For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

|

നമ്മുടെ പരമ്പരാഗത വാസ്തുശാസ്ത്രത്തെപ്പോലെ ജനപ്രിയമാണ് ചൈനീസ് ഫെങ് ഷൂയി വിദ്യകള്‍. ഒരു പരിതസ്ഥിതിക്ക് എല്ലാ ഊര്‍ജവും നല്‍കി യോജിപ്പുണ്ടാക്കുന്ന ഒരു ചൈനീസ് മെറ്റാഫിസിക്കല്‍ തത്ത്വചിന്തയാണ് ഫെങ് ഷൂയി. അതിന്റെ നിയമങ്ങള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പിന്തുണയില്ലെങ്കിലും, നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി പുറന്തള്ളുന്നതിലൂടെ ഭാഗ്യം ആകര്‍ഷിക്കുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Most read: നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോMost read: നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ

ഫെങ്ഷൂയി മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തും ഭാഗ്യവും നേടുന്നതിന് ആവശ്യമായ പിന്തുണ ലഭിക്കുന്നു. നിങ്ങളുടെ വീട്ടിലും ഓഫീസിലും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജത്തെ ആകര്‍ഷിക്കാനും ശക്തിപ്പെടുത്താനുമായി ഫെങ്ഷൂയി വിദ്യ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഒരു പുതിയയൊരു വര്‍ഷമാണ് നിങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴുള്ളത്. ഈ വര്‍ഷം മികച്ചതാക്കാനും നിങ്ങള്‍ക്ക് ഭാഗ്യവും ഐശ്വര്യവും നേടാനുമായും ഇനിപ്പറയുന്ന ഫെങ്ഷൂയി വിദ്യകള്‍ നിങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാവുന്നതാണ്.

പ്രവേശന കവാടം

പ്രവേശന കവാടം

ഫെങ്ഷൂയി നിയമപ്രകാരം ഒരു വീടിന്റെ പ്രവേശന കവാടത്തില്‍ പോസിറ്റീവ് എനര്‍ജിയെ തടയുന്ന തരത്തിലുള്ള തടസ്സങ്ങളൊന്നും ഉണ്ടാകരുത്. കൂടാതെ, വീടിന്റെ മുന്‍വശത്തെ പഴയതും ആവശ്യമില്ലാത്തതുമായ വസ്തുക്കള്‍ നീക്കം ചെയ്യുക. വീടിന്റെ മുന്‍വശത്ത് ഉണങ്ങിയതോ വലിയതോ ആയ സസ്യങ്ങള്‍ വളര്‍ത്തുന്നത് ശുഭകരമല്ല. വീടിന്റെ മുന്‍വശവും പ്രധാന വാതിലും എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് ഫെങ് ഷൂയി നിര്‍ദേശിക്കുന്നു.

ഉപയോഗശൂന്യമായ വസ്തുക്കള്‍

ഉപയോഗശൂന്യമായ വസ്തുക്കള്‍

ഒരു വീട്ടില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഊര്‍ജ്ജത്തിന്റെ തീവ്രത ഒരാള്‍ക്ക് അനുഭവപ്പെടാനാകും. പഴയതോ തകര്‍ന്നതോ ആയ വസ്തുക്കളും പ്രവര്‍ത്തനശൂന്യവും ഉപയോഗശൂന്യവുമായ വസ്തുക്കളും വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ഉപയോഗശൂന്യമായ വസ്തുക്കള്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നിന്ദ്യവും അശുഭ ചിന്തകളും ഉണ്ടാക്കിയേക്കാം.

Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍

സ്ഥാനം

സ്ഥാനം

വീട്ടിലെ ഓരോ വസ്തുവിനും പ്രത്യേക സ്ഥാനങ്ങളും ഇടങ്ങളും ഫെങ് ഷൂയി നിര്‍ദേശിക്കുന്നു. പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതിരിക്കാന്‍ വീട്ടിലെ വസ്തുക്കളും ഉപകരണങ്ങളും കൃത്യമായി ക്രമീകരിക്കണം. ഈ വസ്തുക്കളുടെ സ്ഥാനം ഊര്‍ജ്ജപ്രവാഹത്തെ നിര്‍ണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യും.

അറ്റകുറ്റപ്പണികള്‍

അറ്റകുറ്റപ്പണികള്‍

തകര്‍ന്നതോ ഉപയോഗശൂന്യമോ ആയ വസ്തുക്കള്‍ വീട്ടിനുള്ളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ചോര്‍ന്നൊലിക്കുന്ന ടാപ്പും തകര്‍ന്ന കണ്ണാടിയും ഫെങ്ഷൂയിയില്‍ നിന്ദ്യമായി കണക്കാക്കപ്പെടുന്നു. തകര്‍ന്ന ഗോവണി, വാതിലുകള്‍, ജനാലകള്‍ എന്നിവയും പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

Most read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവMost read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ

കണ്ണാടി

കണ്ണാടി

ഫെങ് ഷൂയി അനുസരിച്ച് വീടിനുള്ളില്‍ കണ്ണാടികള്‍ സൂക്ഷിക്കുന്നത് നല്ല ഭാഗ്യം നല്‍കും. വീടിനകത്തും പുറത്തും നെഗറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ ഇത് നിയന്ത്രിക്കും. പോസിറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കുന്നതിനായി പ്രവേശന കവാടത്തിന് അഭിമുഖമായി ഒരു കണ്ണാടി സ്ഥാപിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.

