Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
October 2022 Vrat And Festivals: ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും നിറഞ്ഞതാണ് ഒക്ടോബര്‍ മാസം. നവരാത്രി, ദുര്‍ഗ്ഗാഷ്ടമി, ദീപാവലി തുടങ്ങിയ വലിയ വലിയ ആഘോഷങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ വരുന്നുണ്ട്. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 ചൊവ്വ വരെ ആയിരിക്കും. തുടര്‍ന്ന് ദസറ, കര്‍വാ ചൗത്ത്, ദീപാവലി എന്നീ ഉത്സവങ്ങളും ഈ മാസം ആഘോഷിക്കും. 2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന വ്രതങ്ങളും ഉത്സവങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒക്ടോബറിലെ വ്രതങ്ങളും ഉത്സവങ്ങളും
ഒക്ടോബര്‍ 03 തിങ്കള്‍ - ദുര്‍ഗാഷ്ടമി വ്രതം
ഒക്ടോബര്‍ 04 ചൊവ്വാഴ്ച - മഹാനവമി വ്രതം
ഒക്ടോബര്‍ 05 ബുധനാഴ്ച - ദസറ
ഒക്ടോബര്‍ 06 വ്യാഴാഴ്ച - പാപാംകുശ ഏകാദശി വ്രതം
ഒക്ടോബര്‍ 07 വെള്ളിയാഴ്ച - പ്രദോഷ വ്രതം
ഒക്ടോബര്‍ 09 ഞായറാഴ്ച - അശ്വിനി പൂര്‍ണിമ, ശരദ് പൂര്‍ണിമ
ഒക്ടോബര്‍ 11 ചൊവ്വാഴ്ച - ദ്വിതീയ വ്രതം
ഒക്ടോബര്‍ 13 വ്യാഴാഴ്ച - സങ്കഷ്ടി ശ്രീ ഗണേശ ചതുര്‍ത്ഥി വ്രതം
ഒക്ടോബര്‍ 15 ശനിയാഴ്ച - സ്കന്ദ ഷഷ്ഠി വ്രതം
ഒക്ടോബര്‍ 17 തിങ്കള്‍ - അഹോയി അഷ്ടമി വ്രതം
ഒക്ടോബര്‍ 21 വെള്ളിയാഴ്ച - രംഭ ഏകാദശി വ്രതം
ഒക്ടോബര്‍ 23 ഞായറാഴ്ച - പ്രദോഷ വ്രതം, ധന്തേരാസ്, ധന്വന്തരി ജയന്തി
ഒക്ടോബര്‍ 24 തിങ്കള്‍ - നാരക ചതുര്ദശി വ്രതം, ദീപാവലി
ഒക്ടോബര്‍ 25 ചൊവ്വാഴ്ച - ശ്രാദ്ധ അമാവാസി
ഒക്ടോബര്‍ 26 ബുധന്‍ - ഗോവര്‍ദ്ധന പൂജ
ഒക്ടോബര്‍ 27 വ്യാഴാഴ്ച - ഭായ് ദൂജ്
ഒക്ടോബര്‍ 28 വെള്ളിയാഴ്ച - ഗണേശ ചതുര്‍ത്ഥി വ്രതം
ഒക്ടോബര്‍ 29 ശനിയാഴ്ച - സൗഭാഗ്യ പഞ്ചമി വ്രതം
ഒക്ടോബര്‍ 30 ഞായറാഴ്ച - സൂര്യ ഷഷ്ഠി വ്രതം

ദുര്‍ഗാഷ്ടമി
ദുര്‍ഗാഷ്ടമി വ്രതം ഒക്ടോബര്‍ 03 തിങ്കളാഴ്ച്ചയാണ്. ദുര്‍ഗ്ഗയുടെ എട്ടാമത്തെ രൂപത്തെയാണ് ഈ ദിവസം ആരാധിക്കുന്നത്. പലരും ഈ ദിവസം പെണ്‍കുട്ടികളെ ആരാധിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു.

മഹാനവമി
ഒക്ടോബര്‍ 04 ചൊവ്വാഴ്ചയാണ് മഹാനവമി വ്രതം ആചരിക്കുന്നത്. മഹാനവമി ദിവസത്തില്‍ ദുര്‍ഗയുടെ സിദ്ധിദാത്രി രൂപത്തെ ആരാധിക്കുന്നു. ഈ ദിവസമാണ് നവരാത്രി വ്രതം അവസാനിക്കുന്നത്. പലയിടത്തും ഈ ദിവസം കന്യാപൂജ നടത്താറുണ്ട്.
ദുര്‍ഗാദേവിയുടെ യാത്രയയപ്പ് ഈ ദിവസമാണ് നടക്കുന്നത്.

ദസറ
ഹിന്ദുമതത്തില്‍ ദസറ ആഘോഷത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ ദിവസം വിജയ ദശമി ഉത്സവമായും ആഘോഷിക്കുന്നു. പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച്, വിജയദശമി ദിനത്തില്‍ തിന്മയുടെയും അനീതിയുടെയും പ്രതീകമായ രാവണനെ ശ്രീരാമന് വധിച്ചു. ഒക്ടോബര്‍ 05 ബുധനാഴ്ച ദസറ ആഘോഷിക്കും.

കര്‍വ ചൗത്ത്
കര്‍വ ചൗത്ത് വ്രതം ഒക്ടോബര്‍ 13 ന് ആചരിക്കും. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുവേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു, വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചതിന് ശേഷം വ്രതം മുറിക്കുന്നു.

ധന്തേരാസ്
ഒക്ടോബര്‍ 23 ഞായറാഴ്ച ധന്തേരാസ് ത്രയോദശി ആഘോഷിക്കും. ഇതിനെ ധന്വന്തരി ജയന്തി എന്നും വിളിക്കുന്നു. സമ്പത്തിന്റെ രാജാവായ കുബേരനെയും ലക്ഷ്മി ദേവിയെയും ധന്തേരാസില് ആരാധിക്കുന്നു.

ദീപാവലി
ഹിന്ദുമതത്തില്‍ ദീപാവലിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷം ദീപാവലി മഹോത്സവം ഒക്ടോബര്‍ 24 തിങ്കളാഴ്ച ആഘോഷിക്കും. രാജ്യത്തുടനീളം ദീപാവലി ഉത്സവം വളരെ ആഢംബരപൂര്‍വ്വം ആഘോഷിക്കുന്നു.

ഗോവര്ദ്ധന് പൂജ
എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലും ദീപാവലിയുടെ രണ്ടാം ദിവസത്തിലും ഗോവര്ദ്ധന് പൂജ ആഘോഷിക്കുന്നു. ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 26 ബുധനാഴ്ചയാണ് ഗോവര്‍ദ്ധന പൂജ. ഇത് അന്നക്കൂട്ട് എന്നും അറിയപ്പെടുന്നു.

ഭായ് ദൂജ്
ഇത്തവണ രാജ്യത്തുടനീളം ഭായ് ദൂജ് ഉത്സവം ഒക്ടോബര്‍ 27 വ്യാഴാഴ്ച ആഘോഷിക്കും. സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹത്തിന്റെ ഉത്സവമായാണ് ഈ ദിവസം ആഘോഷിക്കുന്നത്.



Click it and Unblock the Notifications