Latest Updates
-
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ!
ഏപ്രിലിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും
ഗ്രിഗോറിയന്‍ കലണ്ടറിലെ നാലാം മാസമാണ് ഏപ്രില്‍. മാര്‍ച്ച് അവസാനിക്കാനിരിക്കെ, ഏപ്രില്‍ മാസത്തിലോട്ട് കടക്കാനിരിക്കുകയാണ് ലോകം. ആഘോഷങ്ങളുടെ ഒരു മാസമാണ് ഏപ്രില്‍. നിരവധി വിശേഷ ദിവസങ്ങള്‍ ഈ മാസം വരുന്നു. ഈസ്റ്റര്‍, വിഷു, ലോക ആരോഗ്യദിനം, ഭൗമദിനം കൂടാതെ മറ്റു പല ദേശീയ, അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളും ഏപ്രില്‍ മാസത്തില്‍ വരുന്നു. ഏപ്രിലിലെ വിശേഷ ദിവസങ്ങളും ആഘോഷങ്ങളും അറിയാന്‍ ലേഖനം വായിക്കൂ.

ഏപ്രില്‍ 1 - ഏപ്രില്‍ ഫൂള്‍ ദിനം
ഏപ്രില്‍ മാസത്തിലെ ആദ്യ ദിവസം ലോകമെമ്പാടുമുള്ള ആളുകള്‍ ലോക വിഢ്ഢി ദിനമായി ആചരിക്കുന്നു. ഈ ദിവസം ആളുകള്‍ മറ്റുള്ളവരെ കുടുക്കിലാക്കാനായി ചില രസകരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

ഏപ്രില്‍ 2- ദു:ഖവെള്ളി
ഏപ്രിലിലെ മറ്റൊരു പ്രധാന ദിനങ്ങളിലൊന്നാണ് ഗുഡ് ഫ്രൈഡേ അഥവാ ദുഖവെള്ളി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ കുരുശുമരണ ദിനമായി ദുഖവെള്ളി ആചരിക്കുന്നു. ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഇത്.

ഏപ്രില്‍ 4-ഈസ്റ്റര്‍
ഏപ്രില്‍ 4 ന് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ക്രൂശീകരണത്തിനുശേഷം യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല്പിനെ അനുസ്മരിപ്പിക്കുന്നതിനായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഏപ്രില്‍ 4- അന്താരാഷ്ട്ര ഖനി അവബോധ ദിനം
നാഗരിക സംസ്കാരത്തിന്റെ ഭാഗമായി ലോകമെങ്ങും ഖനികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഖനികളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ഏപ്രില്‍ 5- ദേശീയ സമുദ്രദിനം
ദേശീയ പ്രാധാന്യമുള്ള ഏപ്രിലിലെ പ്രധാന ദിവസമാണ് ഏപ്രില്‍ 5. ഈ ദിവസം ദേശീയ സമുദ്രദിനമായി ഈ ദിനം ആഘോഷിക്കുന്നു. സമുദ്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ച് ഈ ദിനം ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നു.

ഏപ്രില്‍ 7- ലോക ആരോഗ്യ ദിനം
2021 ഏപ്രിലിലെ പ്രധാന ദിവസങ്ങളിലൊന്നാണ് ലോക ആരോഗ്യ ദിനം. ആരോഗ്യകരമായ ശരീരത്തിന്റെയും മനസ്സിന്റെയും പ്രാധാന്യം ആഘോഷിക്കുന്നതിനായി ലോകാരോഗ്യ സംഘടന 1950 മുതല്‍ ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി ആഘോഷിക്കുന്നു.

ഏപ്രില്‍ 10- ലോക ഹോമിയോപ്പതി ദിനം
ഹോമിയോപ്പതിയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഡോ. ക്രിസ്റ്റ്യന്‍ ഫ്രെഡ്രിക്ക് ഹാന്മാന്റെ ജനനം ആഘോഷിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

ഏപ്രില്‍ 13- ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
1919 ഏപ്രില്‍ 13ന് ബ്രിട്ടീഷ് സൈന്യം പഞ്ചാബിലെ അമൃത്സറില് ഒത്തുകൂടിയ നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഈ വെടിവയ്പില്‍ നൂറുകണക്കിന് പേര് കൊല്ലപ്പെട്ടു. ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായി ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായി ആചരിച്ചുവരുന്നു.

ഏപ്രില്‍ 14- വിഷു
മലയാള മാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഇത് ഏപ്രില്‍ 14 അല്ലെങ്കില്‍ 15 ആയി വരുന്നു. ഈ വര്‍ഷം ഏപ്രില്‍ 14നാണ് വിഷു.

ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും സാമൂഹിക പ്രവര്‍ത്തകനുമായ ബി.ആര് അംബേദ്കറുടെ ജന്മദിനമാണ് ഏപ്രില്‍ 14. അദ്ദേഹത്തെ സ്മരിക്കുന്നതിനായി ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നു.

ഏപ്രില്‍ 17- ലോക ഹീമോഫീലിയ ദിനം
ഹീമോഫീലിയ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഓരോ വര്‍ഷവും ഏപ്രില്‍ 17ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു.

ഏപ്രില്‍ 18- ലോക പൈതൃക ദിനം
ലോകത്തിലെ പൈതൃക സ്ഥലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യുനെസ്കോ ആഘോഷിക്കുന്ന ഏപ്രിലിലെ പ്രത്യേക ദിവസങ്ങളില്‍ ഒന്നാണിത്. ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നു.

ഏപ്രില്‍ 22- ലോക ഭൗമദിനം
ഭൂമിയെ എങ്ങനെ ആരോഗ്യകരവും വാസയോഗ്യവുമായി നിലനിര്‍ത്താമെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 1970 മുതല്‍ ഏപ്രില്‍ 22 ലോക ഭൗമദിനമായി ആഘോഷിച്ചുവരുന്നു.

ഏപ്രില്‍ 25- ലോക മലേറിയ ദിനം
മലേറിയയെക്കുറിച്ചും ഭൂമിയില്‍ നിന്ന് ഈ രോഗത്തെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി 2008 മുതല്‍, ഏപ്രില്‍ 25 ലോക മലേറിയ ദിനമായി ആചരിക്കുന്നു.

ഏപ്രില്‍ 24- ലോക വെറ്ററിനറി ദിനം
സമൂഹത്തിന് വെറ്ററിനറി ഡോക്ടര്‍ നല്കുന്ന പ്രധാന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഏപ്രില്‍ അവസാന ശനിയാഴ്ച ലോക വെറ്റിനറി ദിനമായി ആഘോഷിക്കുന്നു.

മറ്റ് പ്രധാന ദിനങ്ങള്‍
ഏപ്രില്‍ 2 - ലോക ഓട്ടിസം ദിനം
ഏപ്രില്‍ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രില്‍ 12 - അന്തര്‍ദേശീയ വ്യോമയാന ദിനം
ഏപ്രില്‍ 21 - ചൈനീസ് ഭാഷാ ദിനം
ഏപ്രില്‍ 23 - ലോക പുസ്തക ദിനം
ഏപ്രില്‍ 24 - ദേശീയ മാനവ ഏകതാ ദിന
ഏപ്രില്‍ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രില്‍ 29 - ലോക നൃത്ത ദിനം



Click it and Unblock the Notifications