For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

February Vrat-Festival 2022: ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

|

എല്ലാ മാസവും ഹിന്ദുമതത്തില്‍ നിരവധി വ്രതങ്ങളും ഉത്സവങ്ങളും ഉണ്ട്. എല്ലാ മാസത്തെയും തീയതി അനുസരിച്ച് പ്രതിമാസ വ്രതങ്ങളും വരുന്നു. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ രണ്ടാമത്തെ മാസമാണ് ഫെബ്രുവരി. എന്നാല്‍ ഹിന്ദു കലണ്ടര്‍ പ്രകാരം ഫെബ്രുവരി വര്‍ഷത്തിലെ പതിനൊന്നാം മാസമാണ്. ഫെബ്രുവരി 16 ന്, മാഘമാസം അവസാനിക്കുകയും ഫെബ്രുവരി 17 മുതല്‍ ഫാല്‍ഗുന മാസം ആരംഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ മാഘമാസത്തിന്റെ പകുതിയും ഫാല്‍ഗുന മാസത്തിന്റെ പകുതിയും ഫെബ്രുവരിയിലാണ്. ഈ രണ്ട് മാസങ്ങളും വ്രതങ്ങളും ഉത്സവങ്ങളും നിറഞ്ഞതാണ്. ഫെബ്രുവരി മാസത്തില്‍ വരുന്ന വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ചൊവ്വാദോഷമകലും മറ്റ് ഗ്രഹങ്ങള്‍ ശക്തമാകും; ശംഖ് ഉപയോഗിച്ച് ഇത് ചെയ്യൂMost read: ചൊവ്വാദോഷമകലും മറ്റ് ഗ്രഹങ്ങള്‍ ശക്തമാകും; ശംഖ് ഉപയോഗിച്ച് ഇത് ചെയ്യൂ

ഫെബ്രുവരി മാസത്തിലെ പുണ്യദിനങ്ങള്‍

ഫെബ്രുവരി മാസത്തിലെ പുണ്യദിനങ്ങള്‍

മാഘ ഗുപ്ത നവരാത്രി - ഫെബ്രുവരി 2 ബുധനാഴ്ച

ചതുര്‍ത്ഥി വ്രതം - ഫെബ്രുവരി 4 വെള്ളിയാഴ്ച

വസന്ത പഞ്ചമി - ഫെബ്രുവരി 5 ശനിയാഴ്ച

രഥ സപ്തമി, അചല സപ്തമി - തിങ്കള്‍, ഫെബ്രുവരി 7

ദുര്‍ഗ്ഗാഷ്ടമി വ്രതം, ഭീഷ്മ അഷ്ടമി - ഫെബ്രുവരി 8 ചൊവ്വാഴ്ച

മഹാനന്ദ നവമി - ഫെബ്രുവരി 9 ബുധനാഴ്ച

രോഹിണി വ്രതം - ഫെബ്രുവരി 10 വ്യാഴാഴ്ച

ഫെബ്രുവരി മാസത്തിലെ പുണ്യദിനങ്ങള്‍

ഫെബ്രുവരി മാസത്തിലെ പുണ്യദിനങ്ങള്‍

ജയ ഏകാദശി - ഫെബ്രുവരി 12 ശനിയാഴ്ച

വിശ്വകര്‍മ ജയന്തി, പ്രദോഷ വ്രതം - ഫെബ്രുവരി 14 തിങ്കള്‍

മാഘ പൂര്‍ണിമ, ഗുരു രവിദാസ് ജയന്തി - ഫെബ്രുവരി 16 ബുധനാഴ്ച

സങ്കഷ്ടി ചതുര്‍ത്ഥി - ഫെബ്രുവരി 20 ഞായറാഴ്ച

ബുദ്ധ അഷ്ടമി വ്രതം, കാലാഷ്ടമി - ഫെബ്രുവരി 23 ബുധനാഴ്ച

ശ്രീ രാംദാസ് നവമി - ഫെബ്രുവരി 25 വെള്ളിയാഴ്ച

സ്വാമി ദയാനന്ദ സരസ്വതി ജയന്തി - ഫെബ്രുവരി 26 ശനിയാഴ്ച

വിജയ ഏകാദശി - ഫെബ്രുവരി 27 ഞായറാഴ്ച

സോമ പ്രദോഷ വ്രതം - ഫെബ്രുവരി 28 തിങ്കള്‍

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ഈ ഉത്സവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം

ഈ ഉത്സവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം

ഗുപ്ത നവരാത്രി

ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന നവരാത്രി വര്‍ഷത്തില്‍ 4 തവണ വരുന്നു. രണ്ട് ഗുപ്ത നവരാത്രിയും ശരദ് നവരാത്രിയും ചൗത്ര നവരാത്രിയും. വര്‍ഷം മുഴുവന്‍ വരുന്ന ഈ നാല് നവരാത്രികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഫെബ്രുവരി മാസത്തിലെ ആദ്യ വ്രതം ഗുപ്ത നവരാത്രിക്കായി ആഘോഷിക്കും. ഇതില്‍ ദുര്‍ഗ്ഗയെ ആചാരങ്ങളോടെയാണ് ആരാധിക്കുന്നത്.

വസന്തപഞ്ചമി

വസന്തപഞ്ചമി

സരസ്വതി ദേവിയുമായി ബന്ധപ്പെട്ടതാണ് വസന്തപഞ്ചമി ദിനം. ഈ ദിവസം സരസ്വതി ദേവിക്ക് പ്രത്യേക പൂജകള്‍ അര്‍പ്പിക്കുന്നു. ഇത്തവണ ഫെബ്രുവരി അഞ്ചിനാണ് വസന്തപഞ്ചമി ആഘോഷം.

അചല സപ്തമി

അചല സപ്തമി

മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ സപ്തമിയെ അചല സപ്തമി എന്നും രഥ സപ്തമി എന്നും വിളിക്കുന്നു. ഈ ദിവസം നദികളില്‍ കുളിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്താല്‍ ഒരു വ്യക്തിക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും ഐശ്വര്യവും ലഭിക്കും.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

മാഘ പൂര്‍ണിമ

മാഘ പൂര്‍ണിമ

ഹിന്ദുമതത്തില്‍ പൗര്‍ണമിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാഘപൂര്‍ണിമ നാളില്‍ മഹാവിഷ്ണു ഗംഗാനദിയില്‍ കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്നു. പുണ്യനദികളുടെ ഘാട്ടില്‍ ഈ ദിവസം ഉത്സവാന്തരീക്ഷമാണ്. ഫെബ്രുവരി 16നാണ് മാഘ പൂര്‍ണിമ.

ഏകാദശി

ഏകാദശി

എല്ലാ മാസവും രണ്ട് ഏകാദശികളുണ്ട്. ഏകാദശി ദിനം മഹാവിഷ്ണുവിനുള്ളതാണ്. ഏകാദശി വ്രതം എല്ലാ വ്രതങ്ങളിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ജയ ഏകാദശിയും വിജയ ഏകാദശിയും ഫെബ്രുവരി മാസത്തിലാണ്.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

പ്രദോഷം

പ്രദോഷം

എല്ലാ മാസവും ഇരുവശത്തുമുള്ള ത്രയോദശി തിഥിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു. ഈ വ്രതം പരമശിവനായി സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം ആരാധനയും വ്രതവും കൊണ്ട് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു.

English summary

Festivals and Vrats in the month of February 2022 in Malayalam

February 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in February month. Take a look.
X
Desktop Bottom Promotion