For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെങ്ഷൂയിപ്രകാരം ബെഡ്‌റൂം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഭാഗ്യം

|

മറ്റ് രാജ്യങ്ങള്‍ക്കൊപ്പം, ഫെങ് ഷൂയി വിദ്യയുടെ പ്രാധാന്യം ഇപ്പോള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാസ്തുശാസ്ത്രം പോലെ തന്നെ പ്രസിദ്ധമായ ചൈനീസ് വിദ്യയാണ് ഫെങ്ഷൂയി. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ ലളിതവും എളുപ്പവുമായ വഴികളാണ് ഫെങ്ഷൂയി നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും വേണമെങ്കില്‍, നിങ്ങള്‍ക്ക് ഫെങ് ഷൂയിയുടെ വഴി സ്വീകരിക്കാം.

Most read: ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്Most read: ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്

ദാമ്പത്യ ജീവിതത്തിലെ സമ്മര്‍ദ്ദം വളരെ സാധാരണമാണ്. ചിലപ്പോള്‍ സമ്മര്‍ദ്ദം വിവാഹമോചനത്തിനും കാരണമാകുന്നു. വാസ്തു, ജ്യോതിഷം എന്നിവയില്‍ ദാമ്പത്യ ജീവിതത്തില്‍ സമാധാനം സൃഷ്ടിക്കുന്നതിന് ധാരാളം മാര്‍ഗങ്ങളുണ്ട്. അതുപോലെ ചൈനീസ് വാസ്തുവിദ്യയായ ഫെങ് ഷൂയിയിലും, ദാമ്പത്യ പരിഹാരങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു. ദാമ്പത്യത്തിന്റെ മുഖ്യ ഘടകമാണ് ഒരു ബെഡ്‌റൂം. ഫെങ്ഷൂയി വിദ്യ പ്രകാരം ഐശ്വര്യപൂര്‍ണമായ ദാമ്പത്യ ജീവിതത്തിന് ഒരു ബെഡ്‌റൂം സജ്ജമാക്കേണ്ടത് എങ്ങനെയെന്ന് വായിച്ചറിയാം.

കിടപ്പുമുറിയുടെ സ്ഥാനം

കിടപ്പുമുറിയുടെ സ്ഥാനം

കിടപ്പുമുറി സജ്ജീകരിക്കുന്നതിന് വീടിന്റെ പ്രധാന പ്രവേശന കവാടത്തില്‍ നിന്ന് ഏറ്റവും ദൂരെയുള്ള മുറി തിരഞ്ഞെടുക്കുക എന്നതാണ്. ഇത് സുരക്ഷ, സ്ഥിരത, സംരക്ഷണം എന്നിവയുടെ ഒരു വികാരം ഉണര്‍ത്തും. കിടപ്പുമുറി ഒരുക്കാന്‍ ഏറ്റവും മോശം സ്ഥലം പ്രധാന വാതിലിനടുത്താണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് മറ്റ് ഓപ്ഷന്‍ ഇല്ലെങ്കില്‍, ഉപദേശങ്ങള്‍ കണക്കിലെടുത്ത് നിങ്ങള്‍ക്കുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുക.

മണി പ്ലാന്റ്

മണി പ്ലാന്റ്

നിങ്ങളുടെ കിടപ്പുമുറിയുടെ ഒരു കോണില്‍ ഒരു മണി പ്ലാന്റ് സ്ഥാപിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെങ്കില്‍ പിങ്ക്, ഇളം ചുവപ്പ് നിറങ്ങള്‍ തിരഞ്ഞെടുക്കുക. ഈ നിറങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തിന് ആഴം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. കടും ചുവപ്പ്, ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ തുടങ്ങിയ ശക്തമായ നിറങ്ങള്‍ ബെഡ്‌റൂമില്‍ ഉപയോഗിക്കാതിരിക്കുക.

Most read:വീട്ടില്‍ വിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള നേട്ടം ഇതാണ്Most read:വീട്ടില്‍ വിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള നേട്ടം ഇതാണ്

കട്ടിലിന്റെ ഇരുവശത്തും സ്ഥലം നിലനിര്‍ത്തുക

കട്ടിലിന്റെ ഇരുവശത്തും സ്ഥലം നിലനിര്‍ത്തുക

ഫെങ് ഷൂയി പ്രകാരം കിടപ്പുമുറിയില്‍ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിന് കട്ടിലിന്റെ ഇരുവശത്തും ആവശ്യത്തിന് സ്ഥലം വിടുക. ഇത് ഇരട്ട, ഒറ്റ ബെഡുകള്‍ക്ക് ബാധകമാണ്. അതുപോലെ, കട്ടില്‍ ഒരു വശത്ത് മതിലിനോട് ചേര്‍ത്ത് ഇടാതിരിക്കുക. നിങ്ങള്‍ ബെഡ്‌റൂമില്‍ കട്ടിലിനായി ഇരുവശത്തും ഇടം വിടുമ്പോള്‍ ഈര്‍ജ്ജപ്രവാഹം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നുവെന്ന് പറയപ്പെടുന്നു.

