For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

March 2022 Vrat And Festivals : മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

|

സനാതന ധര്‍മ്മത്തില്‍ മാര്‍ച്ച് മാസത്തെ വളരെ പവിത്രമായി കണക്കാക്കുന്നു, കാരണം മഹാശിവരാത്രി മുതല്‍ ഹോളി വരെയുള്ള പ്രധാന ആഘോഷങ്ങള്‍ ഈ മാസത്തിലാണ് കൂടുതലും ആഘോഷിക്കപ്പെടുന്നത്. ഈ മാസത്തില്‍ വിവിധ ദേവതകളെ ആരാധിക്കുകയും അവര്‍ക്കായി വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നു. ഉത്സവങ്ങള്‍ നിറഞ്ഞ മാര്‍ച്ച് മാസം ഏറ്റവും വലിയ ഉത്സവമായ മഹാശിരാത്രിയോടെ ആരംഭിക്കാന്‍ പോകുന്നു. ഈ ഉത്സവത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്തവണത്തെ മഹാശിവരാത്രി മാര്‍ച്ച് ഒന്നിന് ആഘോഷിക്കും. 2022 മാര്‍ച്ച് മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും പുണ്യദിനങ്ങളും ഏതൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരുംMost read: അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരും

മഹാശിവരാത്രി, 2022 മാര്‍ച്ച് 1

മഹാശിവരാത്രി, 2022 മാര്‍ച്ച് 1

എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നു. എന്നാല്‍ ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ശിവരാത്രി മഹാശിവരാത്രിയായി ആഘോഷിക്കുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, ഈ ദിവസമാണ് ശിവന്റെയും പാര്‍വതിയുടെയും വിവാഹം നടന്നത്. ഭക്തര്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ശിവനെ പൂജിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്യുന്നു. ഈ ദിവസം ആത്മാര്‍ത്ഥമായ മനസ്സോടെ ശിവ-പാര്‍വതിയെ ആരാധിക്കുന്നത് എല്ലാ ഐശ്വര്യ ഫലങ്ങളും നല്‍കുന്നു.

ഹോളാഷ്ടക് 10 മാര്‍ച്ച്

ഹോളാഷ്ടക് 10 മാര്‍ച്ച്

എല്ലാ വര്‍ഷവും ഹോളിക്ക് എട്ട് ദിവസം മുമ്പാണ് ഹോളാഷ്ടക് നടക്കുന്നത്. ഈ ഹോളാഷ്ടകങ്ങളില്‍ ശുഭകരമായ ഒരു പ്രവൃത്തിയും നടക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ച് 10 വ്യാഴാഴ്ച മുതലാണ് ഹോളാഷ്ടക്. ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥി മുതല്‍ ഫാല്‍ഗുന്‍ന പൂര്‍ണിമ വരെയുള്ള സമയത്തെ ഹോളാഷ്ടക് എന്ന് വിളിക്കുന്നു. അശുഭകാലമായതിനാല്‍ ഈ സമയത്ത് മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:സമ്പത്തിനും സമൃദ്ധിക്കും മാഘ പൗര്‍ണ്ണമി ആരാധന ഇങ്ങനെMost read:സമ്പത്തിനും സമൃദ്ധിക്കും മാഘ പൗര്‍ണ്ണമി ആരാധന ഇങ്ങനെ

അംലകി ഏകാദശി മാര്‍ച്ച് 14

അംലകി ഏകാദശി മാര്‍ച്ച് 14

ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയെ അമലകി ഏകാദശി അല്ലെങ്കില്‍ രംഗ്ഭാരി ഏകാദശി എന്ന് വിളിക്കുന്നു. ഇത്തവണത്തെ ഈ ശുഭദിനം മാര്‍ച്ച് 14നാണ്. ഹോളിക്ക് മുമ്പ് വരുന്ന ഏകാദശിയെ രംഗ്ഭാരി ഏകാദശി എന്നും വിളിക്കുന്നു. നെല്ലിക്കയെ ഈ ദിവസം പൂജിക്കണം, വ്രതമെടുക്കാത്തവര്‍ തീര്‍ച്ചയായും നെല്ലിക്ക കഴിക്കണം. ഇത് പലതരത്തിലുള്ള പുണ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് നയിക്കുന്നു.

