For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

October 2022 Vrat And Festivals: ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

|

വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും നിറഞ്ഞതാണ് ഒക്ടോബര്‍ മാസം. നവരാത്രി, ദുര്‍ഗ്ഗാഷ്ടമി, ദീപാവലി തുടങ്ങിയ വലിയ വലിയ ആഘോഷങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ വരുന്നുണ്ട്. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 ചൊവ്വ വരെ ആയിരിക്കും. തുടര്‍ന്ന് ദസറ, കര്‍വാ ചൗത്ത്, ദീപാവലി എന്നീ ഉത്സവങ്ങളും ഈ മാസം ആഘോഷിക്കും. 2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന വ്രതങ്ങളും ഉത്സവങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍Most read: ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍

ഒക്ടോബറിലെ വ്രതങ്ങളും ഉത്സവങ്ങളും

ഒക്ടോബറിലെ വ്രതങ്ങളും ഉത്സവങ്ങളും

ഒക്ടോബര്‍ 03 തിങ്കള്‍ - ദുര്‍ഗാഷ്ടമി വ്രതം

ഒക്ടോബര്‍ 04 ചൊവ്വാഴ്ച - മഹാനവമി വ്രതം

ഒക്ടോബര്‍ 05 ബുധനാഴ്ച - ദസറ

ഒക്ടോബര്‍ 06 വ്യാഴാഴ്ച - പാപാംകുശ ഏകാദശി വ്രതം

ഒക്ടോബര്‍ 07 വെള്ളിയാഴ്ച - പ്രദോഷ വ്രതം

ഒക്ടോബര്‍ 09 ഞായറാഴ്ച - അശ്വിനി പൂര്‍ണിമ, ശരദ് പൂര്‍ണിമ

ഒക്ടോബര്‍ 11 ചൊവ്വാഴ്ച - ദ്വിതീയ വ്രതം

ഒക്ടോബര്‍ 13 വ്യാഴാഴ്ച - സങ്കഷ്ടി ശ്രീ ഗണേശ ചതുര്‍ത്ഥി വ്രതം

ഒക്ടോബര്‍ 15 ശനിയാഴ്ച - സ്‌കന്ദ ഷഷ്ഠി വ്രതം

ഒക്ടോബര്‍ 17 തിങ്കള്‍ - അഹോയി അഷ്ടമി വ്രതം

ഒക്ടോബര്‍ 21 വെള്ളിയാഴ്ച - രംഭ ഏകാദശി വ്രതം

ഒക്ടോബര്‍ 23 ഞായറാഴ്ച - പ്രദോഷ വ്രതം, ധന്തേരാസ്, ധന്വന്തരി ജയന്തി

ഒക്ടോബര്‍ 24 തിങ്കള്‍ - നാരക ചതുര്‍ദശി വ്രതം, ദീപാവലി

ഒക്ടോബര്‍ 25 ചൊവ്വാഴ്ച - ശ്രാദ്ധ അമാവാസി

ഒക്ടോബര്‍ 26 ബുധന്‍ - ഗോവര്‍ദ്ധന പൂജ

ഒക്ടോബര്‍ 27 വ്യാഴാഴ്ച - ഭായ് ദൂജ്

ഒക്ടോബര്‍ 28 വെള്ളിയാഴ്ച - ഗണേശ ചതുര്‍ത്ഥി വ്രതം

ഒക്ടോബര്‍ 29 ശനിയാഴ്ച - സൗഭാഗ്യ പഞ്ചമി വ്രതം

ഒക്ടോബര്‍ 30 ഞായറാഴ്ച - സൂര്യ ഷഷ്ഠി വ്രതം

ദുര്‍ഗാഷ്ടമി

ദുര്‍ഗാഷ്ടമി

ദുര്‍ഗാഷ്ടമി വ്രതം ഒക്ടോബര്‍ 03 തിങ്കളാഴ്ച്ചയാണ്. ദുര്‍ഗ്ഗയുടെ എട്ടാമത്തെ രൂപത്തെയാണ് ഈ ദിവസം ആരാധിക്കുന്നത്. പലരും ഈ ദിവസം പെണ്‍കുട്ടികളെ ആരാധിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു.

