For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിന്‍റെ എണ്ണം 25-ൽ താഴെയോ? ഫലം ഇതെല്ലാമാണ്

|

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും ഓരോ ധര്‍മ്മങ്ങളുണ്ട്. ഇതിനെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ ധാരണയും ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് പിന്നില്‍ ചില വിശ്വാസങ്ങളും നിൽക്കുന്നുണ്ട്. പല്ലിന്‍റെ ആരോഗ്യ ശാസ്ത്രത്തേക്കാൾ പല്ലിന്‍റെ എണ്ണം നിങ്ങളെക്കുറിച്ച് ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ എന്താണ് എന്നുള്ളത് പലർക്കും അറിയില്ല. പല്ലിന്‍റെ എണ്ണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പല്ലിന്‍റെ എണ്ണം മനസ്സിലാക്കി നിങ്ങള്‍ക്ക് ചില കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

Most read: 5വയസ്സിലെ ചിക്കന്‍പോക്സ് 32-ൽ സ്കിൻക്യാൻസറായി മാറിMost read: 5വയസ്സിലെ ചിക്കന്‍പോക്സ് 32-ൽ സ്കിൻക്യാൻസറായി മാറി

പല്ലുകൾ, മോണ, വായ, എന്നിവയെ എല്ലാം സാമുദ്രിക ശാസ്ത്രത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. സാമുദ്രിക ശാസ്ത്രമനുസരിച്ച് നിങ്ങളുടെ വായിലെ പല്ലിന്‍റെ എണ്ണം എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാം.

 32 പല്ലുകൾ

32 പല്ലുകൾ

പ്രായപൂർത്തിയായ ഒരു മനുഷ്യന് സാധാരണയായി 32 പല്ലുകള്‍ ആണ് ഉണ്ടാവുന്നത്. എന്നാൽ 32 പല്ലുകൾ ഉള്ളവരിൽ ചില പ്രത്യേകതകൾ ഉണ്ട് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. ഇവർ വളരെയധികം ആദരണീയരായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. 32 പല്ലുകൾ ഉള്ളവരിൽ അൽപം ശ്രദ്ധിക്കേണ്ടത് അനാവശ്യ കാര്യങ്ങളിൽ ഇവർ മറ്റുള്ളവരുടെ കാര്യത്തിൽ ചാടിക്കേറി അഭിപ്രായം പറയരുത് എന്നുള്ളതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് ബന്ധം വഷളാക്കുന്നതിന് കാരണമാകുന്നുണ്ട്.

28-30 പല്ലുകൾ

28-30 പല്ലുകൾ

നിങ്ങൾക്ക് 28-30 പല്ലുകൾ ആണ് ഉള്ളത് എങ്കിൽ ഇവർക്ക് ജീവിതം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ കാര്യത്തിലും പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ടെങ്കിൽ അതിന് കാരണം ഈ പല്ലുകൾ ആണ് എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. ഇതിൽ നിങ്ങളുടെ ജീവിതം സുഖവും ദു:ഖവും ഒരു പോലെ ഉള്ളതായിരിക്കും. എപ്പോഴും ജീവിതം ബാലൻസ് ചെയ്ത് കൊണ്ട് പോവുന്നതിന് ശ്രദ്ധിച്ച് കൊണ്ടിരിക്കും ഇവര്‍. അതുകൊണ്ട് അൽപം ശ്രദ്ധയോടെ വേണം ജീവിതത്തിൽ മുന്നോട്ട് പോവാൻ.

 25-27 പല്ലുകൾ

25-27 പല്ലുകൾ

പല്ലുകളുടെ എണ്ണം 25-27 വരെയാണെങ്കിൽ ഇവർക്ക് ഉറ്റവരെ പിരിഞ്ഞ് ജീവിക്കുന്നതിനുള്ള യോഗം ഉണ്ട് എന്നാണ് പറയുന്നത്. ഇതിനർത്ഥം ഇവർക്ക് വിദേശ വാസയോഗം ഉണ്ട് എന്നത് തന്നെയാണ്. എപ്പോഴെങ്കിലും നിങ്ങൾ നിങ്ങളുടെ പല്ലിന്‍റെ എണ്ണം ഒന്ന് നോക്കിയിട്ടുണ്ടോ? ഇത്രയും പല്ലുകൾ ഉള്ളവർ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. ഇവരെ കാത്ത് ധാരാളം വെല്ലുവിളികൾ ഉണ്ട് എന്നാണ് പറയുന്നത്.

25 പല്ലിൽ താഴെ

25 പല്ലിൽ താഴെ

നിങ്ങൾക്ക് പ്രായപൂർത്തിയായിട്ടും 25 പല്ലുകൾ തികച്ച് ഇല്ലേ? എങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ നേട്ടങ്ങള്‍ക്കുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്. പ്രധാനപ്പെട്ട പല കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ വളരെ വൈകിയാണ് സംഭവിക്കുക. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടാവുന്നുണ്ട്. വിവാഹത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പുകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

 പല്ലിലെ അകലം പ്രധാനപ്പെട്ടത്

പല്ലിലെ അകലം പ്രധാനപ്പെട്ടത്

പല്ലുകളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ മാത്രമല്ല പല്ലിന്‍റെ അകലവും വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം ഇവർ വളരെയധികം നേട്ടങ്ങള്‍ കൊയ്യുന്നവരായിരിക്കും. ഇവർ ചിലപ്പോൾ ഒന്നിലധികം പ്രണയങ്ങളിൽ വീണ് പോവുന്നതിനുള്ള സാധ്യതയുണ്ട്. സ്ഥിരമായ സൗഹൃദം ഇവരുടെ ജീവിതത്തിൽ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ജീവിതം ഈസിയാക്കുന്നുണ്ട്.

പല്ലിന്‍റെ നിറം

പല്ലിന്‍റെ നിറം

പല്ലിന്‍റെ നിറം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കാരണം പല്ലിന്‍റെ നിറം മഞ്ഞയാണ് എന്നുണ്ടെങ്കിൽ നിങ്ങള്‍ ഭാഗ്യവാൻമാരാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ നല്ല വെളുത്ത പല്ലുകൾ ആണെങ്കിലും അതിനർത്ഥം നിങ്ങൾക്ക് ദുർഭാഗ്യവും കാത്തിരിക്കുന്നുണ്ട് എന്നാണ്. ഒട്ടും വിടവില്ലാത്ത പല്ലുകൾ എങ്കിൽ അതിന് അർത്ഥം ജീവിതത്തിൽ അത്ര ശുഭകരമല്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.

English summary

Finding Out What Your Teeth Say about Your Personality

Finding Out What Your Teeth Say about Your Personality. Read on
X
Desktop Bottom Promotion