Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
രാമനവമി, ചൈത്ര നവരാത്രി; മാര്‍ച്ച് മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും
ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ മൂന്നാമത്തെ മാസമാണ് മാര്‍ച്ച്. ഈ വര്‍ഷം മാര്‍ച്ച്, ഫാല്‍ഗുനവും ചൈത്ര മാസവും കൂടിച്ചേര്‍ന്നതാണ്. മാര്‍ച്ച് മാസത്തിലെ ആദ്യത്തെ 7 ദിവസങ്ങളില്‍ ഫാല്‍ഗുന മാസം നിലനില്ക്കും, അതിനുശേഷം മാര്‍ച്ച് 8 മുതല്‍ ചൈത്രമാസം ആരംഭിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചൈത്ര മാസം മുതല്‍ ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നു.
നിരവധി പ്രധാന വ്രതങ്ങളും ഉത്സവങ്ങളും മാര്‍ച്ച് മാസത്തില്‍ വരുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് പുറമെ മുസ്ലീം മതവിശ്വാസികള്‍ക്കും മാര്‍ച്ച് മാസം വിശേഷമാണ്. ഇത്തവണ റമദാന് നോമ്പ് തുടങ്ങുന്നത് മാര്‍ച്ച് മാസത്തിലാണ്. 2023 മാര്‍ച്ച് മാസത്തില്‍ വരുന്ന പ്രധാന വ്രതങ്ങളും ഉത്സവങ്ങളും എതൊക്കെയെന്ന് നമുക്ക് നോക്കാം.

2023 മാര്‍ച്ച് വ്രത ദിനങ്ങള്‍
മാര്‍ച്ച് 3 (വെള്ളി) - അംലകി ഏകാദശി
മാര്‍ച്ച് 4 (ശനി) - ശനി പ്രദോഷ വ്രതം
മാര്‍ച്ച് 7 (ചൊവ്വ) - ഹോളിക ദഹന്‍, ഫാല്‍ഗുന പൂര്‍ണിമ വ്രതം
മാര്‍ച്ച് 8 (ബുധന്‍) - ഹോളി
മാര്‍ച്ച് 9 (വ്യാഴം) - ഭായ് ദൂജ്
മാര്‍ച്ച് 11 (ശനി) - സങ്കഷ്ടി ചതുര്‍ത്ഥി
മാര്‍ച്ച് 12 (ഞായര്‍) - രംഗ് പഞ്ചമി
മാര്‍ച്ച് 14 (ചൊവ്വ) - ശീതള സപ്തമി
മാര്‍ച്ച് 15 (ബുധന്‍) - മീന സംക്രാന്തി
മാര്‍ച്ച് 18 (ശനി) - പാപമോചിനി ഏകാദശി
മാര്‍ച്ച് 19 (ഞായര്‍) - കൃഷ്ണപക്ഷ പ്രദോഷ വ്രതം
മാര്‍ച്ച് 20 (തിങ്കള്‍) - പ്രതിമാസ ശിവരാത്രി
മാര്‍ച്ച് 21 (ചൊവ്വ) - ചൈത്ര അമാവാസി
മാര്‍ച്ച് 22 (ബുധന്‍) - ചൈത്ര നവരാത്രി, ഹിന്ദു പുതുവത്സരം ആരംഭം, ഗുഡി പദ്വ
മാര്‍ച്ച് 23 (വ്യാഴം) - റമദാന് ആരംഭം
മാര്‍ച്ച് 24 (വെള്ളി) - മത്സ്യ ജയന്തി, ഗൗരി പൂജ
മാര്‍ച്ച് 25 (ശനി) - വിനായക ചതുര്‍ത്ഥി, ലക്ഷ്മി പഞ്ചമി
മാര്‍ച്ച് 29 (ബുധന്‍) - ചൈത്ര നവരാത്രി അഷ്ടമി
30 മാര്‍ച്ച് (വ്യാഴം) - രാമനവമി
മാര്‍ച്ച് 31 (വെള്ളി) - ചൈത്ര നവരാത്രി അവസാനം

അംലകി ഏകാദശി
മാര്‍ച്ച് മാസത്തില്‍ ഫാല്‍ഗുന ശുക്ല പക്ഷത്തിലെ അംലകി ഏകാദശിയിലും ചൈത്ര കൃഷ്ണ പക്ഷത്തിലെ പാപമോചിനി ഏകാദശിയിലും വ്രതം ആചരിക്കും. ഏകാദശി വ്രതം മഹാവിഷ്ണുവിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. അംലകി ഏകാദശി ദിനത്തില്‍ നെല്ലിക്കയെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം പാപമോചിനി ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് ഒരു വ്യക്തിയുടെ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ കഴുകി കളയപ്പെടുന്നു.