ഹോളിക ദഹന്‍ 17 മാര്‍ച്ച്

ഹോളിക ദഹന്‍ 17 മാര്‍ച്ച്

ഇത്തവണ മാര്‍ച്ച് 17നാണ് ഹോളി ആഘോഷിക്കുന്നത്. മാര്‍ച്ച് 17 ന് രാത്രി ഹോളിക ദഹനും 18 ന് ഹോളിയും ആഘോഷിക്കും. ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ഈ ദിവസം ഹോളിക ദഹന്‍ ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ ഭക്തനായ പ്രഹ്ലാദനെ ഹോളിക ദഹിപ്പിക്കാന്‍ ശ്രമിച്ചു, എന്നാല്‍ അവള്‍ തന്നെ ഈ അഗ്‌നിയില്‍ വെന്തു ചാരമായി.

ശീതാഷ്ടമി 25 മാര്‍ച്ച്

ശീതാഷ്ടമി 25 മാര്‍ച്ച്

ദുര്‍ഗ്ഗയുടെ പല രൂപങ്ങളില്‍ ഒന്നാണ് ശീതളാദേവി. കാളി ദേവിയുടെ പ്രതിരൂപമാണ് അവര്‍. ശീതള മാതാവിനെ ആരാധിക്കുന്ന വീട്ടിലെ കുട്ടികള്‍ രോഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതായി പറയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ ശീതള അഷ്ടമി ബസോദ എന്ന പേരിലും ആഘോഷിക്കപ്പെടുന്നു. ശീതള ദേവിയുടെ സന്തോഷത്തിനും കൃപയ്ക്കുമായി ശീതാഷ്ടമി നാളില്‍ പരിസരം വൃത്തിയായി സൂക്ഷിക്കണം.

Most read:പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്Most read:പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്

പാപമോചന ഏകാദശി 28 മാര്‍ച്ച്

പാപമോചന ഏകാദശി 28 മാര്‍ച്ച്

ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ പാപമോചന ഏകാദശി എന്ന് വിളിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 28നാണ് ഏകാദശി. ഈ ഏകാദശിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് സര്‍വപാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം വ്രതം അനുഷ്ഠിച്ചാല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു.

മറ്റ് പുണ്യ ദിനങ്ങള്‍

മറ്റ് പുണ്യ ദിനങ്ങള്‍

04 മാര്‍ച്ച്. വെള്ളിയാഴ്ച - പരമഹംസ സ്വാമി രാമകൃഷ്ണ ജയന്തി

മാര്‍ച്ച് 06- ഞായര്‍- ശ്രീ ഗണേശ ചതുര്‍ത്ഥി വ്രതം.

മാര്‍ച്ച് 15- ചൊവ്വാഴ്ച- ഗോവിന്ദ ദ്വാദശി, ഭൗമപ്രദോഷ വ്രതം.

മാര്‍ച്ച് 19- ശനിയാഴ്ച- ചൈത്രമാസം കൃഷ്ണ പക്ഷാരംഭം

മാര്‍ച്ച് 24 - വ്യാഴാഴ്ച - ശീതള സപ്തമി വ്രതം.

മാര്‍ച്ച് 29- ചൊവ്വാഴ്ച- ഭൗമ പ്രദോഷ വ്രതം.

മാര്‍ച്ച് 30- ബുധന്‍- മാസിക് ശിവരാത്രി വ്രതം

മാര്‍ച്ച് 31 - വ്യാഴാഴ്ച - ശ്രാദ്ധ അമാവാസി

English summary

Festivals and Vrats in the month of March 2022 in Malayalam

March 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in March month. Take a look.
X
Desktop Bottom Promotion