Just In
- 27 min ago
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- 4 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 15 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 16 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
Don't Miss
- News
സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷത്തിന്റെ സ്വര്‍ണമെത്തിയില്ല; ജലീലിനെ കൊല്ലാനുള്ള കാരണങ്ങള്‍
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളും
ആഘോഷങ്ങള്‍ നിറഞ്ഞ മാസമാണ് നവംബര്‍. പ്രത്യേകിച്ചും ഇന്ത്യയില്‍ ദീപാവലി എന്ന ശുഭകരമായ ഉത്സവം ഈ മാസത്തിലാണ് വരുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിയതിയോടെയാണ് നവംബര്‍ മാസം ആരംഭിക്കുന്നത്. മാസത്തിലെ ആദ്യ ദിവസം മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട രാമ ഏകാദശിയാണ്. അടുത്ത ദിവസം മുതല്‍ ദീപാവലി ഉത്സവം ആരംഭിക്കും. ഈ ദിവസം ധന്തേരാസ്, നരക ചതുര്ദശി, ദീപാവലി പൂജ എന്നിവ ഉണ്ടാകും. ഈ മാസം ഭക്തര്‍ക്ക് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. 2021 നവംബര്‍ മാസത്തിലെ പ്രധാന ഉത്സവങ്ങളുടെ തീയതികളും അവയുടെ മതപരമായ പ്രാധാന്യവും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
Most
read:
പാപങ്ങളകറ്റും
കാര്‍ത്തിക
മാസം;
ഈ
നിയമങ്ങള്‍
പാലിച്ച്
വ്രതമെടുത്താല്‍
ഫലമുറപ്പ്

നവംബര്‍ 2 ചൊവ്വ - ധന്തേരാസ്
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ധന്തേരസ് ഉത്സവം ആഘോഷിക്കുന്നത്. അഞ്ച് ദിവസത്തെ ദീപാവലി ആഘോഷം ആരംഭിക്കുന്നത് ഈ ദിവസം മുതലാണ്. ധന്വന്തരി ഭഗവാന് സമര്‍പ്പിച്ചതാണ് ധന്തേരസ് ദിനം. വിശ്വാസമനുസരിച്ച്, ഈ ദിവസം വാങ്ങുന്നതെന്തും നിരവധി ഗുണങ്ങള്‍ നല്കുന്നു. സന്തോഷവും ഭാഗ്യവും ഐശ്വര്യവും നേടാന്‍ ഈ ദിവസം ധന്വന്തരിയോടൊപ്പം ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കണം. കൂടാതെ, ഈ ദിവസം ശിവനെ ആരാധിക്കുന്ന ഭൗമ പ്രദോഷ വ്രതവും ആചരിക്കും.

നവംബര്‍ 3 ബുധനാഴ്ച - നരക ചതുര്ദശി, ഹനുമാന് ജയന്തി
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയെ നരക ചതുര്ദശി എന്ന് വിളിക്കുന്നു. നരക ചതുര്ദശിയെ ചോതി ദീപാവലി എന്നും വിളിക്കുന്നു. ഈ ദിവസമാണ് ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചത്. ഹനുമാന് ജയന്തിയും ഈ ദിവസം ആഘോഷിക്കും. ഈ ചതുര്ദശി തിഥിയില്‍ രാവിലെ എണ്ണ പുരട്ടി അപാമാര്‍ഗ ഇല വെള്ളത്തില്‍ കുളിച്ചാല്‍ നരകത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
Most
read:പുണ്യം
തുളുമ്പുന്ന
കാര്‍ത്തിക
മാസം;
ജീവിതം
ധന്യമാകാന്‍
ചെയ്യേണ്ടത്

നവംബര്‍ 4 വ്യാഴാഴ്ച - ദീപാവലി
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. ഈ ഉത്സവം ഇരുട്ടിന്റെ മേല്‍ വെളിച്ചത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. ദീപാവലി ദിനത്തില്‍ അയോധ്യയിലെ രാജാവ് രാമന് തന്റെ പതിനാലു വര്‍ഷത്തെ വനവാസത്തിനുശേഷം മടങ്ങിയെത്തി. ഇതിന്റെ സന്തോഷത്തില്‍ അയോധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വിളക്കുകള്‍ തെളിയിച്ച് സ്വീകരിച്ചു. ഈ ദിവസം മഹാലക്ഷ്മിയെ ആരാധിക്കുന്നു. ഇന്ത്യയില്‍ വളരെ പ്രാധാന്യത്തോടെയാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശമായ ബംഗാള്‍ ഭാഗങ്ങളില്‍ ഈ ദിവസം കാളിപൂജയായി ആഘോഷിക്കപ്പെടുന്നു.

