For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

|

അക്ഷയതൃതീയ പോലെയുള്ള ശുഭമുഹൂര്‍ത്തത്തോടെയാണ് ഇത്തവണ മെയ് മാസം ആരംഭിക്കുന്നത്. അക്ഷയതൃതീയയില്‍ സ്വര്‍ണവും വെള്ളിയും വാങ്ങുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം വാങ്ങുന്ന ഇനങ്ങള്‍ ഇരട്ടിയാകുമെന്നും ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഇരട്ടി ഫലങ്ങളും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയയ്ക്കൊപ്പം മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈദുല്‍ ഫിത്വറും ഈ ദിവസം ആഘോഷിക്കും. 2022 മെയ് മാസത്തില്‍ വരുന്ന മറ്റ് പ്രധാന ഉത്സവങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യം എന്താണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read: ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

2022 മെയ് 3 അക്ഷയ തൃതീയ

2022 മെയ് 3 അക്ഷയ തൃതീയ

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ ദിവസം അക്ഷയതൃതീയ ഉത്സവമായി കണക്കാക്കപ്പെടുന്നു. ഈ ദിവസത്തെ യുഗാദി എന്നും വിളിക്കുന്നു. ഗ്രന്ഥങ്ങളുടെയും പുരാണങ്ങളുടെയും അടിസ്ഥാനത്തില്‍ പരശുരാമന്‍ ജനിച്ചത് ഈ ദിവസമാണ്. വിഷ്ണുവിന്റെ അവതാരമായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ അക്ഷയതൃതീയ എന്ന് വിളിക്കുന്നത്. ഇത്തവണ മെയ് മൂന്നിനാണ് അക്ഷയതൃതീയ. അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നതിലൂടെ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നു.

3 മെയ് 2022, ഈദുല്‍ ഫിത്തര്‍

3 മെയ് 2022, ഈദുല്‍ ഫിത്തര്‍

റമദാന്‍ മാസത്തിന് അവസാനം കുറിച്ച് ആഘോഷിക്കുന്ന മുസ്ലീങ്ങളുടെ വിശുദ്ധ ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. റമദാന്‍ മാസം ഈദുല്‍ ഫിത്തറോടെ അവസാനിക്കും. റമദാന്‍ മാസം മുഴുവന്‍ മുസ്ലീങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നു. ചന്ദ്രനെ കണ്ടതിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്. ഇത്തവണത്തെ ഈദ് മിക്കവാറും മെയ് 3ന് ആയിരിക്കും.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

ശ്രീ ഗംഗാ ജയന്തി, 8 മെയ് 2022

ശ്രീ ഗംഗാ ജയന്തി, 8 മെയ് 2022

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ സപ്തമിയാണ് ഗംഗാസപ്തമിയായി ആഘോഷിക്കുന്നത്. വൈശാഖ ശുക്ല സപ്തമി നാളിലാണ് ഗംഗാദേവി പ്രത്യക്ഷപ്പെട്ടതെന്ന ഐതിഹ്യമുണ്ട്. മഹാവിഷ്ണുവിന്റെ പാദങ്ങള്‍ കഴുകിയ ശേഷം ബ്രഹ്‌മാവ് തന്റെ കമണ്ഡലുവില്‍ വെള്ളം സൂക്ഷിച്ചു. ഈ ജലത്തില്‍ നിന്നാണ് ഗംഗയുടെ ജനനം. ഈ ദിവസം ഗംഗയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും വളരെ ഫലപ്രദമാണ്.

ജാനകി ജയന്തി 10 മെയ് 2022

ജാനകി ജയന്തി 10 മെയ് 2022

വിശ്വാസമനുസരിച്ച് ഈ ദിവസമാണ് ജനക രാജാവിന്റെ പുത്രിയായി സീത അവതരിച്ചത്. അന്ന് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം ദിവസമായിരുന്നു. ഈ വര്‍ഷം ജാനകി ജയന്തി മെയ് 10നാണ്. പൂയം നക്ഷത്രത്തില്‍ ജനക മഹാരാജാവിന് ഭൂമിയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ലഭിച്ചു. അദ്ദേഹം ഈ പെണ്‍കുട്ടിക്ക് സീത എന്ന് പേരിട്ടു. ഈ ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വ്രതാനുഷ്ഠാനം സീതയെപ്പോലെ പരിശുദ്ധിയും ഭക്തിയും ഉണ്ടാകാന്‍ പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരംMost read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരം

