For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Festival List September 2021: സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍

|

സെപ്റ്റംബര്‍ മാസത്തിലേക്ക് കടക്കുകയാണ് നമ്മള്‍. എല്ലാ മാസത്തെയും പോലെ, ഈ മാസവും നിരവധി വലിയ വ്രതങ്ങളും ഉത്സവങ്ങളും വരുന്നു. ഭഗവാന്‍ കൃഷ്ണനെയും ഗണേശനെയും പ്രധാനമായും ആരാധിക്കുന്നത് ഈ മാസത്തിലാണ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം നിരവധി പുണ്യദിനങ്ങള്‍ ഈ മാസത്തില്‍ വരുന്നുണ്ട്. ഗണേശ ചതുര്‍ത്ഥി, വിശ്വകര്‍മ്മ ജയന്തി എന്നിവ ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. 2021 സെപ്റ്റംബര്‍ മാസത്തില്‍ വരുന്ന വ്രതങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.

Most read: സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read: സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

3 സെപ്റ്റംബര്‍ 2021 - അജ ഏകാദശി

3 സെപ്റ്റംബര്‍ 2021 - അജ ഏകാദശി

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി തീയതി അജ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നല്‍കുന്നു.

4 സെപ്റ്റംബര്‍ 2021 - ശനി പ്രദോഷം

4 സെപ്റ്റംബര്‍ 2021 - ശനി പ്രദോഷം

ഭദ്രപാദ മാസത്തിലെ നാലാം ദിവസത്തില്‍പ്രദോഷവ്രതം ആഘോഷിക്കും. ഈ ദിവസം ശനിയാഴ്ച വരുന്നതിനാല്‍ ശനി പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ശിവനെയും പാര്‍വ്വതിയെയും ഈ ദിവസം ആരാധിക്കുന്നു. എല്ലാ മാസവും ഇരുവശങ്ങളിലുമുള്ള ത്രയോദശി തിഥിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു.

Most read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലംMost read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

5 സെപ്റ്റംബര്‍ 2021 - മാസിക് ശിവരാത്രി

5 സെപ്റ്റംബര്‍ 2021 - മാസിക് ശിവരാത്രി

ഹിന്ദുമതവിശ്വാസപ്രകാരം എല്ലാ മാസവും ശിവരാത്രി വ്രതം ആചരിക്കുന്നു. എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്‍ദര്‍ശി ദിവസത്തിലാണ് ഇത് ആഘോഷിക്കുന്നത്. സെപ്റ്റംബറില്‍ 5 ാം തീയതിയാണ് ഈ ആഘോഷം.

09 സെപ്റ്റംബര്‍ 2021 - ഹര്‍താലികാ തീജ്

09 സെപ്റ്റംബര്‍ 2021 - ഹര്‍താലികാ തീജ്

വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ ദിവസം വളരെ പ്രധാനമാണ്. ഈ ദിവസം സ്ത്രീകള്‍ നിര്‍ജ്ജല വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം ശിവനെയും പാര്‍വ്വതിയെയും ആരാധിക്കുന്നു.

Most read:ശ്രീകൃഷ്ണ ഭഗവാന്റെ ഈ വാക്കുകള്‍ കേട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറുംMost read:ശ്രീകൃഷ്ണ ഭഗവാന്റെ ഈ വാക്കുകള്‍ കേട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറും

10 സെപ്റ്റംബര്‍ 2021 - ഗണേശ ചതുര്‍ത്ഥി

10 സെപ്റ്റംബര്‍ 2021 - ഗണേശ ചതുര്‍ത്ഥി

സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ചതുര്‍ത്ഥി തീയതിയാണ് ഗണേശ ചതുര്‍ത്ഥി എന്ന് അറിയപ്പെടുന്നത്.

12 സെപ്റ്റംബര്‍ 2021 - സ്‌കന്ദ ഷഷ്ഠി

12 സെപ്റ്റംബര്‍ 2021 - സ്‌കന്ദ ഷഷ്ഠി

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയില്‍ സ്‌കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം കാര്‍ത്തികേയനെ ആരാധിക്കുന്നു. ശിവന്റെയും പാര്‍വ്വതിയുടെയും മൂത്ത പുത്രനാണ് കാര്‍ത്തികേയന്‍.

