For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യ പ്രശ്‌നങ്ങള്‍ നീക്കും, സുഖകരമായ ബന്ധം ഉറപ്പ്; ഫെങ് ഷുയി പറയും വഴി

|

ചൈനീസ് വാസ്തു ശാസ്ത്ര വിദ്യയാണ് ഫെങ് ഷൂയി. ഇന്നത്തക്കാലത്ത് ഫെങ് ഷൂയി വിദ്യയുടെ പ്രവണത ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക വീടുകളിലും ഫെങ് ഷൂയിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഫെങ് ഷൂയിയുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ വീട്ടില്‍ വയ്ക്കുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നു. വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്ത് പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയി വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.

Also read: ആഢംബര ജീവിതം, അപ്രതീക്ഷിത മാറ്റങ്ങള്‍; മിഥുനം രാശിയിലെ ചൊവ്വ നല്‍കും 12 രാശിക്കും ഗുണദോഷഫലംAlso read: ആഢംബര ജീവിതം, അപ്രതീക്ഷിത മാറ്റങ്ങള്‍; മിഥുനം രാശിയിലെ ചൊവ്വ നല്‍കും 12 രാശിക്കും ഗുണദോഷഫലം

കുടുംബത്തില്‍ പോസിറ്റീവ് എനര്‍ജി പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിന് ഫെങ് ഷൂയി പ്രതിവിധികള്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ഫെങ് ഷൂയിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ ഫെങ് ഷൂയി പറയുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ബെഡ്‌റൂം വൃത്തിയായി സൂക്ഷിക്കുക

ബെഡ്‌റൂം വൃത്തിയായി സൂക്ഷിക്കുക

അലങ്കോലപ്പെട്ട മനസ്സ് എല്ലായ്‌പ്പോഴും ഫെങ്ഷൂയിയിലെ മോശം സൂചനയാണ്. ഇത് ചിട്ടയില്ലായ്മ, അരാജകത്വം എന്നിവയെ സൂചിപ്പിക്കുന്നു. ദാമ്പത്യം പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ഫെങ്ഷൂയി നടപ്പാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ആദ്യപടി നിങ്ങളുടെ കിടപ്പുമുറിയില്‍ അടുക്കും ചിട്ടയും വരുത്തുക. അലങ്കോലപ്പെട്ടു കിടക്കുന്ന വസ്തുക്കള്‍ ക്രമപ്പെടുത്തി വയ്ക്കുക. അതുവഴി ഊര്‍ജ്ജം ശരിയായി പ്രവഹിക്കാന്‍ കഴിയും.

ശരിയായ ദിശയില്‍ കട്ടില്‍

ശരിയായ ദിശയില്‍ കട്ടില്‍

ഏത് ബന്ധത്തിന്റെയും പ്രധാന വശമാണ് ശരിയായി സൂക്ഷിക്കുന്ന കട്ടില്‍. നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടുതല്‍ അടുപ്പമുള്ളതാക്കുന്ന സ്ഥലമാണിത്. ദാമ്പത്യത്തില്‍ ഫെങ്ഷൂയി പ്രോത്സാഹിപ്പിക്കുന്നതിന്, നിങ്ങള്‍ക്ക് കട്ടില്‍ ശരിയായി ചിട്ടപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍, ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇവയൊക്കെയാണ്.

Also read:ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്‌നങ്ങളില്‍ ചാടിക്കുംAlso read:ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്‌നങ്ങളില്‍ ചാടിക്കും

കട്ടില്‍ ഒരു കോണില്‍ വേണ്ട

കട്ടില്‍ ഒരു കോണില്‍ വേണ്ട

* കട്ടില്‍ ഒരു കോണിലേക്ക് അടുപ്പിച്ചിടാതിരിക്കുക. എല്ലാ ദിശകളില്‍ നിന്നും എളുപ്പത്തില്‍ കയറാവുന്നൊരു കട്ടില്‍, മുറിയില്‍ പോസിറ്റീവ് എനര്‍ജി പ്രോത്സാഹിപ്പിക്കുന്നു.

