Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Festival List September 2021: സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍
സെപ്റ്റംബര്‍ മാസത്തിലേക്ക് കടക്കുകയാണ് നമ്മള്. എല്ലാ മാസത്തെയും പോലെ, ഈ മാസവും നിരവധി വലിയ വ്രതങ്ങളും ഉത്സവങ്ങളും വരുന്നു. ഭഗവാന് കൃഷ്ണനെയും ഗണേശനെയും പ്രധാനമായും ആരാധിക്കുന്നത് ഈ മാസത്തിലാണ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം നിരവധി പുണ്യദിനങ്ങള്‍ ഈ മാസത്തില്‍ വരുന്നുണ്ട്. ഗണേശ ചതുര്‍ത്ഥി, വിശ്വകര്‍മ്മ ജയന്തി എന്നിവ ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. 2021 സെപ്റ്റംബര്‍ മാസത്തില്‍ വരുന്ന വ്രതങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.

3 സെപ്റ്റംബര്‍ 2021 - അജ ഏകാദശി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി തീയതി അജ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നല്കുന്നു.

4 സെപ്റ്റംബര്‍ 2021 - ശനി പ്രദോഷം
ഭദ്രപാദ മാസത്തിലെ നാലാം ദിവസത്തില്പ്രദോഷവ്രതം ആഘോഷിക്കും. ഈ ദിവസം ശനിയാഴ്ച വരുന്നതിനാല്‍ ശനി പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ശിവനെയും പാര്‍വ്വതിയെയും ഈ ദിവസം ആരാധിക്കുന്നു. എല്ലാ മാസവും ഇരുവശങ്ങളിലുമുള്ള ത്രയോദശി തിഥിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു.

5 സെപ്റ്റംബര്‍ 2021 - മാസിക് ശിവരാത്രി
ഹിന്ദുമതവിശ്വാസപ്രകാരം എല്ലാ മാസവും ശിവരാത്രി വ്രതം ആചരിക്കുന്നു. എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്‍ദര്‍ശി ദിവസത്തിലാണ് ഇത് ആഘോഷിക്കുന്നത്. സെപ്റ്റംബറില്‍ 5 ാം തീയതിയാണ് ഈ ആഘോഷം.

09 സെപ്റ്റംബര്‍ 2021 - ഹര്‍താലികാ തീജ്
വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ ദിവസം വളരെ പ്രധാനമാണ്. ഈ ദിവസം സ്ത്രീകള്‍ നിര്‍ജ്ജല വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം ശിവനെയും പാര്‍വ്വതിയെയും ആരാധിക്കുന്നു.

10 സെപ്റ്റംബര്‍ 2021 - ഗണേശ ചതുര്‍ത്ഥി
സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ചതുര്‍ത്ഥി തീയതിയാണ് ഗണേശ ചതുര്‍ത്ഥി എന്ന് അറിയപ്പെടുന്നത്.

12 സെപ്റ്റംബര്‍ 2021 - സ്കന്ദ ഷഷ്ഠി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയില്‍ സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം കാര്‍ത്തികേയനെ ആരാധിക്കുന്നു. ശിവന്റെയും പാര്‍വ്വതിയുടെയും മൂത്ത പുത്രനാണ് കാര്ത്തികേയന്.

17 സെപ്റ്റംബര്‍ 2021 - വിശ്വകര്‍മ ജയന്തി
മത വിശ്വാസമനുസരിച്ച്, വിശ്വകര്മ്മന് കന്നി സംക്രാന്തി ദിനത്തിലാണ് ജനിച്ചത്. വേദങ്ങള്‍ പ്രകാരം, പ്രപഞ്ചത്തിന്റെ ശില്പിയായി അദ്ദേഹത്തെ കരുതുന്നു. ഇതിനു പുറമേ ഈ ദിവസം പരിവര്‍ത്തന ഏകാദശിയും ആഘോഷിക്കും. ഭക്തര്‍, വിഷ്ണുവിനെ ആരാധിക്കനായി ഈ അവസരം വിനിയോഗിക്കുന്നു.

19 സെപ്റ്റംബര്‍ 2021 - അനന്ത് ചതുര്ദശി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ചതുര്ദശി തീയതി അനന്ത് ചതുര്ദശി എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം ഈ ഉത്സവം സെപ്റ്റംബര്‍ 19 ന് ആഘോഷിക്കും. ഈ ദിവസം വിഷ്ണുവിനെയും ഗണപതിയെയും ആരാധിക്കുന്നു.

20 സെപ്റ്റംബര്‍ 2021 - ഭദ്രപാദ പൂര്‍ണിമ
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപദ മാസത്തില്‍ വരുന്ന പൗര്‍ണമിയെ ഭദ്രപാദ പൂര്‍ണിമ എന്ന് വിളിക്കുന്നു. ഹിന്ദുമതത്തില്‍ പൗര്‍ണ്ണമി ദിനം വളരെ പ്രാധാന്യമുള്ള ഒന്നാണ്.

20 സെപ്റ്റംബര്‍ 2021 - ശ്രാദ്ധ ആരംഭം
ശ്രാദ്ധ മാസം സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 06 വരെ തുടരും. ഈ ദിവസം മുതല്‍ പിതൃപക്ഷം ആരംഭിക്കുന്നു. പൂര്‍വ്വികരുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഈ അവസരം വിനിയോഗിക്കുന്നു.

24 സെപ്റ്റംബര്‍ 2021 - സങ്കഷ്ടി ചതുര്‍ത്ഥി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്ദശി തിഥി സങ്കഷ്ടി ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നു.

28 സെപ്റ്റംബര്‍ 2021 - കാലാഷ്ടമി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, കൃഷ്ണ പക്ഷത്തിന്റെ അഷ്ടമി ദിനത്തിലാണ് കാലാഷ്ടമി വ്രതം ആചരിക്കുന്നത്.സെപ്റ്റംബര്‍ മാസത്തില്‍ 28ാം തീയതി കാലാഷ്ടമി ആഘോഷിക്കും.



Click it and Unblock the Notifications
