For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

August 2022 Vrat And Festivals : ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും

|

ഇന്ത്യയില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. എല്ലാ മാസവും നിരവധി പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ആചരിക്കുന്നു. ജൂലൈ മാസത്തിന് ശേഷം ഇപ്പോള്‍ ഓഗസ്റ്റ് മാസം വരാന്‍ പോകുന്നു. ഈ മാസം ആദ്യം നാഗപഞ്ചമി വ്രതം ആചരിക്കും. നാഗപഞ്ചമി വ്രതം ഓഗസ്റ്റ് 2 ചൊവ്വാഴ്ചയാണ്. അതിനുശേഷം നിരവധി മറ്റ് ആഘോഷങ്ങളും മാസമുടനീളം വരുന്നുണ്ട്. ഓഗസ്റ്റ് മാസത്തിലെ പ്രധാന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും പൂര്‍ണ്ണമായ ലിസ്റ്റ് ഇതാ.

Most read: ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂMost read: ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ

2022 ഓഗസ്റ്റ് മാസത്തിലെ ആഘോഷദിനങ്ങള്‍

2022 ഓഗസ്റ്റ് മാസത്തിലെ ആഘോഷദിനങ്ങള്‍

ഓഗസ്റ്റ് 2 (ചൊവ്വ) - നാഗപഞ്ചമി

ഓഗസ്റ്റ് 5 (വെള്ളി) - ദുര്‍ഗ്ഗാഷ്ടമി വ്രതം

ഓഗസ്റ്റ് 8 (തിങ്കള്‍) - ശ്രാവണ പുത്രദ ഏകാദശി

ഓഗസ്റ്റ് 9 (ചൊവ്വ) - പ്രദോഷ വ്രതം

ഓഗസ്റ്റ് 11 (വ്യാഴം) - രക്ഷാബന്ധന്‍

ഓഗസ്റ്റ് 12 (വെള്ളി) - ശ്രാവണ മാസ പൂര്‍ണിമ വ്രതം

ഓഗസ്റ്റ് 15 (തിങ്കള്‍) - സങ്കഷ്ടി ചതുര്‍ത്ഥി

ഓഗസ്റ്റ് 19 (വെള്ളി) - കൃഷ്ണജന്മാഷ്ടമി

ഓഗസ്റ്റ് 23 (ചൊവ്വ) - അജ ഏകാദശി

ഓഗസ്റ്റ് 24 (ബുധന്‍) - പ്രദോഷ വ്രതം (കൃഷ്ണപക്ഷം)

ഓഗസ്റ്റ് 25 (വ്യാഴം) - പ്രതിമാസ ശിവരാത്രി

ഓഗസ്റ്റ് 27 (ശനി) - ഭദ്രപാദ അമാവാസി

ഓഗസ്റ്റ് 31 (ബുധന്‍) - ഗണേശ ചതുര്‍ത്ഥി വ്രതം

നാഗപഞ്ചമി

നാഗപഞ്ചമി

നാഗ ദേവതയ്ക്കും നാഗദൈവത്തിനും ശിവനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഉത്സവമാണ് നാഗപഞ്ചമി. ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി ദിവസത്തിലാണ് ആളുകള്‍ ഈ ഉത്സവം ആചരിക്കുന്നത്. ഈ വര്‍ഷത്തെ ഉത്സവം 2022 ഓഗസ്റ്റ് 2ന് ആചരിക്കും. ഈ ദിവസം ഹിന്ദുമത വിശ്വാസികള്‍ പാമ്പുകളെ ആരാധിക്കുകയും അവയ്ക്ക് പാല്‍ നല്‍കുകയും ചെയ്യുന്നു.

Most read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധംMost read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം

ശ്രാവണ പുത്രദ ഏകാദശി

ശ്രാവണ പുത്രദ ഏകാദശി

ഹിന്ദു കലണ്ടറിലെ ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ഏകാദശി ദിവസം ശ്രാവണ പുത്രദ ഏകാദശി ആയി ആഘോഷിക്കപ്പെടുന്നു. പവിത്ര ഏകാദശി എന്നും പവിത്രോപണ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 8 തിങ്കളാഴ്ചയാണ് ഈ വ്രതം വരുന്നത്. എല്ലാ ഏകാദശികളെയും പോലെ, ശ്രാവണ പുത്രാദ ഏകാദശിയും മഹാവിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്നതാണ്. ഒരു മകനെ ലഭിക്കാന്‍ വേണ്ടി ഈ ഏകാദശി വ്രതം ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ആചരിക്കുന്നു.

