Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
June 2022 Vrat And Festivals : ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും
മെയ് മാസം അതിന്റെ അവസാനത്തോട് അടുക്കുകയാണ്. പുതിയ മാസമായ ജൂണിലേക്ക് കടക്കുകയാണ് നാം. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച മുതല്‍ ജൂണ്‍ മാസം ആരംഭിക്കുന്നു. ഇതോടൊപ്പം സര്‍വാര്‍ത്ത സിദ്ധി യോഗവും ഈ ദിനത്തിലുണ്ടാകും. ഈ മാസം രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഇതുകൂടാതെ, ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കാന്‍ പോകുന്നു. 2022 ജൂണ്‍ മാസത്തില്‍ വരുന്ന പ്രധാന വ്രതാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും അവയുടെ മതപരമായ പ്രാധാന്യവും എന്തെന്ന് ഇവിടെ വായിച്ചറിയാം.

രംഭ തൃതീയ വ്രതം - ജൂണ്‍ 2, വ്യാഴം
ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് രംഭതൃതീയ വ്രതം ആചരിക്കുന്നത്. ഇത്തവണ ജൂണ്‍ 2 വ്യാഴാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും കുട്ടികളുടെ പുരോഗതിക്കും വേണ്ടി ഈ വ്രതം അനുഷ്ഠിക്കുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ നല്ല വരനെ ലഭിക്കുന്നതിനായി രംഭ തൃതീയ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം അപ്സരസായ രംഭയെ ആരാധിക്കുന്നു.

ഗംഗാ ദസറ - ജൂണ്‍ 9, വ്യാഴം
ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷത്തിലെ പത്താം ദിവസമാണ് ഗംഗാ ദസറ ആഘോഷം. ഇത്തവണ ജൂണ്‍ 9 വ്യാഴാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു, കാരണം ഈ ദിവസത്തിലാണ് ഗംഗാദേവി മനുഷ്യരെ രക്ഷിക്കാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നത്. അന്നുമുതല്‍ ഗംഗയെ ആരാധിക്കുന്ന പാരമ്പര്യം ആരംഭിച്ചു. ഈ ശുഭദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് പാപങ്ങളെ നശിപ്പിക്കുകയും മോക്ഷം നല്‍കുകയും ചെയ്യുമെന്നാണ് വിശ്വാസം.

നിര്‍ജ്ജല ഏകാദശി - ജൂണ്‍ 11, ശനി
ജ്യേഷ്ഠ മാസത്തിലെ ഏകാദശി ദിവസമാണ് നിര്‍ജ്ജല ഏകാദശി വ്രതം ആചരിക്കുന്നത്. നിര്‍ജ്ജല ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ വ്രതാനുഷ്ഠാനത്തില്‍ വെള്ളം കുടിക്കരുത്, അതിനാലാണ് ഇതിനെ നിര്‍ജ്ജല ഏകാദശി എന്ന് വിളിക്കുന്നത്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ വരുന്ന 24 ഏകാദശികള്‍ വ്രതം അനുഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിര്‍ജ്ജല ഏകാദശി വ്രതം ഒന്നുമാത്രം അനുഷ്ഠിച്ചാല്‍ എല്ലാ ഏകാദശികളിലെയും പുണ്യ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.

കബീര്‍ദാസ് ജയന്തി - ജൂണ്‍ 14, വ്യാഴം
എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളിലാണ് കബീര്‍ ദാസ് ജയന്തി ആഘോഷം. ഇത്തവണ അദ്ദേഹത്തിന്റെ ജന്മദിനം ജൂണ്‍ 14നാണ് വരുന്നത്. 1440-ല്‍ വാരാണസിയിലാണ് കബീര്‍ ജനിച്ചത്. അക്കാലത്ത് എങ്ങും കാപട്യം മാത്രമായിരുന്നു. കബീര്‍ ആ കാപട്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ജനങ്ങളില്‍ ഭക്തി വളര്‍ത്തുകയും ചെയ്തു. കാപട്യത്തെയും അന്ധവിശ്വാസത്തെയും എതിര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ജനങ്ങളില്‍ ഐക്യം വളര്‍ത്താനായി നീക്കിവച്ചു.

പൂര്‍ണിമ പ്രകാരമുള്ള വട സാവിത്രി വ്രതം - ജൂണ്‍ 14, വ്യാഴം
വട സാവിത്രി വ്രതം ജ്യേഷ്ഠ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലും ആചരിക്കപ്പെടുന്നു. എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ ഈ വ്രതം അമാവാസി ദിനത്തിലും ആചരിക്കാറുണ്ട്. ഈ ദിവസം ആല്‍മരത്തെ ആരാധിക്കുന്നു, വിവാഹിതരായ സ്ത്രീകള്‍ 16 അലങ്കാരങ്ങളോടെ വടവൃക്ഷമായ ആല്‍മരത്തെ ആരാധിക്കുന്നു.

യോഗിനി ഏകാദശി - ജൂണ്‍ 24, വെള്ളി
യോഗിനി ഏകാദശി അല്ലെങ്കില്‍ ശയനി ഏകാദശി വ്രതം ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ദിവസത്തില്‍ ആചരിക്കുന്നു. ഈ വ്രതം പാപങ്ങളില്‍ നിന്ന് മുക്തി നേടി സന്തോഷം നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ഈ വ്രതം ഈ ഭൂമിയി സന്തോഷവും പരലോകത്തില്‍ മോക്ഷവും നല്‍കുമെന്ന് കരുതപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോള്‍ 88,000 ബ്രാഹ്മണര്‍ക്ക് ആഹാരം നല്‍കുന്നതിന് തുല്യമായ ഫലം ലഭിക്കുമെന്ന് പറയുന്നു.

പ്രതിമാസ ശിവരാത്രി - ജൂണ്‍ 27, തിങ്കള്‍
എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിയതിയിലാണ് പ്രതിമാസ ശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഈ വ്രതം മഹാശിവരാത്രി പോലെ ഫലദായകമായി കണക്കാക്കപ്പെടുന്നു. എല്ലാ മാസവും വരുന്നതിനാല്‍ ഇതിനെ പ്രതിമാസ ശിവരാത്രി എന്ന് വിളിക്കുന്നു. ശിവനെ ആരാധിച്ച് ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ, എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും ഭക്തര്‍ക്ക് സുഖവും മോക്ഷവും ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications