For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിലിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

|

ഗ്രിഗോറിയന്‍ കലണ്ടറിലെ നാലാം മാസമാണ് ഏപ്രില്‍. മാര്‍ച്ച് അവസാനിക്കാനിരിക്കെ, ഏപ്രില്‍ മാസത്തിലോട്ട് കടക്കാനിരിക്കുകയാണ് ലോകം. ആഘോഷങ്ങളുടെ ഒരു മാസമാണ് ഏപ്രില്‍. നിരവധി വിശേഷ ദിവസങ്ങള്‍ ഈ മാസം വരുന്നു. ഈസ്റ്റര്‍, വിഷു, ലോക ആരോഗ്യദിനം, ഭൗമദിനം കൂടാതെ മറ്റു പല ദേശീയ, അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളും ഏപ്രില്‍ മാസത്തില്‍ വരുന്നു. ഏപ്രിലിലെ വിശേഷ ദിവസങ്ങളും ആഘോഷങ്ങളും അറിയാന്‍ ലേഖനം വായിക്കൂ.

Most read: Holi 2021: നിറങ്ങളുടെ ആഘോഷമായ ഹോളി; ചരിത്രകഥMost read: Holi 2021: നിറങ്ങളുടെ ആഘോഷമായ ഹോളി; ചരിത്രകഥ

ഏപ്രില്‍ 1 - ഏപ്രില്‍ ഫൂള്‍ ദിനം

ഏപ്രില്‍ 1 - ഏപ്രില്‍ ഫൂള്‍ ദിനം

ഏപ്രില്‍ മാസത്തിലെ ആദ്യ ദിവസം ലോകമെമ്പാടുമുള്ള ആളുകള്‍ ലോക വിഢ്ഢി ദിനമായി ആചരിക്കുന്നു. ഈ ദിവസം ആളുകള്‍ മറ്റുള്ളവരെ കുടുക്കിലാക്കാനായി ചില രസകരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

ഏപ്രില്‍ 2- ദു:ഖവെള്ളി

ഏപ്രില്‍ 2- ദു:ഖവെള്ളി

ഏപ്രിലിലെ മറ്റൊരു പ്രധാന ദിനങ്ങളിലൊന്നാണ് ഗുഡ് ഫ്രൈഡേ അഥവാ ദുഖവെള്ളി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ കുരുശുമരണ ദിനമായി ദുഖവെള്ളി ആചരിക്കുന്നു. ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഇത്.

ഏപ്രില്‍ 4-ഈസ്റ്റര്‍

ഏപ്രില്‍ 4-ഈസ്റ്റര്‍

ഏപ്രില്‍ 4 ന് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ക്രൂശീകരണത്തിനുശേഷം യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പിനെ അനുസ്മരിപ്പിക്കുന്നതിനായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഏപ്രില്‍ 4- അന്താരാഷ്ട്ര ഖനി അവബോധ ദിനം

ഏപ്രില്‍ 4- അന്താരാഷ്ട്ര ഖനി അവബോധ ദിനം

നാഗരിക സംസ്‌കാരത്തിന്റെ ഭാഗമായി ലോകമെങ്ങും ഖനികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഖനികളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ഏപ്രില്‍ 5- ദേശീയ സമുദ്രദിനം

ഏപ്രില്‍ 5- ദേശീയ സമുദ്രദിനം

ദേശീയ പ്രാധാന്യമുള്ള ഏപ്രിലിലെ പ്രധാന ദിവസമാണ് ഏപ്രില്‍ 5. ഈ ദിവസം ദേശീയ സമുദ്രദിനമായി ഈ ദിനം ആഘോഷിക്കുന്നു. സമുദ്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ച് ഈ ദിനം ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നു.

ഏപ്രില്‍ 7- ലോക ആരോഗ്യ ദിനം

ഏപ്രില്‍ 7- ലോക ആരോഗ്യ ദിനം

2021 ഏപ്രിലിലെ പ്രധാന ദിവസങ്ങളിലൊന്നാണ് ലോക ആരോഗ്യ ദിനം. ആരോഗ്യകരമായ ശരീരത്തിന്റെയും മനസ്സിന്റെയും പ്രാധാന്യം ആഘോഷിക്കുന്നതിനായി ലോകാരോഗ്യ സംഘടന 1950 മുതല്‍ ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി ആഘോഷിക്കുന്നു.