ഒറ്റ കട്ടില്‍

ഒറ്റ കട്ടില്‍

കട്ടിലിന് മുന്നില്‍ ഒരിക്കലും ഒരു കണ്ണാടി ഉണ്ടാകരുത്. ഫെങ്ഷൂയി പറയുന്നതനുസരിച്ച്, കട്ടിലിനു മുനിനലെ കണ്ണാടി ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമാകുമെന്നാണ്. കൂടാതെ, ഇരട്ട കട്ടിലിന് പകരം ഒറ്റ കട്ടില്‍ ഉപയോഗിക്കണമെന്നും പറയുന്നു. ഇത് ചെയ്യുന്നതിലൂടെ, ബന്ധത്തിലെ നിഷേധാത്മകത നീക്കംചെയ്യുകയും രണ്ടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്യുന്നു.

ടി.വി വേണ്ട

ടി.വി വേണ്ട

ടിവി, ഫിറ്റ്‌നസ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ എന്നിവ പോലുള്ള വസ്തുക്കള്‍ ബെഡ്‌റൂമില്‍ സൂക്ഷിക്കരുത്. കട്ടിലിന് മുന്നിലായി ഒരു ടോയ്ലറ്റും വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ഉണ്ടെങ്കില്‍ എല്ലായ്‌പ്പോഴും വാതില്‍ അടച്ചിടുക.

നിറം

നിറം

ബെഡ്‌റൂമില്‍ മനോഹരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ചുവരുകളില്‍ ക്രീം അല്ലെങ്കില്‍ പീച്ച് പോലുള്ള നിഷ്പക്ഷ നിറങ്ങള്‍ അടിക്കുക. ഇളം നീല, പച്ച, ലാവെന്‍ഡര്‍ എന്നിവയും നല്ല ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന നിറങ്ങളാണ്.

Most read:ശനിയുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷം രാജയോഗമുള്ള രാശിക്കാര്‍Most read:ശനിയുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷം രാജയോഗമുള്ള രാശിക്കാര്‍

മാന്‍ഡരിന്‍ താറാവ്

മാന്‍ഡരിന്‍ താറാവ്

മാന്‍ഡരിന്‍ താറാവ്, അതായത് ഒരു പ്രത്യേക ഇനത്തില്‍പെട്ട താറാവിന് ഫെങ് ഷൂയിയില്‍ വലിയ പ്രാധാന്യമുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രണയം വര്‍ദ്ധിപ്പിക്കുന്നതിന് മാന്‍ഡരിന്‍ താറാവ് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ജപ്പാന്‍, സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങളില്‍ വിവാഹ കാര്‍ഡുകള്‍ ഇതിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമാണ്. ഇത് സാധാരണയായി ആണും പെണ്ണുമായി ജോഡികളായി വസിക്കുന്നവയാണ്. ഫെങ് ഷൂയി വിദ്യ പ്രകാരം നിങ്ങളുടെ കിടപ്പുമുറിയില്‍ മാന്‍ഡരിന്‍ താറാവിന്റെ പ്രതിമയോ ചിത്രമോ സ്ഥാപിക്കുക.

പ്രകാശം

പ്രകാശം

ഫെങ്ഷൂയിയിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് പ്രകാശം. സ്വാഭാവിക പകല്‍ വെളിച്ചം മുറിയിലേക്ക് കടക്കുന്നതിനായി രാവിലെ എളുപ്പത്തില്‍ തുറക്കാനും രാത്രിയില്‍ എളുപ്പത്തില്‍ അടയ്ക്കാനും കഴിയുന്ന ജനാലകള്‍ സ്ഥാപിക്കുക.

Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്

English summary

Feng Shui Bedroom Tips to Bring You Good Fortune in 2021

Feng Shui tips will not only boost your good luck, but it also channelizes wealth towards you. Read on some Feng Shui bedroom tips to bring good luck in 2021.
Story first published: Thursday, February 11, 2021, 12:03 [IST]
X
Desktop Bottom Promotion