Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
April 2022 Vrat And Festivals ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
മാര്‍ച്ച് മാസം അവസാനിക്കുന്നു, ഏപ്രില്‍ ആരംഭിക്കാന്‍ പോകുന്നു. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏപ്രില്‍ വര്‍ഷത്തിലെ നാലാമത്തെ മാസമാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ചൈത്ര മാസം നടക്കുന്നു, ഇത് ഹിന്ദു പുതുവര്‍ഷത്തിന്റെ ആദ്യ മാസമായി കണക്കാക്കപ്പെടുന്നു. ചതുര്‍ത്ഥി, ഏകാദശി വ്രതം, പ്രദോഷ വ്രതം എന്നിവ കൂടാതെ നവരാത്രി, രാമനവമി, ഹനുമാന് ജയന്തി തുടങ്ങിയ ഉത്സവങ്ങളും ഈ മാസത്തില്‍ വരാന്‍ പോകുന്നതിനാല്‍ ജ്യോതിഷപരമായി ഏപ്രില്‍ മാസം വളരെ സവിശേഷമായി കണക്കാക്കുന്നു. 2022 ഏപ്രില്‍ മാസത്തിലെ എല്ലാ വ്രതങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
ഏപ്രില്‍ 01: ചൈത്ര അമാവാസി
ഏപ്രില്‍ 02: ചൈത്ര നവരാത്രി
ഏപ്രില്‍ 03: റമദാന് നോമ്പ് ആരംഭം
ഏപ്രില്‍ 04: തിങ്കളാഴ്ച വ്രതം, മത്സ്യ ജയന്തി
ഏപ്രില്‍ 05: വരദ ചതുര്‍ത്ഥി
ഏപ്രില്‍ 06: രോഹിണി വ്രതം

ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
ഏപ്രില്‍ 09: അശോക അഷ്ടമി, ദുര്‍ഗാഷ്ടമി വ്രതം
ഏപ്രില്‍ 10: രാമനവമി
ഏപ്രില്‍ 12: കാമദ ഏകാദശി
ഏപ്രില്‍ 14: പ്രദോഷ വ്രതം, മഹാവീര്‍ ജയന്തി

ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
ഏപ്രില്‍ 15: വിഷു
ഏപ്രില്‍ 15: ദുഃഖവെള്ളി
ഏപ്രില്‍ 16: പൂര്‍ണിമ വ്രതം, ഹനുമാന് ജയന്തി
ഏപ്രില്‍ 17: ഈസ്റ്റര്‍

ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
ഏപ്രില്‍ 19: സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി
ഏപ്രില്‍ 23: കാലാഷ്ടമി
ഏപ്രില്‍ 26: വരുത്തിനി ഏകാദശി
ഏപ്രില്‍ 28: പ്രദോഷ വ്രതം
ഏപ്രില്‍ 29: പ്രതിമാസ ശിവരാത്രി
ഏപ്രില്‍ 30: അമാവാസി

വിഷു
ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷമാണ് വിഷു. മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. മേടം ഒന്നാണ് പണ്ടുകാലത്തെ കാര്‍ഷിക കലണ്ടര്‍ പ്രകാരം വര്‍ഷാരംഭമായി കണക്കാക്കിയിരുന്നത്. വസന്തകാലത്തിന്റെ തുടക്കത്തെയും വിഷു പ്രതീകപ്പെടുത്തുന്നു. കേരളത്തില്‍ കൊയ്ത്തുത്സവമായും തമിഴ്നാട്ടില്‍ പുതുവര്‍ഷ ദിനമായും ഇത് ആഘോഷിക്കുന്നു.

അമാവാസി
ഏപ്രില്‍ മാസം ചൈത്ര അമാവാസിയോടെ ആരംഭിച്ച് വൈശാഖ അമാവാസിയോടെ അവസാനിക്കും. ഹിന്ദുമതത്തില്‍ അമാവാസി ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പൂര്‍വ്വികര്‍ക്ക് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഈ ദിവസം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

ശ്രീരാമ നവമി
ഏപ്രില്‍ 10നാണ് രാമനവമി ആഘോഷം. ഈ ദിവസമാണ് ശ്രീരാമന് ഭൂമിയില്‍ ജനിച്ചതെന്നാണ് വിശ്വാസം. ശ്രീരാമന്റെ ജന്മവാര്ഷികമായാണ് ഇത് ആഘോഷിക്കുന്നത്.

ഹനുമാന് ജയന്തിയും പൂര്‍ണിമയും
ഏപ്രില്‍ 16 ചൈത്രമാസത്തിലെ പൗര്‍ണ്ണമി തിഥി ഹനുമാന് ജയന്തിയുമാണ്. ചിലര്‍ ഈ ദിവസം ഹനുമാന് സ്വാമിയുടെ ജന്മദിനമായി ആഘോഷിക്കുന്നു, പലയിടത്തും ഹനുമാന് ജയന്തി കാര്‍ത്തിക മാസത്തിലും ആഘോഷിക്കുന്നു.

ഏകാദശി വ്രതം
മാസത്തിലെ രണ്ട് ഏകാദശി വ്രതങ്ങള്‍ ഏപ്രില്‍ 12, ഏപ്രില്‍ 26 തീയതികളിലാണ്. ഏപ്രില്‍ 12-ന് കാമദ ഏകാദശിയും ഏപ്രില്‍ 26-ന് വരുത്തിനി ഏകാദശിയും ആചരിക്കും. ഏകാദശി വ്രതാനുഷ്ഠാനം വേദഗ്രന്ഥങ്ങളില്‍ ഏറ്റവും ഉത്തമവും മോക്ഷദായകവുമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications
