Just In
- 12 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 22 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Movies
ഹാവൂ...അങ്ങനെ കണ്ണീര് നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- Automobiles
പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍
ഒക്ടോബര്‍ മാസം ആരംഭിക്കാന്‍ പോവുകയാണ്. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തിലെ പത്താമത്തെ മാസമാണ് ഒക്ടോബര്‍. പല പ്രധാന ഉത്സവങ്ങളും ഈ മാസം ആഘോഷിക്കും. ശാരദിയ നവരാത്രി ഒക്ടോബര്‍ മാസത്തിലാണ്. ഇന്ദിര ഏകാദശി വ്രതം, സര്വപിത്രി അമാവാസി എന്നിവയും ഈ മാസത്തിലാണ്. മുസ്ലിം മത വിശ്വാസികളുടെ പുണ് ദിനങ്ങളിലൊന്നായ നബിദിനം വരുന്നതും ഈ മാസത്തിലാണ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഏറെ മഹത്തരമായ നവരാത്രിയും വിജയദശമിയും ഒക്ടോബര്‍ മാസത്തിലാണ് ആഘോഷിക്കുന്നത്. 2021 ഒക്ടോബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവ ദിനങ്ങളും എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.
Most
read:
ഒക്ടോബര്‍
മാസത്തിലെ
പ്രധാന
ആഘോഷ
ദിനങ്ങള്‍

01 ഒക്ടോബര്‍ 2021 - ദശമി ശ്രാദ്ധം
പിതൃപക്ഷത്തിന്റെ പത്താം ദിവസമാണ് ഇത്. പത്താം ദിവസം മരിച്ച ആ ബന്ധുക്കള്ക്കുവേണ്ടിയാണ് ശ്രാദ്ധം നടത്തുന്നത്. ഒക്ടോബര്‍ ഒന്നിന് ദശമി ശ്രാദ്ധം ആചരിക്കുന്നു.

03 ഒക്ടോബര്‍ 2021 - ഇന്ദിര ഏകാദശി
എല്ലാ മാസവും രണ്ട് ഏകാദശി വ്രതങ്ങളുണ്ട്, ഒന്ന് ശുക്ലപക്ഷത്തിലും മറ്റൊന്ന് കൃഷ്ണപക്ഷത്തിലും. ഇന്ദിര ഏകാദശി ഒക്ടോബര്‍ 03ന് ആചരിക്കും. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നു.
Most
read:ചാണക്യനീതി;
ഈ
ശീലങ്ങള്‍
നിങ്ങളിലുണ്ടെങ്കില്‍
ലക്ഷ്മീ
ദേവി
ഒരിക്കലും
കൂടെനില്‍ക്കില്ല

04 ഒക്ടോബര്‍ 2021 - പ്രദോഷ വ്രതം
ഒക്ടോബര്‍ 04 തിങ്കളാഴ്ച പ്രദോഷ വ്രതം ആചരിക്കും. പ്രദോഷ വ്രതകാലത്ത് ഉപവാസമനുഷ്ഠിച്ച് പരമശിവനെ ആരാധിക്കുന്നു. തിങ്കളാഴ്ച ദിവസം വ്രതം വരുന്നതിനാല്‍ ഇതിനെ സോമപ്രദോഷ വ്രതം എന്നും വിളിക്കുന്നു. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് ശിവന്റെ അനുഗ്രഹം ലഭിക്കുന്നു.

04 ഒക്ടോബര്‍ 2021 - മാസിക് ശിവരാത്രി
എല്ലാ മാസവും ശിവരാത്രി ആഘോഷിക്കുന്നു. ഈ മാസം മാസിക് ശിവരാത്രി ഒക്ടോബര്‍ 04ന് ആഘോഷിക്കും. ഈ ദിവസം, ഭഗവാന് ശിവന്റെയും പാര്‍വ്വതിയുടെയും അനുഗ്രഹത്തിനായി ആരാധകളും പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു.

06 ഒക്ടോബര്‍ 2021 - സര്വപിത്രി അമാവാസി
സര്‍വ പിത്രി അമാവാസി ഒക്ടോബര്‍ 06നാണ്. ഈ ദിവസം പിതൃപക്ഷത്തിന്റെ അവസാന ദിവസമാണ്. സര്വ്വപിത്രി അമാവാസിയില്‍, മരണമടഞ്ഞ ബന്ധുക്കള്‍ക്കുവേണ്ടി ശ്രാദ്ധം ചെയ്യുന്നു. ഇതിനെ അമാവാസി ശ്രദ്ധം എന്നും വിളിക്കുന്നു. ഈ ദിവസം മുതല്‍ പശ്ചിമ ബംഗാളിലെ മഹാലയ അമാവാസിയില്‍ നവരാത്രി ആരംഭിക്കുന്നു. മഹാലയ അമാവാസി ദിനത്തിലാണ് ദുര്‍ഗാദേവി ഭൂമിയില്‍ ഇറങ്ങുന്നത് എന്നാണ് വിശ്വാസം.
Most
read:ചാണക്യനീതി:
ഈ
5
കാര്യങ്ങള്‍
ഒരിക്കലും
മറ്റുള്ളവരോട്
പറയരുത്;
നിങ്ങളെ
തിരിച്ചടിക്കും

07 ഒക്ടോബര്‍ 2021 - ശാരദിയ നവരാത്രി ആരംഭം
ശാരദിയ നവരാത്രി ഒക്ടോബര്‍ 07 മുതല്‍ ആരംഭിക്കും. നവരാത്രിയുടെ ആദ്യദിവസം അതായത് പ്രതിപാദ തിഥിയിലാണ് ഇത്. നവരാത്രിയില്‍ ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. ഈ ഒന്‍പത് ദിവസം വ്രതം അനുഷ്ഠിച്ചാണ് പലരും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നത്.

