Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
ഹിന്ദു കലണ്ടര്‍ അനുസരിച്ച് 2023 വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍, ജനുവരിയില്‍ നിരവധി പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കും. ജനുവരി മാസം തുടങ്ങുന്നത് പൗഷ മാസത്തിലാണ്, അത് മാഘ മാസത്തില്‍ അവസാനിക്കും. ഈ സമയത്ത് ലോഹ്രി, മകര സംക്രാന്തി, പ്രതിമാസ ശിവരാത്രി, വസന്ത പഞ്ചമി തുടങ്ങി നിരവധി വ്രതങ്ങളും ഉത്സവങ്ങളും വരുന്നുണ്ട്. 2023 ജനുവരി മാസത്തിലെ എല്ലാ പ്രധാന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ലിസ്റ്റ് ഇതാ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന ഹിന്ദു കലണ്ടറുകളെയും പഞ്ചാംഗത്തെയും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കിയിരിക്കുന്നത്.

ജനുവരി 2, തിങ്കള്‍ - പുത്രദ ഏകാദശി
പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയിലാണ് പൗഷ പുത്രദ ഏകാദശി. സന്താനലബ്ധിക്കും സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും വേണ്ടി ഭക്തര്‍ ഈ ദിനത്തില്‍ സുദര്‍ശന ചക്രധാരിയായ മഹാവിഷ്ണുവിനെ ആരാധിക്കുന്നു.

ജനുവരി 4, ബുധന്‍ - ശുക്ലപക്ഷ പ്രദോഷ വ്രതം
പൗഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ത്രയോദശിയില്‍ പ്രദോഷവ്രതം ആചരിക്കും. പ്രദോഷ വ്രതം ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ്. ഒരു മാസത്തില്‍ പ്രദോഷവ്രതം രണ്ടുതവണ വരുന്നുണ്ട്.

ജനുവരി 6, വെള്ളി - പൂര്‍ണിമ വ്രതം
ഹിന്ദു മതത്തില്‍ പൂര്‍ണിമ ദിവസം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ചന്ദ്രദേവനെ ആരാധിക്കുകയും അര്‍ഘ്യം അര്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ പൗര്‍ണ്ണമി നാളിലും കുളിച്ച് ശുദ്ധിയായി ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഏറെ ഫലദായകമായി കണക്കാക്കുന്നു.

ജനുവരി 10, ചൊവ്വാഴ്ച - സങ്കഷ്ടി ചതുര്‍ത്ഥി
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതും ഗണപതിയെ ആരാധിക്കുന്നതും ഭക്തരുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്കുന്നു. ഈ ദിവസം ഭക്തര്‍ വ്രതമെടുത്ത് ആരാധനയ്ക്ക് ശേഷം ചന്ദ്രോദയത്തിനു ശേഷം വ്രതം മുറിക്കുന്നു.

ജനുവരി 14, ശനിയാഴ്ച - ലോഹ്രി
പൗഷമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ലോഹ്രി ഉത്സവം ആഘോഷിക്കുന്നത്. പഞ്ചാബി സമൂഹത്തിന്റെ പ്രധാന ആഘോഷമാണിത്. വിളവെടുപ്പ് കാലത്തിന്റെ വേളയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

ജനുവരി 15, ഞായര്‍ - മകരസംക്രാന്തി, പൊങ്കല്‍, ഉത്തരായനം
മകരം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മകര സംക്രാന്തിയായി ആഘോഷിക്കുന്നു. ഈ ദിവസം സൂര്യന് മകരം രാശിയില്‍ സംക്രമിക്കുന്നു. ഈ ദിവസം കിച്ചടി തയ്യാറാക്കുകയും എള്ള്, ശര്‍ക്കര എന്നിവ കഴിക്കുകയും ചെയ്യുന്ന ആചാരവും ഭക്തര്‍ക്കിടയിലുണ്ട്. ഇതോടൊപ്പം ഈ ദിവസം തമിഴ്നാട്ടിലെ ജനങ്ങള്‍ പൊങ്കലും ആഘോഷിക്കുന്നു.

ജനുവരി 18, ബുധന്‍ - ഷട്തില ഏകാദശി
ഷട്തില ഏകാദശി നാളില്‍ ഭക്തര്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നു. ഈ ദിവസം എള്ള് കൊണ്ട് പൂജിക്കുന്നതും എള്ള് ദാനം ചെയ്യുന്നതും വളരെ പ്രധാനമായി കണക്കാക്കുന്നു.

ജനുവരി 19, വ്യാഴം - കൃഷ്ണപക്ഷ പ്രദോഷ വ്രതം
2023 വര്‍ഷത്തില്‍ മാഘ മാസത്തിലെ പ്രദോഷ വ്രതം വരുന്നത് ജനുവരി 19 വ്യാഴാഴ്ചയാണ്. ഈ ദിവസം ഭക്തര്‍ വ്രതമെടുക്കുകയും ഭോലേനാഥിനെ ആരാധിക്കുകയും ചെയ്യുന്നു.

ജനുവരി 20, വെള്ളി - പ്രതിമാസ ശിവരാത്രി
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസത്തെയും കൃഷ്ണപക്ഷത്തിലെ ചതുര്ദശി തീയതിയിലാണ് പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നത്. ശിവന്റെ അനുഗ്രഹം ലഭിക്കാന്‍ ഈ ദിവസം ഉത്തമമാണ്. ഭക്തര്‍ ഈ ദിവസം പരമേശ്വരനെ യഥാവിധി പൂജിക്കുന്നു.

ജനുവരി 21, ശനിയാഴ്ച - മൗനി അമാവാസി, മാഘ അമാവാസി
ഹിന്ദു കലണ്ടര്‍ അനുസരിച്ച് മാഘ മാസത്തിലെ അമാവാസിയെ മാഘ അമാവാസി അല്ലെങ്കില്‍ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഈ ദിവസം മൗന വ്രതം ആചരിക്കുന്നതും പുണ്യനദിയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും വളരെ പ്രധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.

ജനുവരി 26, വ്യാഴം - വസന്തപഞ്ചമി
മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഇത് വസന്തത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുന്നു. ഈ ദിവസം വിദ്യയുടെ ദേവതയായ സരസ്വതിയെ ഭക്തര്‍ ആരാധിക്കുന്നു.



Click it and Unblock the Notifications