സസ്യങ്ങള്‍, പൂക്കള്‍, പഴങ്ങള്‍

സസ്യങ്ങള്‍, പൂക്കള്‍, പഴങ്ങള്‍

സസ്യങ്ങള്‍, പൂക്കള്‍, പഴങ്ങള്‍ എന്നിവ വീടിനുള്ളില്‍ സൂക്ഷിക്കുന്നത് ഭാഗ്യവും സമൃദ്ധിയും നല്‍കും. എന്നിരുന്നാലും, മുള്ളുള്ള ചെടികളോ കുറ്റിച്ചെടികളോ വീട്ടില്‍ സൂക്ഷിക്കരുത്. ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ സ്‌നേഹം നിലനിര്‍ത്താന്‍ പുതിയ ഫലവര്‍ഗങ്ങള്‍ കിടപ്പുമുറിയില്‍ സൂക്ഷിക്കാം. കിടപ്പുമുറിയില്‍ ഓറഞ്ചും നാരങ്ങയും സൂക്ഷിക്കുന്നത് നല്ല ഭാഗ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്

നിറങ്ങള്‍

നിറങ്ങള്‍

വീടിനുള്ളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ക്കും ഫെങ് ഷൂയി പ്രാധാന്യം നല്‍കുന്നു. പച്ച നിറം പ്രകൃതിയുടെ സുഖകരമായ വികാരത്തെ പ്രതീകപ്പെടുത്തുന്നു, മഞ്ഞ എന്നത് ശക്തിയെ സൂചിപ്പിക്കുന്നു. അതേസമയം, ചുവപ്പും പര്‍പ്പിളും ഭാഗ്യത്തിന്റെ നിറങ്ങളാണ്.

പണം സൂക്ഷിക്കുന്ന സ്ഥലം

പണം സൂക്ഷിക്കുന്ന സ്ഥലം

ഫെങ്ഷൂയിയില്‍, നിങ്ങളുടെ പണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശം വളരെ പ്രധാനമാണ്. സാമ്പത്തിക അഭിവൃദ്ധിയും സമൃദ്ധിയും ആകര്‍ഷിക്കുന്നതിന് നിങ്ങളുടെ വീടിന്റെയോ ഓഫീസുകളുടെയോ തെക്കുകിഴക്കന്‍ പ്രദേശം മികച്ചതാണ്. പണം സൂക്ഷിക്കുന്ന ഈ പ്രദേശത്ത് പണത്തെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്ന മരം പോലുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മുറിയില്‍ വെള്ളത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാവാം. സമൃദ്ധിയുടെ പ്രതീകമായ കണ്ണാടികള്‍, സസ്യങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read:ജനുവരി 2021; പ്രധാന ഉത്സവങ്ങളും ആഘോഷ ദിനങ്ങളുംMost read:ജനുവരി 2021; പ്രധാന ഉത്സവങ്ങളും ആഘോഷ ദിനങ്ങളും

അക്വേറിയം

അക്വേറിയം

ഫെങ്ഷൂയിയില്‍ അക്വേറിയങ്ങള്‍ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു, കാരണം അവ സമ്പത്ത് ആകര്‍ഷിക്കുന്ന ഘടകങ്ങളുടെ സംയോജനമാണ്. ഫെങ്ഷൂയി അനുസരിച്ച്, ഒരു അക്വേറിയം സമ്പത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന ഒന്നാണ്. അക്വേറിയം സ്ഥാപിക്കുകയും വിവേകപൂര്‍വ്വം പരിപാലിക്കുകയും ചെയ്താല്‍, ഏത് സ്ഥലത്തും അത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സമ്പത്ത് ആകര്‍ഷിക്കുകയും ചെയ്യും.

ചൈനീസ് നാണയങ്ങള്‍

ചൈനീസ് നാണയങ്ങള്‍

പണത്തിനു വേണ്ടി ഫെങ് ഷൂയിയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് ചൈനീസ് നാണയങ്ങള്‍. ഫെങ്ഷൂയിയിലെ നാണയങ്ങളുടെ മറ്റൊരു ഉപയോഗം ഉടമയുടെ സംരക്ഷണത്തിനും ഭാഗ്യത്തിനും രോഗശാന്തിക്കുമായാണ്. ചൈനീസ് നാണയങ്ങള്‍ കൈവശം വയ്ക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനാകുന്നു. അവര്‍ക്ക് കൂടുതല്‍ ഭാഗ്യവും പരിരക്ഷയും ഇതിലൂടെ കൈവരുന്നു.