Most read:സെപ്റ്റംബറില്‍ 5 ഗ്രഹങ്ങള്‍ രാശിമാറുന്നു; 12 രാശിക്കും പ്രതിഫലനംMost read:സെപ്റ്റംബറില്‍ 5 ഗ്രഹങ്ങള്‍ രാശിമാറുന്നു; 12 രാശിക്കും പ്രതിഫലനം

17 സെപ്റ്റംബര്‍ 2021 - വിശ്വകര്‍മ ജയന്തി

17 സെപ്റ്റംബര്‍ 2021 - വിശ്വകര്‍മ ജയന്തി

മത വിശ്വാസമനുസരിച്ച്, വിശ്വകര്‍മ്മന്‍ കന്നി സംക്രാന്തി ദിനത്തിലാണ് ജനിച്ചത്. വേദങ്ങള്‍ പ്രകാരം, പ്രപഞ്ചത്തിന്റെ ശില്‍പിയായി അദ്ദേഹത്തെ കരുതുന്നു. ഇതിനു പുറമേ ഈ ദിവസം പരിവര്‍ത്തന ഏകാദശിയും ആഘോഷിക്കും. ഭക്തര്‍, വിഷ്ണുവിനെ ആരാധിക്കനായി ഈ അവസരം വിനിയോഗിക്കുന്നു.

19 സെപ്റ്റംബര്‍ 2021 - അനന്ത് ചതുര്‍ദശി

19 സെപ്റ്റംബര്‍ 2021 - അനന്ത് ചതുര്‍ദശി

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ചതുര്‍ദശി തീയതി അനന്ത് ചതുര്‍ദശി എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം ഈ ഉത്സവം സെപ്റ്റംബര്‍ 19 ന് ആഘോഷിക്കും. ഈ ദിവസം വിഷ്ണുവിനെയും ഗണപതിയെയും ആരാധിക്കുന്നു.

20 സെപ്റ്റംബര്‍ 2021 - ഭദ്രപാദ പൂര്‍ണിമ

20 സെപ്റ്റംബര്‍ 2021 - ഭദ്രപാദ പൂര്‍ണിമ

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപദ മാസത്തില്‍ വരുന്ന പൗര്‍ണമിയെ ഭദ്രപാദ പൂര്‍ണിമ എന്ന് വിളിക്കുന്നു. ഹിന്ദുമതത്തില്‍ പൗര്‍ണ്ണമി ദിനം വളരെ പ്രാധാന്യമുള്ള ഒന്നാണ്.

20 സെപ്റ്റംബര്‍ 2021 - ശ്രാദ്ധ ആരംഭം

20 സെപ്റ്റംബര്‍ 2021 - ശ്രാദ്ധ ആരംഭം

ശ്രാദ്ധ മാസം സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 06 വരെ തുടരും. ഈ ദിവസം മുതല്‍ പിതൃപക്ഷം ആരംഭിക്കുന്നു. പൂര്‍വ്വികരുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഈ അവസരം വിനിയോഗിക്കുന്നു.

Most read:ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍Most read:ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍

24 സെപ്റ്റംബര്‍ 2021 - സങ്കഷ്ടി ചതുര്‍ത്ഥി

24 സെപ്റ്റംബര്‍ 2021 - സങ്കഷ്ടി ചതുര്‍ത്ഥി

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്‍ദശി തിഥി സങ്കഷ്ടി ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നു.

Most read:സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജMost read:സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജ

28 സെപ്റ്റംബര്‍ 2021 - കാലാഷ്ടമി

28 സെപ്റ്റംബര്‍ 2021 - കാലാഷ്ടമി

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, കൃഷ്ണ പക്ഷത്തിന്റെ അഷ്ടമി ദിനത്തിലാണ് കാലാഷ്ടമി വ്രതം ആചരിക്കുന്നത്.സെപ്റ്റംബര്‍ മാസത്തില്‍ 28ാം തീയതി കാലാഷ്ടമി ആഘോഷിക്കും.

English summary

Festivals and Vrats in the Month of September 2021

Let us know about the list of fasts and festivals falling in September month.
X
Desktop Bottom Promotion