Just In
- 4 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 5 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 6 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 8 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Movies
'എന്റെ കഷ്ടപ്പാടിന്റെ ഫലം, അച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നു'; സഹോദരിയുടെ വിവാഹതിയ്യതി പങ്കുവെച്ച് ആര്യ!
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍
മിക്കവരും പ്രശസ്തരും സമ്പന്നരുമാകാന് ആഗ്രഹിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടായി ഫെങ് ഷുയി വാസ്തു വിദ്യയുണ്ട്. ഫെങ് ഷൂയിയിലും അത് ഒരാളുടെ വീട്ടില്‍ ഉണ്ടാക്കുന്ന അത്ഭുതകരമായ ഫലങ്ങളിലും വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. ഫെങ് ഷൂയി സമ്പ്രദായം നിങ്ങളുടെ വീട്ടിലെ ഘടകങ്ങളെ സന്തുലിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വീട്ടില്‍ ശുഭകരമായ, പോസിറ്റീവ് ഊര്‍ജ്ജ പ്രവാഹം സൃഷ്ടിക്കുകയും ചെയ്യുന്നു.
Most
read:
ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍
ഫെങ് ഷൂയിയുടെ തത്വങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെ ഊര്‍ജം നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാന്‍ സാധിക്കും. ഫെങ് ഷുയി പ്രകാരം ചില ചെടികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യവും സമ്പത്തും ആരോഗ്യവും നല്‍കും. ഈ ചെടികള്‍ മുറിയിലെ താപനിലയിലും നിങ്ങളുടെ വീടിന്റെ ചില കോണുകളിലും സ്ഥാപിക്കണമെന്ന് പറയപ്പെടുന്നു. നിങ്ങളുടെ വീട്ടിലേക്ക് ഫെങ് ഷൂയി പ്രകാരം ഭാഗ്യം ആകര്‍ഷിക്കാനായി സൂക്ഷിക്കേണ്ട ചെടികള്‍ ഇവയാണ്.

മണി പ്ലാന്റ്
പല വീടുകളിലും ഉപയോഗിക്കുന്ന സാധാരണ ഫെങ് ഷൂയി ചെടിയാണിത്. മണി പ്ലാന്റ് നിങ്ങളുടെ വീട്ടിലേക്ക് ധാരാളം സമ്പത്ത് ആകര്‍ഷിക്കുന്നു, പ്രത്യേകിച്ചും നിങ്ങളുടെ മുന്‍വാതിലിന്റെ പ്രവേശന കവാടത്തില്‍ അത് സ്ഥാപിക്കുകയാണെങ്കില്‍. ആരോഗ്യത്തിനും സമ്പത്തിനുമായി മണി പ്ലാന്റ് നിങ്ങളുടെ സ്വീകരണമുറിയുടെ ജനാലയ്ക്ക് സമീപം സ്ഥാപിക്കാവുന്നതാണ്.

ചൈനീസ് പൂക്കള്‍
ബ്ലോസം ഫ്ളവര്‍ എന്ന് പരക്കെ അറിയപ്പെടുന്ന ചൈനീസ് പൂക്കളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഈ ഫെങ് ഷൂയി ചൈനീസ് പൂക്കള്‍ വീട്ടില്‍ ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനം, അത് കുടുംബത്തിലെ അംഗങ്ങളുടെ സ്നേഹത്തെ ബന്ധിപ്പിക്കുന്നു എന്നതാണ്. നവദമ്പതികള്‍ക്ക് സ്നേഹം വളര്‍ത്താനായുള്ള നല്ലൊരു ഫെങ് ഷൂയി ചെടിയാണിത്. ബന്ധം വളര്ത്താനിയി ഈ ചെടി നിങ്ങളുടെ കിടപ്പുമുറിയില്‍ വയ്ക്കുക.
Most
read:2022
ഏപ്രില്‍;
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

സില്‍വര്‍ ക്രൗണ്‍ പ്ലാന്റ്
നിങ്ങളുടെ വീടിന് ഭാഗ്യം നല്കുന്ന ചൈനീസ് ഫെങ് ഷൂയി ചെടിയായി സില്‍വര്‍ ക്രൗണ്‍ പ്ലാന്റിനെ കണക്കാക്കപ്പെടുന്നു. സില്‍വര്‍ ക്രൗണ്‍ പ്ലാന്റ് തീര്‍ച്ചയായും ഒരു പ്രത്യേക സസ്യമാണ്. ഈ ഫെങ് ഷൂയി ചെടി വീട്ടുടമസ്ഥര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഈ ഫെങ് ഷൂയി പ്ലാന്റ് ലിവിംഗ് റൂമില്‍ നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് വയ്ക്കുക.

