ധരായിരിക്കും. ഒരു സ്ത്രീയുടെ നടുവിരല്‍ മറ്റ് വിരലുകളേക്കാള്‍ അല്പം നീളമുള്ളതാണെങ്കില്‍, ഈ സ്ത്രീകള്‍ ജോലിയില്‍ ഗൗരവമുള്ളവരാണ്. അവര്‍ തങ്ങളുടെ ജോലിയെ അങ്ങേയറ്റം ബഹുമാനിക്കുകയും എല്ലാ ജോലികളും അങ്ങേയറ്റം അര്‍പ്പണബോധത്തോടെ നിര്‍വഹിക്കുകയും ചെയ്യുന്നു.

English summary

Fingers of Women and Their Nature

Here in this article we are discussing about the fingers of women and their nature. Read on.
Story first published: Saturday, September 5, 2020, 19:17 [IST]
X
Desktop Bottom Promotion