ഏപ്രില്‍ 10- ലോക ഹോമിയോപ്പതി ദിനം

ഏപ്രില്‍ 10- ലോക ഹോമിയോപ്പതി ദിനം

ഹോമിയോപ്പതിയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഡോ. ക്രിസ്റ്റ്യന്‍ ഫ്രെഡ്രിക്ക് ഹാന്‍മാന്റെ ജനനം ആഘോഷിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

ഏപ്രില്‍ 13- ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

ഏപ്രില്‍ 13- ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

1919 ഏപ്രില്‍ 13ന് ബ്രിട്ടീഷ് സൈന്യം പഞ്ചാബിലെ അമൃത്സറില്‍ ഒത്തുകൂടിയ നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഈ വെടിവയ്പില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായി ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായി ആചരിച്ചുവരുന്നു.

ഏപ്രില്‍ 14- വിഷു

ഏപ്രില്‍ 14- വിഷു

മലയാള മാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഇത് ഏപ്രില്‍ 14 അല്ലെങ്കില്‍ 15 ആയി വരുന്നു. ഈ വര്‍ഷം ഏപ്രില്‍ 14നാണ് വിഷു.

ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും സാമൂഹിക പ്രവര്‍ത്തകനുമായ ബി.ആര്‍ അംബേദ്കറുടെ ജന്‍മദിനമാണ് ഏപ്രില്‍ 14. അദ്ദേഹത്തെ സ്മരിക്കുന്നതിനായി ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നു.

Most read:ജനാധിപത്യത്തിന്റെ ആണിക്കല്ല്; ഇന്ന് ഭരണഘടനാ ദിനംMost read:ജനാധിപത്യത്തിന്റെ ആണിക്കല്ല്; ഇന്ന് ഭരണഘടനാ ദിനം

 ഏപ്രില്‍ 17- ലോക ഹീമോഫീലിയ ദിനം

ഏപ്രില്‍ 17- ലോക ഹീമോഫീലിയ ദിനം

ഹീമോഫീലിയ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഓരോ വര്‍ഷവും ഏപ്രില്‍ 17ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു.

ഏപ്രില്‍ 18- ലോക പൈതൃക ദിനം

ഏപ്രില്‍ 18- ലോക പൈതൃക ദിനം

ലോകത്തിലെ പൈതൃക സ്ഥലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യുനെസ്‌കോ ആഘോഷിക്കുന്ന ഏപ്രിലിലെ പ്രത്യേക ദിവസങ്ങളില്‍ ഒന്നാണിത്. ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നു.

ഏപ്രില്‍ 22- ലോക ഭൗമദിനം

ഏപ്രില്‍ 22- ലോക ഭൗമദിനം

ഭൂമിയെ എങ്ങനെ ആരോഗ്യകരവും വാസയോഗ്യവുമായി നിലനിര്‍ത്താമെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 1970 മുതല്‍ ഏപ്രില്‍ 22 ലോക ഭൗമദിനമായി ആഘോഷിച്ചുവരുന്നു.

ഏപ്രില്‍ 25- ലോക മലേറിയ ദിനം

ഏപ്രില്‍ 25- ലോക മലേറിയ ദിനം

മലേറിയയെക്കുറിച്ചും ഭൂമിയില്‍ നിന്ന് ഈ രോഗത്തെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി 2008 മുതല്‍, ഏപ്രില്‍ 25 ലോക മലേറിയ ദിനമായി ആചരിക്കുന്നു.

ഏപ്രില്‍ 24- ലോക വെറ്ററിനറി ദിനം

ഏപ്രില്‍ 24- ലോക വെറ്ററിനറി ദിനം

സമൂഹത്തിന് വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന പ്രധാന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഏപ്രില്‍ അവസാന ശനിയാഴ്ച ലോക വെറ്റിനറി ദിനമായി ആഘോഷിക്കുന്നു.

മറ്റ് പ്രധാന ദിനങ്ങള്‍

മറ്റ് പ്രധാന ദിനങ്ങള്‍

ഏപ്രില്‍ 2 - ലോക ഓട്ടിസം ദിനം

ഏപ്രില്‍ 6 - ഉപ്പുസത്യാഗ്രഹ ദിനം

ഏപ്രില്‍ 12 - അന്തര്‍ദേശീയ വ്യോമയാന ദിനം

ഏപ്രില്‍ 21 - ചൈനീസ് ഭാഷാ ദിനം

ഏപ്രില്‍ 23 - ലോക പുസ്തക ദിനം

ഏപ്രില്‍ 24 - ദേശീയ മാനവ ഏകതാ ദിന

ഏപ്രില്‍ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം

ഏപ്രില്‍ 29 - ലോക നൃത്ത ദിനം

English summary

Festivals and vrats in the month of April 2021

Here is the list of vrats and festivals in the month of April 2021. Take a look.
X
Desktop Bottom Promotion