ഹോളി
ഹോളിക ദഹനം ഫാല്‍ഗുന പൂര്‍ണിമയിലും ഹോളി അടുത്ത ദിവസം അതായത് ചൈത്ര മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പ്രതിപാദ തീയതിയിലുമാണ്. അസുരരാജനായ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയ്ക്കെതിരെ ശ്രീഹരി ഭക്തനായ പ്രഹ്ലാദന് നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് ഹോളിക ദഹനം ഉത്സവം ആഘോഷിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ സന്തോഷത്തിന്റെ നിറങ്ങള്‍ നിറയ്ക്കാനുള്ള സന്ദേശമാണ് ഹോളി ഉത്സവം. സാഹോദര്യത്തിന്റെയും അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവമാണ് ഹോളി.

ഭായ് ദൂജ്
ഹോളിയുടെ രണ്ടാം ദിവസമാണ് ഭായ് ദൂജ് ആഘോഷിക്കുന്നത്. സഹോദരന്റെയും സഹോദരിയുടെയും സ്നേഹത്തിന്റെ പ്രതീകമാണ് ഈ ഉത്സവം.

ചൈത്ര നവരാത്രി
ചൈത്ര നവരാത്രിയില്‍ 9 ദിവസം ദുര്‍ഗ്ഗ ദേവിയുടെ 9 രൂപങ്ങളെ ആചാരങ്ങളോടെ ആരാധിക്കുന്നു. ഘടസ്ഥാപനം പ്രതിപാദ തിഥിയിലും പെണ്‍കുട്ടികളെ അഷ്ടമി-നവമി ദിനത്തിലും പൂജിക്കുന്നു.

റമദാന്
റമദാന് മാസം ഇസ്ലാം മതത്തിന് വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. മുസ്ലീം മതവിശ്വാസികള്‍ ഒരു മാസത്തെ ഉപവാസം അനുഷ്ഠിക്കുന്നു. ഈ വര്‍ഷം റമദാന് മാസം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെയാണ്. ഏപ്രില്‍ 22നാണ് ഈദ് ആഘോഷം.

രാമ നവമി
രാമനവമി ദിനത്തിലാണ് ഭഗവാന് ശ്രീരാമന് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഹിന്ദുക്കള്‍ക്കിടയില്‍ ഒരു വലിയ ഉത്സവമായി ആഘോഷിക്കപ്പെടുന്നു. ഗൃഹപ്രവേശം, ഭൂമി പൂജ, പുതിയ ജോലി തുടങ്ങല്‍ എന്നിവയ്ക്ക് ഉത്തമ ദിനമാണ് ഇത്.

മാര്‍ച്ചിലെ ഗ്രഹ സംക്രമണം
ശുക്രസംക്രമണം - മാര്‍ച്ച് 12 ഞായറാഴ്ച രാവിലെ 08:37ന് ശുക്രന് മീനം രാശിയില്‍ നിന്ന് പുറപ്പെട്ട് മേടത്തില് പ്രവേശിക്കുകയും ഏപ്രില്‍ 06 വരെ അവിടെ തുടരുകയും ചെയ്യും.
ചൊവ്വ സംക്രമണം - മാര്‍ച്ച് 13 രാവിലെ 05:33 ന് ചൊവ്വ മിഥുന രാശിയില്‍ പ്രവേശിക്കും. മെയ് 10ന് ഉച്ചയ്ക്ക് 02:14 വരെ മിഥുന രാശിയില്‍ ചൊവ്വ തുടരും.
സൂര്യ സംക്രമണം - മാര്‍ച്ച് 15 ന് രാവിലെ 06:47 ന് സൂര്യഗ്രഹം മീനരാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 14-ന് ഉച്ചകഴിഞ്ഞ് 03:12-ന് മേടരാശിയില്‍ പ്രവേശിക്കും.
ബുധ സംക്രമണം - മാര്‍ച്ച് 16-ന് രാവിലെ 10.54-ന് ബുധന്‍ മീനം രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം, മാര്‍ച്ച് 31 ന് ബുധന്‍ മേടത്തില് പ്രവേശിക്കും.



Click it and Unblock the Notifications