Most read:ഭാഗ്യം നിങ്ങളെ തേടി വരും; വീട്ടില്‍ ഇതൊക്കെ ചെയ്താല്‍Most read:ഭാഗ്യം നിങ്ങളെ തേടി വരും; വീട്ടില്‍ ഇതൊക്കെ ചെയ്താല്‍

ലക്കി ബാംബൂ

ലക്കി ബാംബൂ

ഏറ്റവും പ്രശസ്തമായ ഫെങ്ഷൂയി ഘടകങ്ങളില്‍ ഒന്നാണ് ലക്കി ബാംബൂ. നിങ്ങളുടെ വീട്ടില്‍ ലക്കി ബാംബൂ വളര്‍ത്തുന്നത് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുകയും ഭാഗ്യം വരുത്തുകയും ചെയ്യുന്നു.

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍

നല്ല ഭാഗ്യം, സമൃദ്ധി, സന്തോഷം, വിജയം, നല്ല ആരോഗ്യം എന്നിവയ്ക്കായി ഫെങ്ഷൂയി വിദ്യയില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ. ബിസിനസ്സില്‍ സമൃദ്ധിയിലും വിജയവും കൈവരിക്കാനും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ നിങ്ങളുടെ ജോലിസ്ഥലത്തോ ഒരു ചെറിയ ബുദ്ധ പ്രതിമ സ്ഥാപിക്കാം. പ്രതിമ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമീപത്തായി വയ്ക്കുക. വീട്ടിലെ പൂജാമുറിയിലും ധ്യാന മുറിയിലും ബുദ്ധപ്രതിമ വയ്ക്കുന്നത് അനുയോജ്യമാണ്. പീഠവും പ്രതിമയും കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. ബുദ്ധപ്രതിമയുടെ മുകളിലായി അലമാരകളോ ഷെല്‍ഫോ മറ്റോ ഇല്ലെന്നും ഉറപ്പാക്കുക.

Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?

ധനാകര്‍ഷണ കല്ലുകള്‍

ധനാകര്‍ഷണ കല്ലുകള്‍

ഫെങ്ഷൂയി വിദ്യയില്‍ സമ്പത്ത് ആകര്‍ഷിക്കുന്നതില്‍ അറിയപ്പെടുന്ന വസ്തുവാണ് സിട്രൈന്‍ ക്രിസ്റ്റല്‍ എന്നറിയപ്പെടുന്ന ധനാകര്‍ഷണ കല്ലുകള്‍. അതിനാല്‍ ഇത് പലപ്പോഴും സമ്പത്ത് വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നു. ഒരാളുടെ ആത്മാഭിമാനം ശക്തിപ്പെടുത്തുന്നതിനും സിട്രൈന്‍ ഫലപ്രദമാണ്. അതിനാല്‍ ഇത് നിങ്ങള്‍ക്ക് ആഭരണമായും ഉപയോഗിക്കാം.

ഡ്രാഗണ്‍ ആമ

ഡ്രാഗണ്‍ ആമ

ഫെങ്ഷൂയി വിദ്യയില്‍ പ്രസിദ്ധമായ ധനാകര്‍ഷണ വഴിയാണ് ഡ്രാഗണ്‍ ആമകള്‍. സമ്പത്തിനും സംരക്ഷണത്തിനും ഭാഗ്യത്തിനും ഉപയോഗിക്കാവുന്ന ഒരു ക്ലാസിക്കല്‍ ഫെങ് ഷൂയി വിദ്യയാണിത്. കടലാമയുടെ ശരീരവും ഒരു സര്‍പ്പത്തിന്റെ തലയുമുള്ള ഡ്രാഗണ്‍ ആമ വായില്‍ ഒരു നാണയം കടിച്ചുപിടിച്ച് നാണയങ്ങളുടെ മേല്‍ ഇരിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

Most read:വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍Most read:വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍

വിന്‍ഡ് ചൈം

വിന്‍ഡ് ചൈം

നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാട് ഊര്‍ജ്ജത്തിന്റെ പോസിറ്റീവ് ഒഴുക്കിനെ ക്ഷണിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നു. അതേസമയം വളരെ വേഗത്തിലോ, വളരെ സാവധാനത്തിലോ അല്ലെങ്കില്‍ നിശ്ചലമായോ നീങ്ങുന്ന നെഗറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ കഷ്ടതകളിലേക്കും വിരല്‍ ചൂണ്ടുന്നു. അത്തരത്തിലുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കുന്നതിനുള്ള മികച്ച ഉപായമാണ് വീട്ടിലൊരു വിന്‍ഡ് ചൈം സൂക്ഷിക്കുക എന്നത്.

English summary

Feng Shui Tips to Bring Good Luck in 2021

Feng Shui tips will not only boost your good luck, but it also channelizes wealth towards you. Read on some Feng Shui tips to bring good luck to your home in 2021.
X
Desktop Bottom Promotion