നവംബര്‍ 5 വെള്ളിയാഴ്ച - ഗോവര്‍ദ്ധന പൂജ
കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തിഥിയിലാണ് ഗോവര്‍ദ്ധനെ ആരാധിക്കുന്നത്. ഈ ദിവസം ഗോവര്ദ്ധന് ദേവനെ വീടുകളില്‍ ചാണകം കൊണ്ട് ഒരു പ്രതീക രൂപത്തില്‍ ഉണ്ടാക്കി ആരാധിക്കുന്നു. ഈ ദിവസമാണ് മഹാരാഷ്ട്രയില്‍ വാമനാവതാരത്തെ ആരാധിക്കുന്നത്. ഭഗവാന് കൃഷ്ണന് തന്റെ ചെറുവിരല്‍ കൊണ്ട് ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തി ജനങ്ങളെ ഇന്ദ്രന്റെ കോപത്തില്‍ നിന്ന് രക്ഷിച്ചു എന്നാണ് വിശ്വാസം. അന്നു മുതല്‍ ഗോവര്‍ദ്ധന പൂജ ആരംഭിച്ചു. കൃതജ്ഞതയുടെ പ്രതീകമായി ഈ ദിവസം ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കുന്നതിനായി ഭക്തര്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.
Most
read:മഹാവിഷ്ണു
നേരിട്ട്
അനുഗ്രഹം
ചൊരിയുന്ന
കാര്‍ത്തിക
മാസം;
ആരാധന
ഇങ്ങനെ

നവംബര്‍ 6 ശനിയാഴ്ച - ഭായ് ദൂജ്
ഗോവര്‍ദ്ധന പൂജയ്ക്ക് ശേഷം, കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിന്റെ രണ്ടാം ദിവസമാണ് ഭായ് ദൂജ് എന്ന ഉത്സവം ആഘോഷിക്കുന്നത്. യമരാജനെയും സഹോദരി യമുനയെയും ഈ ദിവസം ആരാധിക്കുന്നു, അതിനാല്‍ ഇതിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു. ഈ ദിവസം സഹോദരിമാര്‍ തങ്ങളുടെ സഹോദരന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു, സഹോദരങ്ങള്‍ എപ്പോഴും സഹോദരിമാരെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

നവംബര്‍ 15, തിങ്കള്‍ - ദേവപ്രബോധിനി ഏകാദശി
കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയെ ദേവപ്രബോധിനി ഏകാദശി എന്നു വിളിക്കുന്നു. ചാതുര്‍മാസ നിദ്രയ്ക്കുശേഷം മഹാവിഷ്ണു ഉറക്കത്തില്‍ നിന്നുണരുന്നത് ഈ ദിവസമാണ്. ലോകത്തിന്റെ നാഥന് ഉണര്‍ന്നതിനുശേഷം മാത്രമേ മംഗള പരിപാടികള്‍ ആരംഭിക്കൂ. ദേവപ്രബോധിനി ഏകാദശി ദിനത്തിലാണ് തുളസി വിവാഹം നടത്തുന്നത്.

നവംബര്‍ 19, വെള്ളി - കാര്‍ത്തിക പൂര്‍ണിമ
സനാതന ധര്‍മ്മത്തില്‍ കാര്‍ത്തിക പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ജപം, തപസ്സ്, ദാനം തുടങ്ങിയ മതപരമായ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസം നടത്തുന്നു. ഈ ദിവസമാണ് നാരായണന് മത്സ്യാവതാരമെടുത്തത്. ഈ ദിവസം വിളക്ക് ദാനം ചെയ്യുന്നത് ആയിരക്കണക്കിന് യാഗങ്ങള്‍ക്ക് തുല്യമായ പുണ്യ ഫലം നല്കുന്നു. ഈ ദിവസമാണ് ലക്ഷ്മി ദേവിയുടെ ഭാഗമായ തുളസിയെ മഹാവിഷ്ണുവിന്റെ രൂപത്തില്‍ ശാലിഗ്രാമുമായി വിവാഹം കഴിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:വീട്ടില്‍
ഭാഗ്യം
വരുത്താന്‍
ചെയ്യേണ്ട
മാറ്റങ്ങള്‍

നവംബര്‍ 19 വെള്ളിയാഴ്ച - ഗുരുനാനാക്ക് ജയന്തി
ഈ ദിവസമാണ് സിഖുകാരുടെ ആദ്യ ഗുരുവും സിഖ് വിഭാഗത്തിന്റെ സ്ഥാപകനുമായ ഗുരു നാനാക് ദേവ് 1527-ലെ സംവത്ത്തിലെ കാര്‍ത്തിക് പൂര്‍ണിമ ദിനത്തില്‍ ജനിച്ചത്. അതിനാല്‍ ഈ ദിവസം നാനാക് ജയന്തി എന്നും അറിയപ്പെടുന്നു.