For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂ

|

ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ് ജോലി. ഇത് സ്ഥിരമായ വരുമാന സ്രോതസ്സോ സമൂഹത്തിലെ നിങ്ങളുടെ അംഗീകാരമോ മാത്രമല്ല, ജോലി ഒരാളുടെ കഴിവുകളെയും സൂചിപ്പിക്കുന്നു. ഒരു പുതിയ ജോലി കണ്ടെത്തുന്നതത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലര്‍ക്കും അറിവുള്ള കാര്യമായിരിക്കും. ഒരു ഫ്രഷര്‍ എന്ന നിലയില്‍ അല്ലെങ്കില്‍ പരിചയസമ്പന്നനായ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍, ഒരു ജോലി തേടുന്നത് എല്ലായ്‌പ്പോഴും വളരെ സമ്മര്‍ദ്ദകരമായ കാര്യമാണ്.

Most read: പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്Most read: പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്

അനുയോജ്യമായ ഒരു ജോലി കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഫെങ് ഷൂയിയില്‍ വിശ്വസിക്കുകയോ അതില്‍ കുറച്ച് വിശ്വാസം കാണിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങു വഴികളുണ്ട്. ഈ ലളിതമായ ഫെങ് ഷൂയി നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ, ഒരാള്‍ക്ക് അവനില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കാനും കരിയറില്‍ വിജയം നേടാനും സാധിക്കും. അത്തരം ചില ഫെങ് ഷുയി വിദ്യകള്‍ ഇതാ.

വീടിന്റെ വടക്കുവശത്ത് ഇവ സൂക്ഷിക്കുക

വീടിന്റെ വടക്കുവശത്ത് ഇവ സൂക്ഷിക്കുക

* നിങ്ങളുടെ വീടിന്റെ വടക്കുവശത്ത്, ഒരു ലോകത്തിന്റെ ഭൂപടം തൂക്കിയിടുക, അത് നിങ്ങളുടെ കരിയര്‍ നേട്ടത്തിനായി നിങ്ങളുടെ മനസ്സ് പാകപ്പെടുത്താന്‍ സഹായിക്കും.

* നിങ്ങളുടെ വാസസ്ഥലത്തിന്റെ വടക്ക് ഭാഗത്ത് നിങ്ങളുടെ റോള്‍ മോഡലുകളായ ആളുകളുടെ ചിത്രങ്ങള്‍ വയ്ക്കുക.

വടക്ക് ഭാഗത്ത് നല്ല ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ ഒരു കണ്ണാടി അല്ലെങ്കില്‍ ജലസ്രോതസ്സ് വയ്ക്കുക.

ജലധാര, അക്വേറിയം

ജലധാര, അക്വേറിയം

* നിങ്ങളുടെ വീടിന്റെ വടക്ക് ഭാഗത്തെ ഭിത്തിയില്‍ ഒരു കറുപ്പും എട്ട് ചുവന്ന മത്സ്യവും അടങ്ങിയ അക്വേറിയം വയ്ക്കുക. ഇത് വൃത്തിയായി സൂക്ഷിക്കുക, ഏതെങ്കിലും മത്സ്യം ചത്താല്‍ അവയെ ഉടന്‍ മാറ്റുക.

* നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ചുവരിനോട് ചേര്‍ന്ന് മേശപ്പുറത്ത് ആറ് തലത്തിലുള്ള ജലധാര സ്ഥാപിക്കുക. കൂടാതെ നിങ്ങളുടെ വീടിന്റെ വടക്ക് ഭാഗത്ത് നീലയും കറുപ്പും നിറങ്ങള്‍ ചേര്‍ക്കുന്നതും ഫലപ്രദമാണ്.

Most read:ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരംMost read:ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരം

ബാത്ത്‌റൂം

ബാത്ത്‌റൂം

നിങ്ങളുടെ ബാത്‌റൂം ക്ലോസറ്റ് വൃത്തിയുള്ളതും നന്നായി ചിട്ടപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. നിങ്ങളുടെ കിടപ്പുമുറി അലങ്കോലപ്പെടാതെ സൂക്ഷിക്കുക. കട്ടിലിനടിയില്‍ ഒന്നും സൂക്ഷിക്കാതിരിക്കുക. അതുപോലെ നിങ്ങളുടെ വാസസ്ഥലത്തേക്കുള്ള പ്രവേശനം ഒരിക്കലും എന്തെങ്കിലും വലിയ വസ്തുക്കളാല്‍ തടസപ്പെടുകയും ചെയ്യരുത്.