മോഹിനി ഏകാദശി, 12 മെയ് 2022

മോഹിനി ഏകാദശി, 12 മെയ് 2022

ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ പാപങ്ങളും നശിക്കുമെന്നും സ്വര്‍ഗം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഒരിക്കല്‍ ശ്രീരാമനും ഗുരു വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം ഈ വ്രതം ആചരിച്ചിരുന്നു, ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുധിഷ്ടിര രാജാവും മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചു. ഈ വര്‍ഷം മെയ് 12നാണ് മോഹിനി ഏകാദശി വ്രതം.

നരസിംഹ ജയന്തി, 14 മെയ് 2022

നരസിംഹ ജയന്തി, 14 മെയ് 2022

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ദശിയിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. ഈ ജയന്തിക്ക് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷം മെയ് 14 നാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവില്‍ നിന്ന് ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാന്‍ മഹാവിഷ്ണു പാതി പുരുഷന്റെയും പകുതി സിംഹത്തിന്റെയും രൂപത്തില്‍ നരസിംഹമായി അവതരിച്ചത് ഈ ദിവസമാണ്. നരസിംഹ ജയന്തി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ദു:ഖങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ബുദ്ധ പൂര്‍ണിമ, 16 മെയ് 2022

ബുദ്ധ പൂര്‍ണിമ, 16 മെയ് 2022

ബുദ്ധ പൂര്‍ണിമ പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീ ബുദ്ധനെന്നും ഈ ദിവസത്തിലാണ് അദ്ദേഹം ജനിച്ചതെന്നുമാണ് വിശ്വാസം.

അപാര ഏകാദശി, 26 മെയ് 2022

അപാര ഏകാദശി, 26 മെയ് 2022

ഈ വര്‍ഷം മെയ് 26നാണ് ഈ ശുഭദിനം. ഈ ദിവസം മഹാവിഷ്ണുവിനെ പ്രത്യേകം ആരാധിക്കണമെന്ന നിയമമുണ്ട്. ഈ ദിവസം, ആരാധനയും മതപരമായ കര്‍മ്മങ്ങളും ശ്രദ്ധാപൂര്‍വ്വം ചെയ്താല്‍, വര്‍ഷം മുഴുവനും വിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

വടസാവിത്രി വ്രതം, 29 മെയ് 2022

വടസാവിത്രി വ്രതം, 29 മെയ് 2022

എല്ലാ വര്‍ഷവും വത്സാവിത്രി വ്രതം, ജ്യേഷ്ഠ കൃഷ്ണ അമാവാസിയില്‍ ആഘോഷിക്കുന്നു. ഈ വര്‍ഷം മെയ് 29 നാണ് ഈ ഉത്സവം. ഹിന്ദുമത വിശ്വാസപ്രകാരം സ്ത്രീകള്‍ നല്ല ദാമ്പത്യത്തിനായി ഈ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുകയും പ്രദക്ഷിണം ചെയ്യുകയും ചെയ്യുന്നു. പുരാണ വിശ്വാസമനുസരിച്ച്, ഈ ദിവസമാണ് സതി സാവിത്രി തന്റെ ഭര്‍ത്താവിന്റെ ജീവന്‍ യമരാജാവില്‍ നിന്ന് തിരികെനേടിയത്.

ശനി ജയന്തി മെയ് 30

ശനി ജയന്തി മെയ് 30

ഇത്തവണ മെയ് മാസത്തിലെ അവസാന ദിവസം അമാവാസിയാണ്. ഈ ദിവസം തിങ്കളാഴ്ച വരുന്നതിനാല്‍ സോമവതി അമാവാസി എന്ന് വിളിക്കപ്പെടും. ശനി ജയന്തിയും ഈ ദിവസം ആഘോഷിക്കും. ഈ ദിവസമാണ് ശനിദേവന്‍ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Festivals and Vrats in the month of May 2022 in Malayalam

May 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in May month. Take a look.
X
Desktop Bottom Promotion