പ്രദോഷ വ്രതം

പ്രദോഷ വ്രതം

ശിവനെ ആരാധിക്കുന്ന പ്രധാന ഉത്സവങ്ങളിലൊന്നായി അറിയപ്പെടുന്നതാണ് പ്രദോഷ വ്രതം. ഇത് മാസത്തില്‍ രണ്ടുതവണ ആചരിക്കുന്നു. ഓഗസ്റ്റിലെ ആദ്യത്തെ പ്രദോഷ വ്രതം 2022 ഓഗസ്റ്റ് 9 ചൊവ്വാഴ്ച ആചരിക്കും. ഈ ദിവസം ശിവഭക്തര്‍ ഉപവാസം അനുഷ്ഠിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. ഈ ദിവസം ശിവനെ ആരാധിക്കുന്നത് കുടുംബത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

രക്ഷാബന്ധന്‍

രക്ഷാബന്ധന്‍

ലോകമെമ്പാടും ആചരിക്കുന്ന മറ്റൊരു ഹിന്ദു ആഘോഷമാണിത്. സഹോദരങ്ങളും സഹോദരിമാരും പങ്കിടുന്ന മനോഹരമായ ബന്ധത്തെ ഈ ഉത്സവം അടയാളപ്പെടുത്തുന്നു. ഈ ദിവസം സഹോദരിമാര്‍ തങ്ങളുടെ സഹോദരന്മാരുടെ കൈത്തണ്ടയില്‍ രാഖി കെട്ടി അവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നു. സഹോദരന്മാര്‍ അവരുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് സത്യം ചെയ്യുന്നു.

കൃഷ്ണജന്മാഷ്ടമി

കൃഷ്ണജന്മാഷ്ടമി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. കഠിനമായ വ്രതാനുഷ്ഠാനം അനുഷ്ഠിച്ചും കൃഷ്ണഭക്തിഗാനങ്ങള്‍ ആലപിച്ചും ആളുകള്‍ ഈ ഉത്സവം ആചരിക്കുന്നു. ഈ ദിവസം, മിക്കയിടങ്ങളിലും ശ്രീകൃഷ്ണവേഷം കെട്ടിയ കുട്ടികളുമായി ഘോഷയാത്രകളും നടക്കുന്നു. ഓഗസ്റ്റ് 19 വെള്ളിയാഴ്ചയാണ് ഈ വര്‍ഷം ജന്‍മാഷ്ടമി വരുന്നത്.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

അജ ഏകാദശി

അജ ഏകാദശി

ഭദ്രപാദത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ അജ ഏകാദശി എന്നു വിളിക്കുന്നു. അജ എന്ന വാക്കിന്റെ അര്‍ത്ഥം ജനിക്കാത്തത് എന്നാണ്. മതവിശ്വാസമനുസരിച്ച്, ഈ ദിവസം വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുവിന്റെ ശ്രീഹരി രൂപത്തെ ആരാധിക്കുന്നത് മുന്‍കാലങ്ങളില്‍ ചെയ്ത എല്ലാ പാപങ്ങളുടെയും ഫലങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു. ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലത്തില്‍ കര്‍മ്മഫലങ്ങളില്‍ നിന്നും ജനനമരണങ്ങളുടെ ചക്രത്തില്‍ നിന്നും മോചനം ലഭിക്കുന്നു. ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് ഈ വര്‍ഷം അജ ഏകാദശി വരുന്നത്.

പ്രതിമാസ ശിവരാത്രി

പ്രതിമാസ ശിവരാത്രി

പ്രതിമാസ ശിവരാത്രി എല്ലാ മാസവും ആഘോഷിക്കപ്പെടുന്നു. പരമശിവനായി സമര്‍പ്പിക്കപ്പെട്ടതാണ് ഈ ദിനം. ശിവരാത്രി വ്രതം അനുഷ്ഠിച്ച് ഭോലേനാഥിനെയും പാര്‍വതി ദേവിയെയും ഭക്തിയോടെ ആരാധിച്ചാല്‍, ശിവന്‍ വളരെ വേഗം ഭക്തരില്‍ പ്രസാദിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് മതവിശ്വാസം. ഓഗസ്റ്റ് 25 വ്യാഴാഴ്ചയാണ് പ്രതിമാസ ശിവരാത്രി വരുന്നത്.

English summary

Festivals and Vrats in the month of August 2022 in Malayalam

August 2022 Festivals and Vrats List in Malayalam: Let us know about the list of fasts and festivals falling in August month. Take a look.
X
Desktop Bottom Promotion