13 ഒക്ടോബര്‍ 2021 - ദുര്‍ഗാഷ്ടമി
ഒക്ടോബര്‍ 13ന് ദുര്‍ഗഷ്ടമി ആഘോഷിക്കും. ദുര്‍ഗയുടെ എട്ടാമത്തെ രൂപമാണ് ഈ ദിവസം ആരാധിക്കപ്പെടുന്നത്. ദുര്‍ഗാ അഷ്ടമി ദിവസം ഒന്‍പത് പെണ്‍കുട്ടികളെ ആരാധിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന പതിവുണ്ട്.
Most
read:ഗണപതി
ആരാധനയിലെ
ഈ
തെറ്റ്
ദോഷം
നല്‍കും;
ശ്രദ്ധിക്കണം
ഇതെല്ലാം

14 ഒക്ടോബര്‍ 2021 - മഹാനവമി
മഹാനവമി ദിവസം സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നു. അവരുടെ അനുഗ്രഹമില്ലാതെ, ഒരു വ്യക്തിയുടെ ആഗ്രഹവും നിറവേറ്റപ്പെടുന്നില്ല. ഈ ദിവസം പെണ്‍കുട്ടികളെയും ആരാധിക്കുന്നു.

15 ഒക്ടോബര്‍ 2021- വിജയദശമി, ദസറ
ഈ വര്‍ഷം വിജയദശമി ഉത്സവം ഒക്ടോബര്‍ 15 ന് ആഘോഷിക്കും. വിജയദശമി ദിനത്തില്‍ ശ്രീരാമന് രാവണനെ വധിച്ച് ലങ്ക കീഴടക്കിയെന്ന് ഐതിഹ്യമുണ്ട്. ഇതിനുപുറമെ, ഈ ദിവസമാണ് ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വധിച്ചതെന്നും പറയുന്നു. വിജയദശമിയെ ദസറ എന്നും വിളിക്കുന്നു.

15 ഒക്ടോബര്‍ 2021 - ബുദ്ധ ജയന്തി
ഒക്ടോബര്‍ 15 ന് ബുദ്ധ ജയന്തിയായി ആഘോഷിക്കും. മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീബുദ്ധനെന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധന് ജനിച്ചത് ഈ ദിവസമാണ്.
Most
read:നവരാത്രി
വ്രതമെടുക്കുന്നവര്‍
അറിയാതെ
പോകരുത്
ഈ
കാര്യങ്ങള്‍

16 ഒക്ടോബര്‍ 2021 - പാപന്‍കുശ ഏകാദശി
പാപന്‍കുശ ഏകാദശി വ്രതം ഒക്ടോബര്‍ 16 ന് ആചരിക്കും. ഏകാദശി തിഥിയിലാണ് മഹാവിഷ്ണുവിനെ ആരാധിക്കുന്നത്. ഭക്തര്‍ ഈ ദിവസം ഉപവസിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ മന്ത്രങ്ങള്‍ ജപിക്കുന്നു.

19 ഒക്ടോബര്‍ 2021 - ശരത് പൂര്‍ണിമ
ഇത്തവണ ഒക്ടോബര്‍ 19ന് ശരത് പൂര്‍ണിമ ആഘോഷിക്കും. ഈ ദിവസം ചന്ദ്രന്റെ കിരണങ്ങളാല്‍ അമൃത് പെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ദിവസം വിശ്വാസികള്‍ ചന്ദ്രനെ ആരാധിക്കുന്നു.
Most
read:9
ദിനം
9
നിറം;
നവരാത്രിയിലെ
നിറം
ഇതെങ്കില്‍
ഐശ്വര്യം
ഫലം

ഒക്ടോബര്‍ 19 - നബിദിനം
ഒക്ടോബര്‍ 19ന് ഈദ് മിലാദ് ഉന്‍ നബി അഥവാ നബിദിനം ആഘോഷിക്കുന്നു. ഇസ്ലാമിക് കലണ്ടറിലെ മൂന്നാം മാസമായ റാബി അല്‍-അവ്വലിലാണ് ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബി ജനിച്ചതെന്ന് പറയപ്പെടുന്നു. ഈ ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും വിശ്വാസികള്‍ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിക്കുകയും ചെയ്യുന്നു.

28 ഒക്ടോബര്‍ 2021 - അഹോയ് അഷ്ടമി
ദീപാവലി പൂജയ്ക്ക് എട്ട് ദിവസം മുമ്പാണ് അഹോയ് അഷ്ടമി വ്രതദിനം വരുന്നത്. ഇത്തവണ ഒക്ടോബര്‍ 28 ന് അഹോയ് അഷ്ടമി ആഘോഷിക്കും. ഈ ദിവസം അമ്മമാര്‍ തങ്ങളുടെ ആണ്മക്കളുടെ ദീര്‍ഘായുസ്സിനായി ഉപവാസം അനുഷ്ഠിക്കുന്നു.