For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാദേഴ്‌സ് ഡേ; അച്ഛനെന്ന കരുത്തിനെ അറിയണം ഓരോ മക്കളും

|

ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. നമ്മുടെയെല്ലാം ജീവിതത്തില്‍ കരുത്തും തണലുമായി നില്‍ക്കുന്ന വന്മരം തന്നെയാണ് നമ്മുടെയെല്ലാം അച്ഛന്‍. ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും എല്ലാം നമ്മളെ നേര്‍വഴിക്ക് നടത്തുന്നതിനാണ് അച്ഛന്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമല്ല അച്ഛനെ സ്‌നേഹിക്കേണ്ടത് എല്ലാ ദിവസവും നമ്മുടെ അച്ഛനമ്മമാരെ നാം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം എന്നുള്ളതാണ്. എന്നാല്‍ ജൂണ്‍ 20-ന് ഈ ഫാദ്േഴ്‌സ്‌ഡേയില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

വ്യക്തിപരമായ ചുമതല എന്നതിലുപരി ഒരു സമൂഹത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ നാം വളര്‍ന്നു വരുന്നതില്‍ നല്ലൊരു പങ്ക് നമ്മുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. അതിലുപരി എന്താണ് ഈ ഫാദേഴ്‌സ്‌ഡേയുടെ പ്രത്യേകത, എന്തൊക്കെയാണ് ഈ ദിനത്തില്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് എന്നുള്ളതെല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഈ ദിവസം എന്തുകൊണ്ടും നമുക്ക് അച്ഛന്‍മാര്‍ക്ക് വേണ്ടിയുള്ളത് തന്നെയാവട്ടെ, അറിയാം ഈ ദിനത്തെക്കുറിച്ചും വസ്തുതകളെക്കുറിച്ചും.

most read: അബോര്‍ഷന്‍ അമ്മയെപ്പോലെ അച്ഛനേയും ബാധിക്കും

ഫാദേഴ്‌സ് ഡേ കണ്ടുപിടിച്ചത് അമേരിക്കന്‍ മിസ്സിസ് സോനോറ സ്മാര്‍ട്ട് ഡോഡ് ആണ്, അവരുടെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരം ഒരു ദിനത്തിന് തുടക്കം കുറിച്ചത്. അമ്മയുടെ മരണത്തോടേ തന്റെ ആറുമക്കളേയും ഇദ്ദേഹം ഒറ്റക്കാണ് വളര്‍ത്തി വലുതാക്കിയത്. ഇതിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്. ആദ്യത്തെ പിതൃദിനം 1910 ജൂണ്‍ 19 നാണ് ആഘോഷിച്ചത്.

ഫാദേഴ്‌സ് ഡേ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് 1924 ല്‍ പ്രസിഡന്റ് കാല്‍വിന്‍ കൂലിഡ്ജ് ആയിരുന്നു. ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാതാക്കളായ ഹാള്‍മാര്‍ക്ക് പറയുന്ന പ്രകാരം ഏറ്റവും കൂടുതല്‍ ആശംസാ കാര്‍ഡ് അയയ്ക്കുന്ന അഞ്ചാമത്തെ വലിയ അവധിക്കാലമാണ് ഫാദേഴ്‌സ് ഡേ എന്നാണ്.

ജര്‍മ്മനിയില്‍, ഫാദേഴ്‌സ് ഡേ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഘോഷിക്കുന്നു. വാഗണ്‍ ബിയര്‍ കുടിച്ച് സാധാരണ നാടന്‍ ഭക്ഷണം കഴിച്ച് കൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ പൊലീസും അടിയന്തര സേവനങ്ങളും അതീവ ജാഗ്രത പുലര്‍ത്തുന്നു.

ഈ പരിശോധനകള്‍ 40 കഴിഞ്ഞ എല്ലാ അച്ഛനും നടത്തിയിരിക്കണംഈ പരിശോധനകള്‍ 40 കഴിഞ്ഞ എല്ലാ അച്ഛനും നടത്തിയിരിക്കണം

ഈ ദിനത്തില്‍ കാലങ്ങളായി അച്ഛന് വെള്ള അല്ലെങ്കില്‍ ചുവപ്പ് റോസാപ്പൂക്കള്‍ നല്‍കി വരുന്നുണ്ട്. ഫാദേഴ്‌സ് ഡേയുടെ ഔദ്യോഗിക പുഷ്പമാണ് റോസ്. ചുവന്ന റോസ് നല്‍കുന്നത് പിതാവിന്റെ ആയുസ്സിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നാല്‍ വെള്ള റോസ് ആണെങ്കില്‍ അത് മരിച്ച പിതാവിന്റെ ശാന്തിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയുന്നത്.

അതിശയകരമെന്നു പറയട്ടെ ഏറ്റവും ജനപ്രിയമായ ഫാദേഴ്‌സ് ഡേ സമ്മാനം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് യഥാര്‍ത്ഥത്തില്‍ ഒരു ടൈയാണ്. ടൈ നല്‍കുന്നത് ഫാദേഴ്‌സ് ഡേയില്‍ മികച്ച സമ്മാനമായി കണക്കാക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ച ലോക റെക്കോര്‍ഡ് 69 കുട്ടികള്‍ ആണ്. മോസ്‌കോയില്‍ നിന്നുള്ള ഒരു കര്‍ഷകനായ ഫിയോഡര്‍ വാസിലിയേവിന്റെ (1707-1782) ആദ്യ ഭാര്യയിലാണ് ഇത്രയും കുട്ടികള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ 16 ജോഡി ഇരട്ടകള്‍ക്കും പിന്നീട്, ഏഴ് സെറ്റ് ട്രിപ്പിള്‍സ്, നാല് സെറ്റ് ക്വാഡ്രപ്ലെറ്റുകള്‍ എന്നിവര്‍ക്കും ജന്മം നല്‍കി.

അച്ഛനെ ഡാഡി എന്ന് വിളിക്കുന്ന ഒരു സമ്പദായം നമുക്കിടയിലും ഉണ്ട്. എന്നാല്‍ ഡാഡി എന്ന വാക്ക് പതിനാറാം നൂറ്റാണ്ടിലേതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കുഞ്ഞുങ്ങള്‍ ഉച്ചരിച്ച് ഉച്ചരിച്ച് ആദ്യം വന്ന ആദ്യത്തെ അക്ഷരങ്ങളില്‍ നിന്നാണ് ഡാഡി എന്ന വാക്ക് വന്നത്.

തായ്ലന്‍ഡില്‍, പിതാവിന്റെ ദിനം രാജാവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. നിലവിലെ രാജാവായ ഭൂമിബോള്‍ അദുല്യാദേജിന്റെ (രാമ ഒന്‍പത്) ജന്മദിനമാണ് ഈ ദിനമായി ആഘോഷിക്കുന്നത്.

most read: അച്ഛനെന്ന തണല്‍മരം; ഫാദേഴ്‌സ് ഡേയില്‍ അറിയേണ്ടത്‌

English summary

Father's Day 2021 : Interesting Facts About Father's Day In Malayalam

Here in this article we are discussing about some interesting facts about father's day. Take a look.
X