കുതിര ചിഹ്നം

കുതിര ചിഹ്നം

ഫെങ് ഷൂയിയില്‍ വിശ്വസിക്കുന്ന വീടുകളില്‍, ഒരു പ്രത്യേക ദിശയിലുള്ള ചില കുതിര പ്രതിമകള്‍ നിങ്ങള്‍ക്ക് കാണാനാകും. വിജയം, സ്വാതന്ത്ര്യം, വേഗത, പ്രശസ്തി എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഭാഗ്യ ദിശയില്‍ ഇത്തരമൊരു കുതിരയുടെ പ്രതിമ സ്ഥാപിക്കുക.

Most read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലംMost read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

ഫെങ് ഷൂയി ലക്കി ചാം

ഫെങ് ഷൂയി ലക്കി ചാം

പണത്തിന്റെയും സമൃദ്ധിയുടെയും സ്ഥലമായ നിങ്ങളുടെ വീടിന്റെ തെക്കുകിഴക്കന്‍ പ്രദേശം അവഗണിക്കരുത്. ഈ മേഖലയില്‍ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ചില ഫെങ് ഷൂയി ചാമുകള്‍ ഉള്‍പ്പെടുത്തുക. നല്ല ഫെങ് ഷൂയി പരിതസ്ഥിതിയില്‍ ധാരാളം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. നന്നായി ഉറങ്ങുക, നന്നായി ഭക്ഷണം കഴിക്കുക, സ്വയം പരിപാലിക്കുക. പോസിറ്റീവും ക്രിയാത്മകവുമായ മനോഭാവം നിലനിര്‍ത്തുക.

നിറങ്ങള്‍

നിറങ്ങള്‍

കിഴക്ക് ദിക്ക് നിങ്ങളുടെ കരിയറില്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍, നിങ്ങളുടെ കുടുംബത്തിന് ഊര്‍ജ്ജസ്വലതയുണ്ടാക്കാനും നിങ്ങളുടെ കരിയറിന് നേട്ടമുണ്ടാക്കാനുമായി വീടിന്റെ കിഴക്ക് ഭാഗത്ത് ചുവന്ന നിറത്തിലുള്ള ചില ഫര്‍ണിച്ചറുകളും അലങ്കാരങ്ങളും സ്ഥാപിക്കുക. മഞ്ഞ സമ്പത്തിന്റെ പ്രതീകമാണ്, ഒപ്പം കരിയറിലെ ഭാഗ്യത്തെ സ്വാധീനിക്കുന്ന നിറങ്ങളില്‍ ഒന്നാണ്. മഞ്ഞ ഫര്‍ണിച്ചറുകളും അലങ്കാരങ്ങളും സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് കരിയറില്‍ ദ്രുതഗതിയിലുള്ള പുരോഗതി കൈവരുത്തും. സ്വീകരണമുറിയിലോ കിടപ്പുമുറിയിലോ മഞ്ഞ വെളിച്ചവും കളര്‍ ടോണും ക്രമീകരിക്കാം. പരിശുദ്ധിയുടെയും ശാന്തതയുടെയും അഗാധതയുടെയും പ്രതീകമാണ് നീല. ഇത് ജോലിയിലെ പിരിമുറുക്കം ഇല്ലാതാക്കുകയും നിങ്ങളുടെ മനസ്സ് ശുദ്ധമാക്കുകയും ചെയ്യും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ഫെങ് ഷുയി ഡ്രാഗണ്‍

ഫെങ് ഷുയി ഡ്രാഗണ്‍

ശക്തിയുടെയും വിജയത്തിന്റെയും അറിയപ്പെടുന്ന പ്രതീകമാണ് ഡ്രാഗണ്‍. ആകാശത്തേക്കും ഭൂമിയേയും ബന്ധിപ്പിക്കാനും പറക്കാനും ഡ്രാഗണിന് കഴിയും. നിങ്ങളുടെ കരിയറില്‍ ഇതിന്റെ തീവ്രമായ ഊര്‍ജ്ജം വിളിച്ചോതുന്നതിനായി ഡ്രാഗണിന്റെ ചിത്രങ്ങള്‍ നിങ്ങളുടെ വീടിന്റെ മേശപ്പുറത്ത് സ്ഥാപിക്കാവുന്നതാണ്.

English summary

Feng Shui Tips For Job And Career Success in Malayalam

To give your career a little boost, these feng shui tips could give some fresh, vibrant energy. Take a look.
X
Desktop Bottom Promotion