Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളും പുണ്യദിനങ്ങളും
2022 ജനുവരിയില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട വരാനിരിക്കുന്ന പ്രധാനപ്പെട്ട ഉത്സവങ്ങളുടെയും ഉപവാസത്തിന്റെയും തീയതികള്‍ ഇതാ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന ഹിന്ദു കലണ്ടറുകളെയും പഞ്ചാംഗത്തെയും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഉത്സവങ്ങളും വ്രതങ്ങളും അനുഷ്ഠാന ദിനങ്ങളും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അടിസ്ഥാനമാക്കിയുള്ളതാണ്. 2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളുടെയും പുണ്യദിനങ്ങളുടെയും തീയതികള്‍ ഇതാ.

വ്രത ദിനങ്ങളും പുണ്യദിനങ്ങളും
ജനുവരി 1 - ശിവ ചതുര്ദശി വ്രതം - പ്രതിമാസ ശിവരാത്രി ഉപവാസം
ജനുവരി 2 - അമാവാസി - ബകുല അമാവാസി
ജനുവരി 2 - തമിഴ്നാട്ടില്‍ ഹനുമാന് ജയന്തി - മാര്‍ഗഴി മൂലം
ജനുവരി 8 - പ്രതിമാസ മുരുക ഷഷ്ഠി വ്രതം
ജനുവരി 9 - ഭാനു സപ്തമി
ജനുവരി 10 - പ്രതിമാസ ദുര്‍ഗ്ഗാ അഷ്ടമി വ്രതം - ബനദ അഷ്ടമി - ശാകംബരി നവരാത്രി ആരംഭം

വ്രത ദിനങ്ങളും പുണ്യദിനങ്ങളും
ജനുവരി 12 - ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സ്വാമി വിവേകാനന്ദന്റെ ജന്മദിനം
ജനുവരി 12 - സാംബ ദശമി
ജനുവരി 13 - ഏകാദശി ഉപവാസം - പുത്രാദ ഏകാദശി
ജനുവരി 13 - ദക്ഷിണേന്ത്യയിലെ വിഷ്ണു ക്ഷേത്രങ്ങളിലെ വൈകുണ്ഠ ഏകാദശി - കേരളത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി
ജനുവരി 13 - ലോഹ്രി - ഭോഗി പൊങ്കല്‍ - ധനുര്‍മാസം അവസാനിക്കുന്നു

വ്രത ദിനങ്ങളും പുണ്യദിനങ്ങളും
ജനുവരി 14 - മകര സംക്രാന്തി - പൊങ്കല്‍ - ഉത്തരായനം - കേരളത്തില്‍ മകര വിളക്ക് - കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ സംക്രാന്തി
ജനുവരി 14 - കൂര്‍മ്മ ദ്വാദശി
ജനുവരി 14 - തമിഴ് കലണ്ടറില്‍ തായ് മാസം ആരംഭിക്കുന്നു.
ജനുവരി 15 - പ്രദോഷ വ്രതം
ജനുവരി 15 - കേരളത്തില്‍ മകരം മാസം ആരംഭിക്കുന്നു

വ്രത ദിനങ്ങളും പുണ്യദിനങ്ങളും
ജനുവരി 15 - ബംഗാളി കലണ്ടറില്‍ മാഗ് മാസം ആരംഭിക്കുന്നു.
ജനുവരി 15 - ഖിച്ഡി പര്‍വ്
ജനുവരി 15 -മാഗ് ബിഹു
ജനുവരി 16 - മാട്ടു പൊങ്കല്‍ - തെലുങ്ക് സംസ്കാരത്തില്‍ കനുമ
ജനുവരി 17 - കാണും പൊങ്കല്‍ - മുക്കനുമ
ജനുവരി 17 - പൂര്‍ണിമ - ശാകംബരി പൂര്‍ണിമ - ശാകംബരി നവരാത്രി അവസാനം

വ്രത ദിനങ്ങളും പുണ്യദിനങ്ങളും
ജനുവരി 18 - ഉത്തരേന്ത്യയില്‍ മാഗ് മാസം ആരംഭിക്കുന്നു
ജനുവരി 21 - സൗഭാഗ്യ സുന്ദരി തീജ് വ്രതം
ജനുവരി 21 - സങ്കഷ്ടി ചതുര്‍ത്ഥി വ്രതം
ജനുവരി 25 - കാലാഷ്ടമി
ജനുവരി 25 - തിഥി പ്രകാരം സ്വാമി വിവേകാനന്ദ ജയന്തി

വ്രത ദിനങ്ങളും പുണ്യദിനങ്ങളും
ജനുവരി 28 - ഷട്ടില ഏകാദശി
ജനുവരി 29 - ദ്വാദശി വരെ
ജനുവരി 29 - പ്രദോഷ വ്രതം
ജനുവരി 30 - ശിവ ചതുര്ദശി - പ്രതിമാസ ശിവരാത്രി ഉപവാസം
ജനുവരി 30 - രതന്തി കാളി പൂജ



Click it and Unblock the Notifications