നാര്‍സിസസ്
ഒരാള്‍ക്ക് സമ്മാനമായി നര്സിസസ് ഫെങ് ഷൂയി പ്ലാന്റ് നല്‍കണമെന്ന് പറയപ്പെടുന്നു. ചൈനക്കാരുടെ കാര്യത്തില്‍ നാര്‍സിസസ് ചെടി വളരെ പ്രധാനമാണ്. നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം കൊണ്ടുവരാന്‍ നാര്‍സിസ്സസ് വീടിന്റെ വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ സൂക്ഷിക്കണം.

ലില്ലി
വീട്ടംഗങ്ങള്‍ക്ക് ഒരു പോസിറ്റീവ് വികാരം നല്‍കുന്നതിനായി നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന ഫെങ് ഷൂയി ചെടിയാണ് മനോഹരമായ വെളുത്ത ലില്ലി പൂക്കള്‍. ആളുകള്‍ക്കിടയില്‍ ഐക്യവും സന്തോഷവും വളര്‍ത്താന്‍ ലില്ലി പൂവിന് കഴിയും. നിങ്ങളെ കൂടുതല്‍ ശാന്തരാക്കാനും ഇതിന് കഴിയും. ഈ ചെടി നിങ്ങളുടെ ധ്യാനമുറിയില്‍ സൂക്ഷിക്കണം.
Most
read:ഏപ്രില്‍
മാസത്തിലെ
വ്രതങ്ങളും
ഉത്സവങ്ങളും

താമര
താമര എപ്പോഴും സുഗന്ധമുള്ള വെള്ളമുള്ള ഒരു പാത്രത്തില്‍ സൂക്ഷിക്കണം. ഈ ഫെങ് ഷൂയി ചെടി നിങ്ങളുടെ വീടിന് നല്ലതാണ്, കാരണം ഇത് സൂര്യനില്‍ നിന്ന് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നു. ആത്മീയത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ജേഡ് പ്ലാന്റ്
പല വീടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ഫെങ് ഷൂയി ചെടിയാണിത്. ജേഡ് ചെടി നിങ്ങളുടെ വീട്ടിലേക്ക് പണവും സമൃദ്ധിയും കൊണ്ടുവരുന്നു. നിങ്ങളുടെ വീട്ടിലെ സമ്പത്ത് ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ മുന്‍വാതിലിന്റെ പ്രവേശന കവാടത്തില്‍ ജേഡ് പ്ലാന്റ് സ്ഥാപിക്കണം.
Most
read:വാസ്തു
പറയുന്നു,
ഈ
പ്രവൃത്തികളെങ്കില്‍
വീട്
നെഗറ്റീവ്
എനര്‍ജിയുടെ
കൂടാരം

ജമന്തി
ക്രിസന്തമം അഥവാ ജമന്തി ചെടി പല ഇന്ത്യന്‍ വീടുകളിലും ഒരു സാധാരണയായി കാണപ്പെടുന്നു. നിങ്ങളുടെ സ്വീകരണമുറിയില്‍ ഈ പൂച്ചെടി ഉണ്ടെങ്കില്‍, കുടുംബത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല. മഞ്ഞ ജമന്തി പുഷ്പം ശക്തമായ ഫലമുള്ള ഒരു ഫെങ് ഷുയി ചെടിയാണ്.

ലക്കി ബാംബൂ
ഫെങ് ഷൂയി വിദ്യയില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച സസ്യമാണ് ലക്കി ബാംബൂ. വേഗത്തില്‍ വളരുന്ന ലക്കി പ്ലാന്റ് ഉപയോഗിച്ച് വ്യക്തിഗത വളര്‍ച്ചയും പോസിറ്റീവ് എനര്‍ജിയും പ്രോത്സാഹിപ്പിക്കുക. അതിന്റെ തണ്ടുകള്‍ക്ക് ഏകദേശം 16 ഇഞ്ച് ഉയരത്തില്‍ എത്താന്‍ കഴിയും. ലക്കി ബാംബൂവിന്റെ വളര്‍ച്ചയ്ക്ക് ശോഭയുള്ള-ഇടത്തരം വെളിച്ചം മാത്രമേ ആവശ്യമുള്ളൂ, ഇത് ഓഫീസ് അലങ്കാരത്തിനും മികച്ചതാണ്.
Most
read:നായ്ക്കളെ
സ്വപ്നം
കാണാറുണ്ടോ
നിങ്ങള്‍
?
എങ്കില്‍

സ്നേക്ക് പ്ലാന്റ്
ഈ ചെടി വളരെ ആകര്‍ഷണീയമായ ഒന്നാണ്. അതിന്റെ രണ്ട്-ടോണ്‍ ഡിസൈന്‍ വീടിന് ഊര്‍ജ്ജസ്വലമായ നിറം നല്കുന്നു, അതേസമയം അതിന്റെ മുകളിലേക്കുള്ള വളര്‍ച്ച നല്ല ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് വളരാന്‍ കുറഞ്ഞ വെളിച്ചമേ ആവശ്യമുള്ളൂ, വെള്ളവും അധികം വേണ്ട.