* കട്ടിലിന്റെ പാദങ്ങള്‍ വാതിലിനെ അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കുക, അതായത് വാതിലിനടുത്തേക്ക് കാലുകള്‍ ചൂണ്ടിക്കൊണ്ട് നിങ്ങള്‍ ഉറങ്ങരുത്.

Most read:വീട്ടില്‍ സൗഭാഗ്യം കുടികൊള്ളും ഈ വഴികളിലൂടെMost read:വീട്ടില്‍ സൗഭാഗ്യം കുടികൊള്ളും ഈ വഴികളിലൂടെ

തൊട്ടുമുകളിലായി സീലിംഗ് ഫാന്‍ വേണ്ട

തൊട്ടുമുകളിലായി സീലിംഗ് ഫാന്‍ വേണ്ട

* കിടക്കയുടെ വശങ്ങളില്‍ കണ്ണാടികള്‍ ഇല്ലെന്ന് ഉറപ്പാക്കുക.

* കട്ടില്‍ ഒരിക്കലും സീലിംഗ് ഫാനിനു തൊട്ടു കീഴെയായി ഇടാതിരിക്കുക. അതുപോലെ സപ്പോര്‍ട്ട് ബീമുകള്‍ക്ക് കീഴെയായും കട്ടില്‍ വരരുത്. ഇത് ഊര്‍ജ്ജത്തിലോ സമ്മര്‍ദ്ദ നിലയിലോ മാറ്റം സൃഷ്ടിക്കും.

Also read:ചാണക്യനീതി: ഈ ഗുണങ്ങളുള്ള പുരുഷന്‍മാര്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ എക്കാലവും സന്തോഷവതികള്‍Also read:ചാണക്യനീതി: ഈ ഗുണങ്ങളുള്ള പുരുഷന്‍മാര്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ എക്കാലവും സന്തോഷവതികള്‍

കട്ടിലിനടിയില്‍ ഒന്നും സൂക്ഷിക്കാതിരിക്കുക

കട്ടിലിനടിയില്‍ ഒന്നും സൂക്ഷിക്കാതിരിക്കുക

* കട്ടിലിന്റെ കാലുകള്‍ തറയില്‍നിന്ന് 18 ഇഞ്ചെങ്കിലും ഉയരം വേണം. കട്ടിലിനടിയില്‍ ഒന്നും സൂക്ഷിച്ചു വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.

* ഒരു കിംഗ് സൈസ് ബെഡ് ഒരു നല്ല ആശയമായി തോന്നാമെങ്കിലും വിവാഹിതരായ ദമ്പതികള്‍ക്ക് ഇത് മോശം ഫെങ് ഷൂയി ആണ്. ഒരു കിംഗ് സൈസ് ബെഡിന് ദമ്പതികളെ പരസ്പരം അകറ്റി നിര്‍ത്താന്‍ കഴിയും. നിങ്ങള്‍ ആഗ്രഹിക്കാത്തതും ഇതാണ്.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

എല്ലായ്‌പ്പോഴും വാതിലുകള്‍ അടച്ചിടുക്കുക

എല്ലായ്‌പ്പോഴും വാതിലുകള്‍ അടച്ചിടുക്കുക

ഒരു കിടപ്പുമുറി എന്നത് ദാമ്പത്യത്തിലെ സ്വകാര്യമായ സ്ഥലമാണ്. കിടപ്പുമുറിയില്‍ വരുമ്പോള്‍ നിങ്ങള്‍ ഓര്‍മ്മിക്കേണ്ട ചില ചെറിയ കാര്യങ്ങളുണ്ട്. കിടപ്പുമുറിയുടെ വാതില്‍ തുറന്നിടാതിരിക്കുക, പ്രത്യേകിച്ച് രാത്രി സമയത്ത് നിങ്ങളും പങ്കാളിയും ഉറങ്ങാന്‍ പോകുമ്പോള്‍. തുറന്ന നിങ്ങളുടെ സ്വകാര്യ ലോകത്ത് ഇത് ഒരു നല്ല അടയാളമല്ല, കാരണം ഇത് ബാഹ്യ സ്വാധീനങ്ങള്‍ക്ക് ക്ഷണം നല്‍കുന്നു.

