For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

June 2022 Vrat And Festivals : ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

|

മെയ് മാസം അതിന്റെ അവസാനത്തോട് അടുക്കുകയാണ്. പുതിയ മാസമായ ജൂണിലേക്ക് കടക്കുകയാണ് നാം. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച മുതല്‍ ജൂണ്‍ മാസം ആരംഭിക്കുന്നു. ഇതോടൊപ്പം സര്‍വാര്‍ത്ത സിദ്ധി യോഗവും ഈ ദിനത്തിലുണ്ടാകും. ഈ മാസം രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഇതുകൂടാതെ, ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കാന്‍ പോകുന്നു. 2022 ജൂണ്‍ മാസത്തില്‍ വരുന്ന പ്രധാന വ്രതാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും അവയുടെ മതപരമായ പ്രാധാന്യവും എന്തെന്ന് ഇവിടെ വായിച്ചറിയാം.

Most read: വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെMost read: വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

 രംഭ തൃതീയ വ്രതം - ജൂണ്‍ 2, വ്യാഴം

രംഭ തൃതീയ വ്രതം - ജൂണ്‍ 2, വ്യാഴം

ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് രംഭതൃതീയ വ്രതം ആചരിക്കുന്നത്. ഇത്തവണ ജൂണ്‍ 2 വ്യാഴാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും കുട്ടികളുടെ പുരോഗതിക്കും വേണ്ടി ഈ വ്രതം അനുഷ്ഠിക്കുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ നല്ല വരനെ ലഭിക്കുന്നതിനായി രംഭ തൃതീയ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം അപ്‌സരസായ രംഭയെ ആരാധിക്കുന്നു.

ഗംഗാ ദസറ - ജൂണ്‍ 9, വ്യാഴം

ഗംഗാ ദസറ - ജൂണ്‍ 9, വ്യാഴം

ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷത്തിലെ പത്താം ദിവസമാണ് ഗംഗാ ദസറ ആഘോഷം. ഇത്തവണ ജൂണ്‍ 9 വ്യാഴാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു, കാരണം ഈ ദിവസത്തിലാണ് ഗംഗാദേവി മനുഷ്യരെ രക്ഷിക്കാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നത്. അന്നുമുതല്‍ ഗംഗയെ ആരാധിക്കുന്ന പാരമ്പര്യം ആരംഭിച്ചു. ഈ ശുഭദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് പാപങ്ങളെ നശിപ്പിക്കുകയും മോക്ഷം നല്‍കുകയും ചെയ്യുമെന്നാണ് വിശ്വാസം.

Most read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവുംMost read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവും

നിര്‍ജ്ജല ഏകാദശി - ജൂണ്‍ 11, ശനി

നിര്‍ജ്ജല ഏകാദശി - ജൂണ്‍ 11, ശനി

ജ്യേഷ്ഠ മാസത്തിലെ ഏകാദശി ദിവസമാണ് നിര്‍ജ്ജല ഏകാദശി വ്രതം ആചരിക്കുന്നത്. നിര്‍ജ്ജല ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ വ്രതാനുഷ്ഠാനത്തില്‍ വെള്ളം കുടിക്കരുത്, അതിനാലാണ് ഇതിനെ നിര്‍ജ്ജല ഏകാദശി എന്ന് വിളിക്കുന്നത്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ വരുന്ന 24 ഏകാദശികള്‍ വ്രതം അനുഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിര്‍ജ്ജല ഏകാദശി വ്രതം ഒന്നുമാത്രം അനുഷ്ഠിച്ചാല്‍ എല്ലാ ഏകാദശികളിലെയും പുണ്യ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.

കബീര്‍ദാസ് ജയന്തി - ജൂണ്‍ 14, വ്യാഴം

കബീര്‍ദാസ് ജയന്തി - ജൂണ്‍ 14, വ്യാഴം

എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളിലാണ് കബീര്‍ ദാസ് ജയന്തി ആഘോഷം. ഇത്തവണ അദ്ദേഹത്തിന്റെ ജന്മദിനം ജൂണ്‍ 14നാണ് വരുന്നത്. 1440-ല്‍ വാരാണസിയിലാണ് കബീര്‍ ജനിച്ചത്. അക്കാലത്ത് എങ്ങും കാപട്യം മാത്രമായിരുന്നു. കബീര്‍ ആ കാപട്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ജനങ്ങളില്‍ ഭക്തി വളര്‍ത്തുകയും ചെയ്തു. കാപട്യത്തെയും അന്ധവിശ്വാസത്തെയും എതിര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ജനങ്ങളില്‍ ഐക്യം വളര്‍ത്താനായി നീക്കിവച്ചു.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

പൂര്‍ണിമ പ്രകാരമുള്ള വട സാവിത്രി വ്രതം - ജൂണ്‍ 14, വ്യാഴം

പൂര്‍ണിമ പ്രകാരമുള്ള വട സാവിത്രി വ്രതം - ജൂണ്‍ 14, വ്യാഴം

വട സാവിത്രി വ്രതം ജ്യേഷ്ഠ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലും ആചരിക്കപ്പെടുന്നു. എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ ഈ വ്രതം അമാവാസി ദിനത്തിലും ആചരിക്കാറുണ്ട്. ഈ ദിവസം ആല്‍മരത്തെ ആരാധിക്കുന്നു, വിവാഹിതരായ സ്ത്രീകള്‍ 16 അലങ്കാരങ്ങളോടെ വടവൃക്ഷമായ ആല്‍മരത്തെ ആരാധിക്കുന്നു.

യോഗിനി ഏകാദശി - ജൂണ്‍ 24, വെള്ളി

യോഗിനി ഏകാദശി - ജൂണ്‍ 24, വെള്ളി

യോഗിനി ഏകാദശി അല്ലെങ്കില്‍ ശയനി ഏകാദശി വ്രതം ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ദിവസത്തില്‍ ആചരിക്കുന്നു. ഈ വ്രതം പാപങ്ങളില്‍ നിന്ന് മുക്തി നേടി സന്തോഷം നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ഈ വ്രതം ഈ ഭൂമിയി സന്തോഷവും പരലോകത്തില്‍ മോക്ഷവും നല്‍കുമെന്ന് കരുതപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോള്‍ 88,000 ബ്രാഹ്‌മണര്‍ക്ക് ആഹാരം നല്‍കുന്നതിന് തുല്യമായ ഫലം ലഭിക്കുമെന്ന് പറയുന്നു.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

പ്രതിമാസ ശിവരാത്രി - ജൂണ്‍ 27, തിങ്കള്‍

പ്രതിമാസ ശിവരാത്രി - ജൂണ്‍ 27, തിങ്കള്‍

എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിയതിയിലാണ് പ്രതിമാസ ശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഈ വ്രതം മഹാശിവരാത്രി പോലെ ഫലദായകമായി കണക്കാക്കപ്പെടുന്നു. എല്ലാ മാസവും വരുന്നതിനാല്‍ ഇതിനെ പ്രതിമാസ ശിവരാത്രി എന്ന് വിളിക്കുന്നു. ശിവനെ ആരാധിച്ച് ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ, എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും ഭക്തര്‍ക്ക് സുഖവും മോക്ഷവും ലഭിക്കുകയും ചെയ്യുന്നു.

English summary

Festivals and Vrats in the month of June 2022 in Malayalam

June 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in June month. Take a look.
X
Desktop Bottom Promotion