Most read:നവരാത്രിയുടെ 9 നാളില്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം ഈ 4 രാശിക്കാര്‍ക്ക്Most read:നവരാത്രിയുടെ 9 നാളില്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം ഈ 4 രാശിക്കാര്‍ക്ക്

മഹാനവമി

മഹാനവമി

ഒക്ടോബര്‍ 04 ചൊവ്വാഴ്ചയാണ് മഹാനവമി വ്രതം ആചരിക്കുന്നത്. മഹാനവമി ദിവസത്തില്‍ ദുര്‍ഗയുടെ സിദ്ധിദാത്രി രൂപത്തെ ആരാധിക്കുന്നു. ഈ ദിവസമാണ് നവരാത്രി വ്രതം അവസാനിക്കുന്നത്. പലയിടത്തും ഈ ദിവസം കന്യാപൂജ നടത്താറുണ്ട്.

ദുര്‍ഗാദേവിയുടെ യാത്രയയപ്പ് ഈ ദിവസമാണ് നടക്കുന്നത്.

ദസറ

ദസറ

ഹിന്ദുമതത്തില്‍ ദസറ ആഘോഷത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ ദിവസം വിജയ ദശമി ഉത്സവമായും ആഘോഷിക്കുന്നു. പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച്, വിജയദശമി ദിനത്തില്‍ തിന്മയുടെയും അനീതിയുടെയും പ്രതീകമായ രാവണനെ ശ്രീരാമന്‍ വധിച്ചു. ഒക്ടോബര്‍ 05 ബുധനാഴ്ച ദസറ ആഘോഷിക്കും.

Most read:നവരാത്രിയില്‍ രാശിപ്രകാരം ദുര്‍ഗ്ഗാദേവിയുടെ ഈ രൂപങ്ങളെ ആരാധിക്കൂ; ഫലം സുനിശ്ചിതംMost read:നവരാത്രിയില്‍ രാശിപ്രകാരം ദുര്‍ഗ്ഗാദേവിയുടെ ഈ രൂപങ്ങളെ ആരാധിക്കൂ; ഫലം സുനിശ്ചിതം

കര്‍വ ചൗത്ത്

കര്‍വ ചൗത്ത്

കര്‍വ ചൗത്ത് വ്രതം ഒക്ടോബര്‍ 13 ന് ആചരിക്കും. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുവേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു, വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചതിന് ശേഷം വ്രതം മുറിക്കുന്നു.

ധന്തേരാസ്

ധന്തേരാസ്

ഒക്ടോബര്‍ 23 ഞായറാഴ്ച ധന്തേരാസ് ത്രയോദശി ആഘോഷിക്കും. ഇതിനെ ധന്വന്തരി ജയന്തി എന്നും വിളിക്കുന്നു. സമ്പത്തിന്റെ രാജാവായ കുബേരനെയും ലക്ഷ്മി ദേവിയെയും ധന്തേരാസില്‍ ആരാധിക്കുന്നു.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

ദീപാവലി

ദീപാവലി

ഹിന്ദുമതത്തില്‍ ദീപാവലിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷം ദീപാവലി മഹോത്സവം ഒക്ടോബര്‍ 24 തിങ്കളാഴ്ച ആഘോഷിക്കും. രാജ്യത്തുടനീളം ദീപാവലി ഉത്സവം വളരെ ആഢംബരപൂര്‍വ്വം ആഘോഷിക്കുന്നു.

ഗോവര്‍ദ്ധന്‍ പൂജ

ഗോവര്‍ദ്ധന്‍ പൂജ

എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലും ദീപാവലിയുടെ രണ്ടാം ദിവസത്തിലും ഗോവര്‍ദ്ധന്‍ പൂജ ആഘോഷിക്കുന്നു. ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 26 ബുധനാഴ്ചയാണ് ഗോവര്‍ദ്ധന പൂജ. ഇത് അന്നക്കൂട്ട് എന്നും അറിയപ്പെടുന്നു.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

ഭായ് ദൂജ്

ഭായ് ദൂജ്

ഇത്തവണ രാജ്യത്തുടനീളം ഭായ് ദൂജ് ഉത്സവം ഒക്ടോബര്‍ 27 വ്യാഴാഴ്ച ആഘോഷിക്കും. സഹോദരനും സഹോദരിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ഉത്സവമായാണ് ഈ ദിവസം ആഘോഷിക്കുന്നത്.

English summary

Festivals and Vrats in the month of October 2022 in Malayalam

October 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in October month. Take a look.
X
Desktop Bottom Promotion