അക്വേറിയം വേണ്ട

അക്വേറിയം വേണ്ട

നിങ്ങളില്‍ പ്രണയം നിറയ്ക്കാന്‍ ഫെങ്ഷൂയിയുടെ ഏറ്റവും പ്രധാനപ്പെട്ട നുറുങ്ങുകളില്‍ ഒന്ന് മുറിയിലെ ജലാശയങ്ങള്‍ ഒഴിവാക്കുക എന്നതാണ്. ഒരു ചെറിയ നീരുറവ അല്ലെങ്കില്‍ അക്വേറിയം പോലുള്ളവ ഒരു കിടപ്പുമുറിയില്‍ ഒരു മോശം ആശയമായിരിക്കും. ജലാശയങ്ങള്‍ കിടപ്പുമുറിയിലുള്ളത് സ്‌നേഹത്തിനുള്ള നല്ല ഫെങ് ഷൂയിയുടെ അടയാളമല്ല.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

ടി.വി വേണ്ട

ടി.വി വേണ്ട

ഒരു ടെലിവിഷനോ റേഡിയോയോ കിടപ്പുമുറിയില്‍ സൂക്ഷിക്കരുത്. നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു ടെലിവിഷന്‍ ഉണ്ടായിരിക്കുക എന്നത് ഒരു മൂന്നാം കക്ഷിക്ക് ഈ ബന്ധത്തിലേക്ക് വരാനുള്ള ക്ഷണം പോലെയാണെന്ന് ചില ഫെങ് ഷൂയി സിദ്ധാന്തങ്ങള്‍ പറയുന്നു.

പൂക്കള്‍ സൂക്ഷിക്കുക

പൂക്കള്‍ സൂക്ഷിക്കുക

പൂക്കള്‍ എല്ലായ്‌പ്പോഴും സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ജീവിതത്തിന്റെയും പ്രതീകങ്ങളാണ്. മാത്രമല്ല, കിടപ്പുമുറിയിലോ വീട്ടിലോ പൂക്കളോ ചെടികളോ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പൂക്കള്‍ ബെഡ്‌റൂമിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ സൂക്ഷിക്കുക. ചെടികള്‍ വാങ്ങുമ്പോള്‍, വലിയ ഇലകളുള്ള ഒരു വലിയ ചെടി വാങ്ങുക അവ മികച്ച ഇനങ്ങളാണ്. എന്നിരുന്നാലും, നിങ്ങള്‍ കള്ളിച്ചെടിയും മറ്റ് മുളച്ചെടികളും ഒഴിവാക്കണം.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ശരിയായ നിറങ്ങള്‍ തിരഞ്ഞെടുക്കുക

ശരിയായ നിറങ്ങള്‍ തിരഞ്ഞെടുക്കുക

വസ്ത്രം ധരിക്കുമ്പോഴും വീട് പെയിന്റിംഗ് ചെയ്യുമ്പോഴും നിങ്ങള്‍ ശരിയായ നിറം തിരഞ്ഞെടുക്കണം. ദമ്പതികള്‍ക്കും ഇത് ഫെങ് ഷൂയിയുമായി പൊരുത്തപ്പെടണം. റൊമാന്റിക് മൂഡ് ഉണര്‍ത്തുന്ന നിറങ്ങള്‍ തേടുക. കാരണം അവ തീര്‍ച്ചയായും ബന്ധത്തിലെ പ്രണയവശം വര്‍ദ്ധിപ്പിക്കും. പിങ്ക്, ചുവപ്പ് മുതലായവ നല്ല ഓപ്ഷനുകളാണ്. പിങ്ക് നിറം കൂടുതല്‍ റൊമാന്റിക് ആണ്. കറുപ്പ്, തവിട്ട് നിറം, പച്ച എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

English summary

Feng Shui Tips For a Successful Married Life

Here we will let you know some of the feng shui tips for a successful married life. Take a look.
X
Desktop Bottom Promotion